ഞങ്ങളുടെ ബന്ധം ഒക്കെ മായേച്ചിയും അറിഞ്ഞിരുന്നു . വീട്ടിലുണ്ടായതൊക്കെ അമ്മ അവളോടും ഹേമ ആന്റിയോടും വിസ്തരിച്ചിരുന്നു . അതറിഞ്ഞപ്പോൾ അവളെന്നെ വിളിച്ചു കുറെ കളിയാക്കിയതാണ് . മഞ്ജുസിനെയും അവൾ ഇത് പറഞ്ഞു ഇടക്കു കളിയാക്കും..
“ആ ചെക്കനെ കൊലക്കു കൊടുത്തിട്ടു….നാണമില്ലല്ലോടി പെണ്ണെ ”
മായേച്ചി തരം കിട്ടുമ്പോഴൊക്കെ മഞ്ജുസിനിട്ടു താങ്ങും .
ശ്യാമും മോശമല്ല ! ഞാനിങ്ങനെ ഒരു മണ്ടത്തരം കാണിക്കുമെന്ന് അവനും ഓർത്തില്ല..അത് പറഞ്ഞു അവനും ചെറുതായി കളിയാക്കും . ഇടക്കു ഇവറ്റകളുടെ സംസാരം കേൾക്കുമ്പോൾ അന്ന് കാഞ്ഞു പോവുന്നതായിരുന്നു നല്ലത് എന്ന് തോന്നും . പിന്നെ എന്നെയും മഞ്ജുസിനെയും ഒപ്പം കണ്ടാലുള്ള ഒരു നോട്ടവും , ആക്കിയ മൂളലും ചുമയും ! ഞങ്ങൾക്കും അത് കാണുമ്പോൾ എന്തോ പോലെ ആണ് .
എല്ലാം ഓക്കേ ആയെങ്കിൽ കൂടി മഞ്ജുസ് എന്റെ വീട്ടിലേക്ക് അധികം വരാറില്ലായിരുന്നു . അഞ്ജു അവളെ ക്ഷണിക്കുമെങ്കിലും മഞ്ജുസിനു ഒരു മടി ആണ് . അവൾ അമ്മയോടൊന്നും അത്ര ക്ളോസ് ആയിട്ടില്ല. പിന്നെ ചമ്മൽ അപ്പോഴും പൂർണമായി മാറിയിരുന്നില്ല .ഫോണിലൂടെ സംസാരിക്കാൻ കുഴപ്പമില്ല..പക്ഷെ നേരിട്ട് കാണുമ്പോൾ അവൾക്കു ആ സമയത്തും നാണം ആണ് .
എന്ത് തന്നെ ആയാലും ഞാൻ ഒരു ഉത്തരവാദിത്തം ഇല്ലാതെ തേരാ പാര നടന്നാൽ ശരിയാവില്ലെന്നു മഞ്ജുസ് തന്നെ പറഞ്ഞു . അത് നേരിട്ട് കണ്ടു സംസാരിക്കാനായാണ് അവൾ പിന്നീടു എന്റെ വീട്ടിൽ എത്തുന്നത്..
അന്ന് എനിക്കും ക്ളാസ് ഉള്ള ദിവസം ആണ്. പക്ഷെ സ്വതവേയുള്ള മടി കാരണം വേണ്ടെന്നു വെച്ചു. അമ്മയും ഞാൻ മടി ഒപിടിച്ചു ഇരിക്കുന്നത് കണ്ടു വഴക്ക് പറയും .
“എടാ…പ്രേമോം മണ്ണാങ്കട്ടയും ആണെന്ന് പറഞ്ഞാൽ പോരാ…അതിനെ വിളിച്ചുകൊണ്ട് വന്നാൽ ചിലവിനു കൊടുക്കാൻ നിനക്കു വല്ല ജോലീം കൂലീം ഉണ്ടോ ..പഠിച്ചൊരു ജോലി വാങ്ങാൻ നോക്ക്..”
ഹാളിൽ കട്ടൻ ചായയും കുടിച്ച ടി.വി കണ്ടിരിക്കുന്ന എന്നോട് കയർത്തുകൊണ്ട് അമ്മ ആ ദിവസത്തെ അങ്കം തുടങ്ങി..
ഞാനതു കേട്ട് ശീലമായതുകൊണ്ട് ഒന്നും മിണ്ടാൻ പോയില്ല.
“എന്താടാ ഒന്നും മിണ്ടാത്തത്…”
അമ്മ വീണ്ടും തിരക്കി..
“എന്റെ അമ്മാ ..ഒരു സമാധാനം താ….ഇന്ന് ഒരു മൂഡില്ല..നാളെ തൊട്ട് പൊക്കോളാം “