ഞാൻ സംശയത്തോടെ ചോദിച്ചു .
“ഒന്നുമില്ല …പിന്നെ അവിടെ ആരൊക്കെയാ ഉള്ളെ ?”
മഞ്ജു പതിയെ അന്വേഷിച്ചു ..
“ഇവിടെ അമ്മയും പിന്നെ അമ്മേടെ പുന്നാര മോനും മാത്രമേയുള്ളു…ഇയാള് കൂടി വന്ന ഒരു പൂതന കൂടി ആവും..”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .
“അയ്യടാ….ഇതിനു ഞാൻ വന്നിട്ട് തരാം ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു..
“അല്ല..അപ്പൊ കാര്യായിട്ട ?”
ഞാൻ വീണ്ടും തിരക്കി..
“അതെ..എപ്പോഴായാലും ഞാൻ വരേണ്ട സ്ഥലം അല്ലെ…അമ്മയ്ക്കും ഒകെ അറിയാലോ പിന്നെന്താ ”
അവൾ ചിരിയോടെ തിരക്കി..
“എന്ന വേഗം വാ .ഞാൻ മണിയറ ഒരുക്കി കാത്തിരിക്കാം….”
ഞാൻ ചിരിയോടെ പറഞ്ഞു ..
“മതിയെടാ കൊഞ്ചിയത് ..”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിയോടെ പറഞ്ഞു.
“കൊഞ്ചൽ ഒന്നുമല്ല…ഇപ്പൊ കുറെ ആയി…”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് മറുതലക്കൽ കുണുങ്ങി ചിരിച്ചു .
“കല്യാണം വരെ ഒക്കെ പിടിച്ചു നിക്കാൻ എന്നെകൊണ്ട് വയ്യ ..”
ഞാൻ വീണ്ടും പറഞ്ഞപ്പോൾ മഞ്ജുസ് വിഷയം മാറ്റാൻ തുടങ്ങി..
“അഹ് അഹ്..അതങ്ങനെ നിക്കട്ടെ..ഞാൻ വന്നിട്ട് പറയാം..”
അതും പറഞ്ഞു മഞ്ജുസ് പെട്ടെന്ന് ഫോൺ വെച്ചു.
ഞങ്ങളുടെ ബന്ധം ഔദ്യോഗികമായി ബന്ധുമിത്രാദികൾ പോയി ഉറപ്പിച്ച ശേഷം മഞ്ജുസ് ആദ്യമായി എന്റെ വീട്ടിലേക്കു വരികയാണ് . എനിക്ക് ജോലി ആയാൽ നിശ്ചയം..അത് കഴിഞ്ഞു ആറു മാസത്തിനകം കല്യാണം . അങ്ങനെയൊക്കെ ആയിരുന്നു തീരുമാനം .
ഞാൻ അമ്മയോട് മഞ്ജുസ് വീട്ടിലേക്ക് വരുന്നുണ്ടെന്നു അടുക്കളയിൽ ചെന്ന് പറഞ്ഞതും അമ്മ ഒന്ന് അമ്ബരന്നു .
“ഇപ്പോഴോ..ശോ..ആ കുട്ടിക്ക് കഴിക്കാൻ ഒടുക്കാൻ പോലും ഒന്നും ഇല്ലല്ലോ ..”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു ..
“ഓ..അതാണോ ഇപ്പൊ ആനകാര്യം..അതൊന്നും സാരമില്ല അമ്മാ ”
ഞാൻ ചിരിയോടെ പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു .