എന്താ സംഭവം ഏന് ചോദിയ്ക്കാൻ വന്ന ഒന്ന് രണ്ടു സ്വല്പം പ്രായമായ ആളുകളോട് മഞ്ജു കാര്യങ്ങൾ പറയുന്നുണ്ട്. അവൾ ഇംഗ്ലീഷിൽ ആണ് സംസാരിക്കുന്നത് . കൂട്ടത്തിൽ മലയാളികളും ഓടി കൂടിയിട്ടുണ്ട്..അവര് ആ ചെറുപ്പക്കാരെ വാക്കേറ്റം ചെയ്യുന്നുണ്ട്…
പിടിച്ച പോലീസിൽ ഏൽപ്പിക്കണം എന്നൊക്കെ ആകെ മൊത്തം ധാരണ ആയെന്നു തോന്നുന്നു !
മഞ്ജുസിന്റെ നീക്കം കണ്ട മായേച്ചിയും കൂടെയുണ്ടായിരുന്ന ഗേൾസും എല്ലാം അന്തം വിട്ടു നിൽക്കുന്നുണ്ട്. അങ്ങനെയുള്ള സീൻ ജീവിതത്തിൽ അധികം കണ്ടിട്ടില്ലല്ലോ .
അവരവിടെ നിക്കാതെ പെട്ടെന്ന് ദേഷ്യത്തോടെ തിരിഞ്ഞു നടന്നു . സ്വല്പം അകലെ നിൽക്കുന്ന എന്നെയും ശ്യാമിനെയും തിടുക്കപ്പെട്ടു നടക്കുന്നതിന്ത്യയിൽ അവൾ ഒന്നും സംഭവിക്കാത്ത മട്ടിൽ നോക്കി..
സംഭവം കണ്ടു വന്ന പ്രകാശ് സാറും അജീഷ് സാറും മഞ്ജുസിനോട് കാര്യങ്ങൾ തിരക്കുകയും അവൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട് .
“അവനെ ഒന്ന് പൊട്ടിക്കാമെന്നു കരുതി..മഞ്ജുസിന്റെ മുൻപിൽ ഒന്ന് ആളാവാലോ എന്ന് വിചാരിച്ചു ഓടിയതാ..ചെ…”
ഞാൻ ചിരിയോടെ പറഞ്ഞു .
” ഉവ്വ…നീ…നടക്കണ കാര്യം പറ മോനെ…എനിക്കതല്ല മിസ്സിന് എങ്ങനെ ഈ ധൈര്യം കിട്ടിയോ എന്തോ “
ശ്യാം അമ്പരപ്പോടെ അവളെ നോക്കി നിന്നുകൊണ്ട് തിരക്കി .
സ്വല്പം അപ്പുറത്തു മാറി ബാക്കിയുള്ള പിള്ളേരും അതേപ്പറ്റി തന്നെയാണ് സംസാരം .
“എടാ..അവള് ബ്ലാക് ബെൽറ്റാ ..എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട് “
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞപ്പോൾ ശ്യാം എന്നെ വിശ്വാസം വരാതെ നോക്കി .
“നീ നോക്കണ്ട മൈരേ ഉള്ള കാര്യം ആണ് ..”
ഞാൻ തറപ്പിച്ചു പറഞ്ഞു .
“അത് ശരി..അപ്പൊ ചുമ്മാ അല്ല…”
അവൻ തലയാട്ടി പറഞ്ഞു .
അപ്പോഴേക്കും എല്ലാരും കൂടി അവളെ സമാധാനിപ്പിച്ചു കഴിഞ്ഞിരുന്നു . അവൻ ചന്തിക്കു പിടിച്ച ദേഷ്യവും ഈർഷ്യയും അവളിൽ നിന്നു പോയിട്ടില്ലെന്ന് പാർക്കിലെ ഇരിപ്പിടത്തിൽ ഇരുന്നു ആലോചിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി.
ആ മൂഡിൽ അവളുടെ അടുത്തേക്ക് പോയിട്ടും കാര്യമില്ല..എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് അറിയില്ല. തമാശക്ക് എന്തേലും പറഞ്ഞാൽ അവൾ ആ സെൻസിൽ എടുത്തില്ലെങ്കിൽ പ്രേശ്നമാണ് . അതുകൊണ്ട് ഞാൻ അടുത്തേക്ക് പോയില്ല . മായേച്ചിയും വേറെ പെൺകുട്ടികളുമൊക്കെ അവളെ ആശ്വസിപ്പിക്കുന്നുണ്ട്.