“ആഹ്…അതാണ് നല്ലത്…”
ഞാനും അമ്മയെ പിന്താങ്ങിയപ്പോൾ മഞ്ജുസ് ചിരിച്ചു .
“ആഹ്..എന്ന മക്കള് സംസാരിക്കു..ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ”
അമ്മ സ്വയം പറഞ്ഞുകൊണ്ട് രംഗം ശാന്തമാക്കി , ഞങ്ങൾക്കായി മാറി തന്നു .
അമ്മ പോയതോടെ മഞ്ജുസിന്റെ വിറയലും പരവേശവുമൊക്കെ പോയി. ആ നേരം കൊണ്ട് തന്നെ എന്റെ പ്രിയസഖി വിയർത്തിരുന്നു ..കഴുത്തിലൂടെ വിയർപ്പു ചാലുകൾ പരവേശം കൊണ്ട് ഒഴുകുന്നുണ്ട്..അവളതു അസ്വസ്ഥതയോടെ ഷാളുകൊണ്ട് തുടച്ചു ..
ഞാൻ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി .മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി സംശയത്തോടെ നോക്കി..
“മ്മ്?”
മഞ്ജു പുരികം ഉയർത്തി..
ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി ചിരിച്ചു . പിന്നെ അവളുടെ കൈപിടിച്ചു.
“വാ..എന്റെ റൂമിൽ പോവാം..”
ഞാൻ മഞ്ജുസിനോടായി പറഞ്ഞു ..
“പോകാം..പക്ഷെ നീ തെണ്ടിത്തരം ഒന്നും ചെയ്യരുത്.”
മഞ്ജുസ് ചിരിയോടെ പറഞ്ഞു..എന്റെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് അവളെ തെറ്റു പറയാൻ ഒക്കില്ല.
“ഓ പിന്നെ..ഇയാള് വരുന്നുണ്ടോ…”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു..
“മ്മ്..നടക്ക്”
മഞ്ജുസ് ചിരിയോടെ എന്റെ തോളിൽ അവളുടെ തോൾ തട്ടികൊണ്ട് പറഞ്ഞു. മഞ്ജുസുമായി ഞാൻ നേരെ സ്റ്റെയർ കേസ് കയറി മുകളിലുള്ള എന്റെ മുറിയിലേക്കെത്തി ..
മുറിയിൽ എത്തിയതും ഞാൻ കതകു ചാരി.
“ഡാ..ഡാ..നീ എന്താ കാണിക്കുന്നേ ?”
മഞ്ജുസ് അതുകണ്ടു പേടിച്ചെന്നോണം എന്നെ നോക്കി..
“ഓ..ചാരിയിട്ടേ ഉള്ളു ..ശെടാ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരി തൂകി നിൽക്കുന്ന അവൾക്കടുത്തേക്ക് വന്നു .
“എന്തുവാ പറയാനുണ്ടെന്ന് പറഞ്ഞെ ”
ഞാനവളുടെ തോളിലേക്ക് കൈ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു..
“അതൊക്കെ പറയാം..നീ ഇരിക്ക്..”
അവൾ ബെഡിലേക്ക് നോക്കികൊണ്ട് പറഞ്ഞു..
“ഇരിക്കണോ? കിടക്കുന്നതാ എനിക്ക് സുഖം..”
ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് പറഞ്ഞതും മഞ്ജുസ് ഒന്ന് ഞെട്ടി..