ഞാൻ കള്ളച്ചിരിയോടെ വീണ്ടും ചോദിച്ചു .
“പോടാ ..”
നാണത്തോടെയുള്ള ആ പറച്ചിലിൽ അവളുടെ ആ കുറുമ്പ് മൊത്തം ഉണ്ടായിരുന്നു . ഇവള് ആരെ കാണിക്കാൻ വേണ്ടിയാ ഈ ബലം പിടുത്തം !
“ഞാൻ വരട്ടെ അങ്ങോട്ട്..?”
ഞാൻ ചിരിയോടെ തിരക്കി..
“മ്മ്…പക്ഷെ മറ്റേത് ഇല്ല ..ചുമ്മാ പോരെ..”
മഞ്ജു ഗ്രീൻ സിഗ്നൽ കാണിച്ചു .
“അതൊക്കെ വന്നിട്ട് ഞാൻ സമ്മതിപ്പിച്ചോളാം.എനിക്കറിഞ്ഞൂടെ എന്റെ മഞ്ജുസിനെ ”
ഞാൻ ചിരിയോടെ പറഞ്ഞു ഫോൺ കട്ടാക്കി . പിന്നെ ബാക്കിയിരുന്ന ബിയർ കൂടി നുണഞ്ഞു തീർത്തു അവിടെ നിന്നും ഇറങ്ങി . ശ്യാമിനെ അവന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു , അവന്റെ ബൈക്ക് തന്നെ എടുത്തു ഞാൻ തിരിച്ചു മഞ്ജുസിന്റെ വീട് ലക്ഷ്യമാക്കി പിടിച്ചു. ആദ്യമായാണ് ബിയർ അടിച്ചു മഞ്ജുസിന്റെ അടുത്തേക്ക് പോണത് . അവൾക്കു അങ്ങനെ വല്ല ഇഷ്ടവും ഇഷ്ടക്കേടും ഉണ്ടോന്നു ഞാൻ ഇതുവരെ ചോദിച്ചിട്ടുമില്ല..ആഹ്..വരുന്നത് വരട്ടെ..
ഞാൻ ഉച്ചയോടെ മഞ്ജുസിന്റെ വീട്ടിലെത്തി .കാർ മുറ്റത്തു കിടപ്പുണ്ട്. ഞാൻ വരുന്നത് സ്ഥിരം പരദൂഷണ തള്ള കണ്ടിട്ടില്ലെന്നു തോന്നുന്നു . ഞാൻ പെട്ടെന്ന് തന്നെ അകത്തേക്ക് ഓടിക്കയറി .
നേരെ ചെന്ന് വാതിലിൽ മുട്ടി..
“മഞ്ജുസേ …”
ഞാൻ തട്ടിവിളിച്ചതും അകത്തു നിന്നു മറുവിളി കേട്ടു.
“ആ ആഹ്… ദാ വരണൂ”
മഞ്ജു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ അൽപ നേരം കൊണ്ട് തന്നെ വാതിൽക്കൽ പ്രത്യക്ഷപെട്ടു . ഒരു ബ്ലാക് ടി-ഷർട്ടും അതെ നിറത്തിലുള്ള ഹാഫ് പാവാടയും ആറ് വേഷം . കൈ ഇറക്കം സ്വല്പം കുറവുള്ള ടി-ഷർട് ആണ് . അതുകൊണ്ട് ഏറെക്കുറെ മഞ്ജുവിന്റെ കൊഴുത്ത കൈ മൊത്തമായും കാണാനുണ്ട് . അയഞ്ഞു കിടക്കുന്ന ടൈപ്പ് ആയതുകൊണ്ട് ബോറില്ല ..കാൽ മുട്ടിനോളം നീളമുള്ള പാവാട ആണ് . മുട്ട് തൊട്ട് താഴോട്ട് നഗ്നമാണ് . കാലിൽ ചെരിപ്പുമില്ല..ആ കറുത്ത നെയിൽപോളിഷ് ഇട്ട കാൽനഖങ്ങളും , സ്വർണ കൊലുസിട്ട കണങ്കാലും എന്നെ വല്ലാണ്ടാകർഷിച്ചു .
കക്ഷി അടുക്കളയിൽ ആയിരുന്നെന്നു തോന്നുന്നു . നേരിയ രീതിയിൽ വിയർത്തിട്ടുണ്ട് . ഞാൻ മഞ്ജുസിനെ അടിമുടി നോക്കി ചിരിച്ചു .
ബിയർ അടിച്ചതുകൊണ്ട് ഞാനും ചെറുതായി വിയർത്തിരുന്നു . മഞ്ജുസ് വാതിൽ തുറന്ന ഉടനെ ഞാൻ അകത്തേക്ക് ചാടിക്കയറി .
“ഹോ ..എന്നതാടാ ഇത് ..”
അവളെ ഇടിച്ചുകൊണ്ട് ഞാൻ ഉള്ളിലേക്ക് കയറിയപ്പോൾ മഞ്ജു ചൂടായി . പക്ഷെ ഞാൻ അടുത്തൂടെ പോയപ്പോ അവൾക്കു സാധനം അടിച്ചതിന്റെ സ്മെൽ കിട്ടി എന്ന് തോന്നുന്നു .
അത് പറഞ്ഞു കഴിഞ്ഞതും മഞ്ജുസ് വാതിലടച്ചു കുറ്റി ഇട്ടു എന്നെ അടിമുടി നോക്കി .
“നീ എന്താ ഇങ്ങനെ വിയർക്കുന്നെ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .