ഞാൻ അധികം ശബ്ദമില്ലാതെ പതിയെ പറഞ്ഞു അവളെ നോക്കി..
“ഓഹോ..ഇവിടെ ഇപ്പൊ ആരാ കഴുത ?”
അഞ്ജു അതിഷ്ടപ്പെടാത്തപോലെ എന്നെ നോക്കി റിമോട്ട് സോഫയിലേക്കിട്ടു .
“നീ ചൂടാവല്ലേ..വേണേൽ ഞാൻ കഴുത ആയിക്കോളാം…പക്ഷെ നീ എന്നെ ഒന്ന് ഹെല്പ് ചെയ്യണം ”
ഞാനവളെ സമാധാനിപ്പിക്കാനായി കൈരണ്ടും കൂട്ടിപ്പിടിച്ചു.
“അയ്യടാ..എന്തൊരു സ്നേഹം …”
അവളെന്റെ കൈത്തറി ചിരിച്ചു.
“നീ ഇളിക്കാതെ കാര്യം പറ…ഒന്ന് സഹായിക്കെടി മോളെ ”
ഞാനവളുടെ കയ്യിൽ തോണ്ടി കെഞ്ചി..
“ശെടാ…ഇയാള് കാര്യം പറ ..എന്നാലല്ലേ ഹെല്പ് ചെയ്യണൊ വേണ്ടയോ എന്ന് പറയാൻ പറ്റു”
അവൾ എന്നെ സംശയ ദൃഷ്ടിയോടെ നോക്കികൊണ്ട് പറഞ്ഞു .
“എന്ന പറയാം..നീ ഇങ്ങോട്ട് നീങ്ങി ഇരിക്ക്..”
ഞാനവളെ എന്റെ അടുത്തേക്ക് കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു ..
“അതെ കൂടുതൽ ഒലിപ്പിക്കൽ വേണ്ട…ഇയാള് കാര്യം പറ..”
അവൾ ഞാൻ ചേർത്ത് പിടിച്ച കൈ തട്ടികൊണ്ട് പറഞ്ഞു ..
ഞാനവളെ ഒന്ന് അടിമുടി നോക്കികൊണ്ട് ഒടുക്കം കീഴടങ്ങി പതിയെ പറഞ്ഞു തുടങ്ങി..
“അഞ്ജു മോളെ..എടീ…എന്റെ മലർ മിസ്സിന്റെ കാര്യം നീ ഒന്ന് അമ്മയോട് പറ…എനിക്ക് അമ്മേടെ അടുത്ത് പറയാൻ എന്തോ പോലെ..”
ഞാൻ മടിച്ചു മടിച്ചു പറഞ്ഞു അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഉറ്റുനോക്കി ഇരുന്നു.
“പോടാ…അച്ഛനെങ്ങാന് അറിഞ്ഞ ആദ്യം എന്നെ അടിക്കും ..എന്നെ കൊണ്ട് പറ്റില്ല ”
അഞ്ജു ഒറ്റ നിമിഷംകൊണ്ട് എന്റെ പ്രതീക്ഷകളെയൊക്കെ തകിടം മറിച്ചു.
“പ്ലീസ് മോളെ…ഒന്ന് പറയെടി ..”
ഞാനവളെ പിടിച്ചു കുലുക്കി ..
“അയ്യടാ..എനിക്ക് വയ്യ..അച്ഛൻ പോട്ടെ..എന്നിട്ട് പറയാം..”
അവൾ ചിരിയോടെ പറഞ്ഞു..
“ഓ..എന്ന നീ പറയണ്ട..”
ഞാൻ ദേഷ്യത്തോടെ അവളെ നോക്കി എഴുനേറ്റു..
അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ടി.വി തന്നെ കാണു കൊണ്ടിരുന്നു . അന്ന് ഉച്ച കഴിഞ്ഞാണ് കുഞ്ഞാന്റി എത്തിയത്..എന്നോടും അഞ്ജുവിനോടുമൊക്കെ സംസാരിച്ചിരുന്നു ഒടുക്കം അവൾ അമ്മയുടെ അടുത്തേക്ക് നീങ്ങി..പതിവ് പോലെ സാരിയിലും ബ്ലൗസിലുമാണ് കുഞ്ഞാന്റി എത്തിയത്…പഴയ ഷോ ഒക്കെ ഇപ്പോഴുമുണ്ട്..പക്ഷെ ഞാൻ ആ മൈൻഡ് സെറ്റ് അല്ലെന്നു മാത്രം !
അച്ഛൻ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ പോയതാണ് . കുഞ്ഞാന്റി ഒരു വിധം അമ്മയുടെ അടുത്ത് കാര്യങ്ങൾ ധരിപ്പിച്ചു ..