“ഡാ….നിക്കേടാ…എനിക്ക് ദേഷ്യം വരുന്നുണ്ട് “
അവൾ ആരോടെന്നില്ലാതെ പറഞ്ഞു വീണ്ടും എന്റെ പിന്നാലെ കൂടി . അതോടെ കൂടുതൽ സീൻ ആവണ്ട എന്ന് വിചാരിച്ചു ഞാൻ പിന്തിരിഞ്ഞു നടന്നു അവളുടെ അടുത്തേക്ക് ചെന്നു .
“എന്താ ?”
ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു..
“എനിക്ക് സംസാരിക്കണം ..”
അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
“സംസാരിച്ചോ..ആരാ വേണ്ടെന്നു പറഞ്ഞത്..”
ഞാൻ നിസാര മട്ടിൽ പറഞ്ഞു .
“അതല്ല..നിന്നോട് സംസാരിക്കണമെന്ന്..”
മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു വീണ്ടും ശുണ്ഠി എടുത്ത് തുടങ്ങി..
“കിടന്നു കാറണ്ട..പയ്യെ പറഞ്ഞ മതി..”
ഞാൻ പതിയെ പറഞ്ഞുകൊണ്ട് റോഡിൽ നിന്നും മാറി ഒരു കടയുടെ സൈഡിലെ ചെറിയ ഗ്യാപ് ഉള്ള വഴിയിലേക്ക് മാറി നിന്നു .
എനിക്ക് പിന്നാലെ മഞ്ജുസും അങ്ങോട്ടേക്കെത്തി .
“പറഞൊ ”
ഞാൻ അവളെ നോക്കി വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു ..
“ദേ കവി…കുറച്ചു കൂടുന്നുണ്ട് ട്ടോ…നീ എന്താ അന്യന്മാരെ പോലെ പെരുമാറണെ?”
മഞ്ജു നീരസത്തോടെ എന്നെ നോക്കി..
“അപ്പോൾ എന്നോട് പറഞ്ഞതോ…?”
ഞാൻ ശബ്ദം ഉയർത്തികൊണ്ട് ചോദിച്ചു..
“സോറി..ഞാൻ പെട്ടെന്ന് അപ്പോഴത്തെ ദേഷ്യത്തില് പറഞ്ഞതല്ലേ , ഒന്ന് ക്ഷമിക്കെടാ.. ”
മഞ്ജു എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങികൊണ്ട് പറഞ്ഞു.
ഞാനതിനു ഒന്നും മറുപടി പറഞ്ഞില്ല..
“കവി..ഇങ്ങോട്ട് നോക്ക്..”
അവൾ എന്റെ മുഖം നേരെ പിടിച്ചു കൊണ്ട് പറഞ്ഞു..
“മ്മ്..”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി..
“വാ..നമുക്ക് വീട്ടിൽ പോകാം…”
മഞ്ജു എന്നെ പ്രതീക്ഷയോടെ നോക്കി..പൂതി ആയിട്ടൊന്നുമല്ല..എന്റെ പിണക്കം മാറ്റാൻ ആണ് ! അടവ് അടവ് !