അവന്മാർ ചിരിയോടെ മഞ്ജുസിനെ നോക്കി ..പക്ഷെ ചിരി ഠപ്പേന്ന് മാഞ്ഞിരുന്നു . അവൾ മുന്നോട്ടാഞ്ഞതും കൈവീശി അവന്റെ കവിളത്തു അടിച്ചതും ഒപ്പം ആയിരുന്നു ..
നല്ല ശബ്ദമുള്ള അടി..
“ടപ്പേ …”
ആകെ ബഹളമയം..ആളുകൾ ഓടി കൂടുന്നു..അടികൊണ്ടവാനും ഗാങ്ങും ആക്രോശിക്കുന്നു .
ഏയ്…എടി …മറ്റേ മോളെ എന്ന് ലോക്കൽ ഭാഷയിൽ അവന്മാർ അലറി….
അയ്യോ മിസ്സെ..എന്ന് പെൺകുട്ടികൾ പേടിയോടെ വിളിക്കുന്നു. ഏയ് ..മഞ്ജു …എന്ന് ഭീതിയോടെ ചുറ്റും നോക്കി മായേച്ചി വിളിക്കുന്നു .
പക്ഷെ മഞ്ജുസ് ശാന്ത ഭാവത്തിലാണ് !
അവൻ മഞ്ജുവിനെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി . ആളുകൾ കൂടിയ നാണക്കേട് അവനുണ്ടെങ്കിലും അവൻ തിരിച്ചു തല്ലാൻ കയ്യോങ്ങി..
ഇത്തവണ ആണ് മഞ്ജുസ് ആരാണെന്നു ഞങ്ങൾ ശരിക്കു അറിഞ്ഞത് . അങ്ങോട്ടേക്ക് കുതിച്ച ഞാനും ശ്യാമും കാണുന്നത് അടിക്കാൻ ഓങ്ങിയവന്റെ കൈ ഇടം കൈകൊണ്ട് ബ്ളോക് ചെയ്ത് ,സമാനത്തിനു വലതു കാലുയർത്തി ചവിട്ടി , വലതു കൈമുഷ്ടി ചുരുട്ടി അവന്റെ മൂക്കിനിട്ട് കുത്തിയ മഞ്ജുവിനെ ആണ് ! മൂക്കിന്റെ പാലം പൊളിഞ്ഞോ എന്തോ …
എല്ലാം ഞൊടിയിടയിൽ ആയിരുന്നു .മഞ്ജുസിന്റെ കാല് അവന്റെ സാമാനത്തിൽ പതിഞ്ഞപ്പോൾ തന്നെ അവൻ സ്വല്പം കുനിഞ്ഞു പോയിരുന്നു ..മറ്റവന്മാരൊക്കെ ആ നീക്കം കണ്ടതും സ്വല്പം പിന്നാക്കം മാറി..ആളും കൂടി തുടങ്ങിയിരുന്നു..ഇനി നാട്ടുകാർ കൈവെക്കുമെന്ന ഭയം ആണോ എന്തോ…അവന്മാരെയും വേണമെങ്കിൽ നേരിടുമെന്ന ഭാവം ആയിരുന്നു മഞ്ജുസിന്റെതു .
അത് കണ്ടു നിന്ന എല്ലാരും സ്തബ്ധരായി നോക്കി നിന്നു . ഓടി അടുക്കാറായ ഞാനും ശ്യാമും സ്വിച്ച് ഇട്ടപോലെ നിന്നു കിതപ്പോടെ മുഖത്തോടു മുഖം നോക്കി ..അവളുടെ ശരീര ഭാഷയും മുഖഭാവവുമെല്ലാം വേറൊരു എക്സ്ട്രീം ആംഗിളിൽ ആയി നിൽക്കുന്നത് ഞാനും അമ്പരപ്പോടെ നോക്കി.
“എന്തായിപ്പോ കണ്ടത് ..”
എന്ന ഭാവം ആയിരുന്ന ഞങ്ങൾക്ക് രണ്ടാൾക്കും !
“സ്കൗൻഡ്രൽ…”
മഞ്ജു അടിച്ചു കഴിഞ്ഞു പല്ലിറുമ്മി അവനെ നോക്കി അറപ്പോടെ പറഞ്ഞു . സ്വല്പം നിറമുള്ള അവന്റെ കവിള് മഞ്ജുസിന്റെ കൈത്തലം വീണു ചുവന്നു കലങ്ങിയിരുന്നു..നാണക്കേടും ദേഷ്യവും വേണ്ടാത്ത പണി ആയിപോയി എന്ന വീണ്ടു വിചാരവുമെല്ലാം ആ സമയം അവന്റെ മുഖത്ത് കാണാമായിരുന്നു ..