“അപ്പൊ ?”
അവൾ സംശയത്തോടെ ചോദിച്ചു..
“അപ്പൊ അവര് സമ്മതിക്കുമെന്നു വിചാരിക്കാം ..അല്ലെങ്കി വേറെ വഴി ഒന്നുമില്ല മോളെ …..”
ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു . ഞാനും മഞ്ജുസും ഫ്രീ ആയതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളൊക്കെ വളരെ ഹാപ്പി ആയിരുന്നു . കമ്പ്യൂട്ടർ കോഴ്സ് കഴിയാൻ നേരം മഞ്ജുസ് കാറുമായി വരും , പിന്നെ ബീച്ചിലും പാർക്കിലും തീയേറ്ററിലുമൊക്കെ ആയി ഫുൾ എന്ജോയ്മെന്റ് . പക്ഷെ ലോക്കൽസിന്റെ പോലെ പിടിക്കാനും തൊടാനുമൊന്നും മഞ്ജുസ് സമ്മതിക്കില്ല . വേണേൽ കയ്യിൽ മുറുകെ പിടിക്കാം . കയ്യിലൊരു ഉമ്മ വെക്കാം ..ആരുമില്ലെന്നുറപ്പുണ്ടെങ്കി ചുണ്ടത്തും ! അല്ലാതെ ഹോണടിക്കാനും ചന്തിക്കു പിടിക്കാനുമൊക്കെ ചെന്നാൽ അവൾക്ക് കലി ഇളകും . അതറിയാവുന്നതുകൊണ്ട് ഞാനും അടങ്ങി ഇരിക്കും .
വീട്ടിൽ ഇന്ന് പറയാം , നാളെ പറയാം എന്നൊക്കെ പറഞ്ഞു നീണ്ടു പോയി . ഇടക്ക് അഞ്ജുവുമായി ഞാൻ മഞ്ജുസിനെ ഒന്ന് കൂട്ടിമുട്ടിക്കുകയും ചെയ്തു . അഞ്ജു എന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുമെങ്കിലും അവൾ ഈ കാര്യത്തിൽ എനിക്ക് അനൂകൂലമാണ് . അതുകൊണ്ട് മഞ്ജുവുമായി ഒന്ന് പരിചയപെടുത്തിയാൽ നന്നായിരിക്കും എന്നെനിക് തോന്നി.
അഞ്ജുവിന്റെ പിറന്നാൾ ദിവസം തന്നെയാണ് അതിനു വേണ്ടി സെലക്ട് ചെയ്തത് . അവളെ എല്ലാ പിറന്നാളിനും വീടിനടുത്തുള്ള ശിവ ക്ഷേത്രത്തിൽ കൊണ്ട് പോകുന്നത് ഞാനാണ് . അന്നും അങ്ങനെ തന്നെ . മഞ്ജുസിനോടും ഞാൻ അവിടെ രാവിലെ എത്താൻ പറഞ്ഞിട്ടുണ്ടായിരുന്നു . പ്ലാനിങ് ആണെന്നൊക്കെ അഞ്ജുവിനു ഊഹിച്ചലറിയും . അവൾ അത്രക്ക് മണ്ടി ഒന്നുമല്ല , പറഞ്ഞു പറ്റിക്കാൻ !എന്നാലും മഞ്ജുവിനോട് യാദൃശ്ചികമെന്നോണം അവിടെ നിന്ന് കണ്ടുമുട്ടുന്ന രീതിക്ക് പെരുമാറാനും , കണ്ടുമുട്ടനുമൊക്കെ ഞാൻ ചട്ടം കെട്ടിയിരുന്നു .പക്ഷെ അതിന്റെ ഒന്നും ആവശ്യം വേണ്ടി വന്നില്ല…
മഞ്ജുസിനു ഈ കൂടിക്കാഴ്ചയിൽ വലിയ ഇന്ററസ്റ്റ് ആയിരുന്നു . അഞ്ജുവിനെ അവൾ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി അടുപ്പമില്ല .
പിറന്നാൾ ദിവസം പതിവ് പോലെ എന്റെ പെങ്ങൾ സെറ്റ് സാരി ഒകെ ഉടുത്ത് അണിഞ്ഞൊരുങ്ങി കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ട പോലെ ഇറങ്ങി വന്നു . ഞാനവളെയും കാത്തു ബൈക്കിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ അവരായി..ഇപ്പൊ ഒരുങ്ങി വരാമെന്നു പറഞ്ഞു റൂമിൽ കയറിയതാണ് . സാരി അടുപ്പിക്കാൻ അമ്മ തന്നെ വേണം .