മറുതലക്കൽ കുഞ്ഞാന്റി ചിരിച്ചു .
“ആഹ്..എന്ന പറ…നീ അമ്മെനോട് പറയോ ?”
ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു .
“മ്മ്…അതൊക്കെ പറയാം..പക്ഷെ ചേച്ചി എന്നെ എന്ത് പറയുമെന്ന ആലോചിക്കുന്നേ..”
അവൾ ചിരിയോടെ എന്നെ കളിയാക്കി .
“അതൊന്നും ഉണ്ടാവില്ല..കുഞ്ഞാന്റി ഒരു തഞ്ചത്തിൽ അങ്ങ് പറ ..ഞാൻ അഞ്ജുവിനോടും ഈ കാര്യം പറഞ്ഞിട്ടുണ്ട്..”
ഞാൻ പതിയെ ഡീറ്റെയിൽസ് ഒക്കെ അവളെ പറഞ്ഞു ബോധിപ്പിച്ചു.
“മ്മ്..നോക്കട്ടെ…എന്തായാലും ഞാൻ വരാം …എന്റെ കണ്ണന്റെ ഒരു ആഗ്രഹം അല്ലെ..”
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“അതേയ്..നീ ഇങ്ങനെ കൊഞ്ചല്ലേ ..എനിക്ക് പഴയതൊക്കെ ഓര്മ വരും..”
ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ..
“ഹ ഹ..മറക്കണ്ട..ഓര്മ മനസിൽ തന്നെ വെച്ചോ..നിന്റെ മഞ്ജുസിനെ മടുത്താൽ പറഞ്ഞ മതി ”
കുഞ്ഞാന്റി കളിയായി പറഞ്ഞു .
“ഏയ്…ഇല്ല മോളെ ..മഞ്ജുസ് പാവാ..അവളെ മടുക്കുമെന്നു തോന്നുന്നില്ല ..”
ഞാൻ സ്വല്പം ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞപ്പോൾ കുഞ്ഞാന്റി ഒന്നും മിണ്ടിയില്ല..ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം മനസിലായെന്നോണം കുഞ്ഞാന്റി പിന്നീട് ഞാൻ പറഞ്ഞതൊക്കെ മൂളി കേട്ടു..
അങ്ങനെ കുഞ്ഞാന്റിയും അഞ്ജുവും മാത്രം എനിക്ക് സപ്പോർട്ട് ആയി വരികയാണ് . അമ്മയുടെ അടുത്ത് കാര്യങ്ങളൊക്കെ ധരിപ്പിക്കണം. എനിക്ക് നേരിട്ട് പറയാൻ ഒരു ചമ്മൽ ആണ് . മാത്രമല്ല റിയാക്ഷൻ എന്താകുമെന്ന ഭയവും ഉണ്ട്..അച്ഛന്റെ അടുത്ത് നില്ക്കാൻ തന്നെ പേടിയാണ്..! നരസിംഹത്തിലെ തിലകനാണ് ..ഉള്ളിൽ സ്നേഹമൊക്കെ ഉണ്ട്..പക്ഷെ പുറമെ പരുക്കൻ ആണ് .
ഞാൻ അഞ്ജുവിനെയും അന്നേ ദിവസം ചട്ടം കെട്ടിയിരുന്നു . അവൾക്കും കോളേജ് അടച്ചതുകൊണ്ട് ഹാളിൽ ഇരുന്നു ടി.വി കാണുകയായിരുന്നു കക്ഷി . റീമോർട്ടിൽ ചാനെൽ മാറ്റി മാറ്റി ഇരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നിരുന്നു ..ചുരിദാർ ആണ് വേഷം ..അടിയിൽ പാന്റിനു പകരം ഹാഫ് പാവാട ആണ് ..
“മ്മ്..?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“അഞ്ജു മോളെ , എടി ഞാനൊരു കാര്യം പറഞ്ഞ നീ കേൾക്കോ”
ഞാൻ പതിവില്ലാതെ ൽപ്പിക്കുന്നത് കണ്ടപ്പോൾ അവളെന്നെ സംശയത്തോടെ നോക്കി .
“മോളോ ? ഇതെന്താ പുതിയ അടവൊക്കെ ?”
അവളെന്നെ കളിയാക്കിയെന്നോണം ഊള ചിരി ചിരിച്ചുകൊണ്ട് തിരക്കി .
” കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ..”