രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Posted by

ഞാൻ അവളെ വട്ടം പിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.കൈവിട്ടാൽ ചിലപ്പോൾ ആക്രമണ സ്വഭാവം കാണിക്കും .

“പോടാ പോടാ ..ഇതൊക്കെ നീ സ്വയം പറഞ്ഞു ആശ്വസിച്ചോ ..”

മഞ്ജുസ് ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു , അവിടെ മുഖം പൂഴ്ത്തി..അവളുടെ നിശ്വാസം എന്റെ ടി-ഷർട്ടിനു മീതേകൂടി ആണെങ്കിലും ഞാൻ നെഞ്ചിൽ അറിഞ്ഞു തുടങ്ങി .

“എന്തുവാ ഈ കാണിക്കുന്നേ “

ഞാൻ ചിരിയോടെ അവളുടെ പുറത്തു തട്ടി..

മഞ്ജുസ് ഒന്നും മിണ്ടാതെ എന്നെ അള്ളിപിടിച്ചിരുന്നു .

“എനിക്ക് എത്രേം പെട്ടെന്ന് നിന്നെ കല്യാണം കഴിക്കണം “

കുറച്ചു നേരം എന്റെ നെഞ്ചിൽ കിടന്ന ശേഷം മുഖം ഉയർത്തി മഞ്ജു ചിരിയോടെ പറഞ്ഞു .

“അതെന്തിനാ..പെട്ടെന്ന് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“വേണം അതെന്നെ ..എനിക്കിനി വയ്യ ഇങ്ങനെ പിടിച്ചു നിക്കാൻ ..”
മഞ്ജുസ് കുട്ടികളെ പോലെ ചിണുങ്ങി.

“ഇതിപ്പോ എന്നേക്കാൾ കഷ്ടം ആണല്ലോ ദൈവമേ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“നീ വീട്ടിൽ പറ ..എന്താ റിയാക്ഷൻ എന്നറിയാലോ ”
മഞ്ജുസ് പതിയെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു .

“അതിപ്പോ അറിയാൻ ഒന്നുമില്ല..ഞാൻ ഇപ്പൊ തന്നെ പറഞ്ഞു തരാം ..”
ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി..

“മ്മ്”
മഞ്ജുസ് പരിഭവത്തോടെ മൂളി .

“മിസ്സെ , വീട്ടിൽ പറഞ്ഞാ ചിലപ്പോ ആദ്യം ചോദിക്ക്യാ ഒരു രണ്ടാം കെട്ടുകാരിയെ നിനക്ക് കിട്ടിയുള്ളോ എന്നാവും..മഞ്ജുസിനു ഫീൽ ആവില്ലല്ലോ “

ഞാനവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കവിളിൽ ചുംബിച്ച ശേഷം പതിയെ തിരക്കി..

“ഫീൽ ഒക്കെ ആവും..എന്നാലും സാരല്യ ..”
അവൾ ചിരിയോടെ പറഞ്ഞു കണ്ണ് നിറച്ചു..

“മഞ്ജുസ് അതൊന്നും ഇപ്പഴേ മൈൻഡ് ചെയ്യണ്ട ..ഒന്നും നടന്നില്ലെങ്കി ഞാൻ ചത്തുകളയും എന്നങ്ങു പറയും “

ഞാൻ അവളെ പുണർന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *