അവൾ കഴുകിയ കൈ ഹാഫ് പാവാടയിൽ തുടച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു അടുത്തേക്ക് സ്പീഡിൽ നടന്നു വന്നു..ഓടി തുള്ളി വരുന്ന പോലുണ്ട് . ഇപ്പൊ കുറച്ചു ആക്റ്റീവ് ആയ പോലെ . കുറച്ചു ദിവസം കാണാത്തതിനെ കേടാണോ എന്തോ ..
മഞ്ജുസ് ഓടിവന്നെന്റെ അടുത്തേക്കായി ചേർന്നിരുന്നു .എന്റെ ഇടം കൈക്കിടയിലൂടെ അവളുടെ കൈകൾ പിണച്ചു ചേർത്ത് അവളെന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നു .
“എന്നെ പറ്റി എന്താ അഭിപ്രായം ?”
മഞ്ജുസ് പെട്ടെന്ന് ഒന്നും മിണ്ടാതെ ആളെ നോക്കി ഇരിക്കുന്നെ എന്നോടായി തിരക്കി .
“വല്യ അഭിപ്രായം ഒന്നുമില്ല ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു..
“ഓഹ്..എന്ന വേണ്ട…സ്വയം എന്താ അഭിപ്രായം ?”
മഞ്ജുസ് ചിരിയോടെ ചോദിച്ചു .
“സ്വയം വളരെ നല്ല അഭിപ്രായമാണ് ..ഇത്ര ഗ്ലാമറുള്ള , , യങ് ആയ ഒരു ഭാവി വരനെ നിനക്ക് വേറെ എവിടെ കിട്ടുമെടി മഞ്ജുസേ..”
ഞാൻ ഗമയിൽ പറഞ്ഞപ്പോൾ അവളെന്നെ ഒന്നാക്കിയപോലെ മുഖം വക്രിച്ചു കാണിച്ചു .
“അയ്യെടാ…കണ്ണാടി ഒന്നും നോക്കാതെയാണോ പറഞ്ഞത് “
മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു ..
“പറയുന്ന ആള് നോക്കിയാ കണ്ണാടി വരെ പേടിച്ചു പോകും.”
ഞാനും വിട്ടില്ല..
“ഓഹ്..പിന്നെ പിന്നെ ..”
മഞ്ജുസിനു അത് ശരിക്കു കൊണ്ടു .അല്ലേലും ഭംഗി ഇല്ലെന്നു പറഞ്ഞാൽ പെണ്ണുങ്ങൾ പെട്ടെന്ന് പിണങ്ങും..
സുന്ദരി ആണെന്ന് പറഞ്ഞു നോക്കിയേ…വെറുതെ ഇരിക്കുമ്പോഴും ഒരു ചായ ചോദിക്കാതെ കിട്ടും !
“ഒരു പിന്നേം ഇല്ല..ഇപ്പഴേ തള്ളച്ചി ലുക്ക് ആണ് ..ഒരഞ്ചാറു കൊല്ലം കഴിഞ്ഞാൽ മഞ്ജുസ് എന്റെ അമ്മയാണെന്നേ കാണുന്നൊരു പറയു “