അവളുടെ സ്വരം കടുക്കുന്നത് മായേച്ചിയും പെണ്കുട്ടികളൂം പേടിയോടെ നോക്കി. സ്വാഭാവികമായ പേടി ആണ്, വഴക്കും വയ്യാവേലിയും ആകുമോ എന്നുള്ള ഭയം . അതോടെ ആ പുള്ളിയുടെ കൂടെ ഉള്ളവന്മാരും വേറെ അവിടുണ്ടായിരുന്ന ആളുകളും ആ ഭാഗത്തേക്ക് ശ്രദ്ധ മാറ്റി..ചിലരൊക്കെ അവിടേക്ക് നടന്നടുത്തു..
“ഐ ആം ആസ്കിങ് യു ..”
മഞ്ജു അവനെ തന്നെ നോക്കി ..
അവൻ നിസാര മട്ടിൽ എന്തൊക്കെയോ പറഞ്ഞു കൈമലർത്തി..പിന്നെ എന്തൊക്കെയോ പല്ലിറുമ്മി കൊണ്ട് പറഞ്ഞു..എന്തോ തെറി ആണെന്ന് വ്യക്തമാണ് .
അതോടെ ക്ഷമ നശിച്ച മഞ്ജുസ് ഇടം കൈ നീട്ടി അവന്റെ ടി-ഷർട്ടിൽ പിടിച്ചു കുത്തിപ്പിടിച്ചു .
“മൈൻഡ് യുവർ ലാൻഗേജ് “
മഞ്ജു അവന്റെ കുത്തിന് പിടിച്ചുകൊണ്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .
“ഏയ്…മഞ്ജു ..വേണ്ട…വിട്ടേക്ക്..”
അത് കണ്ടു വെപ്രാളപ്പെട്ട് മായേച്ചി മഞ്ജുസിനെ സമാധാനിപ്പിക്കാനായി പിടിച്ചു വലിച്ചു. ബാക്കിയുള്ള പെൺകുട്ടികളും ആകെ അമ്പരന്നു നിൽപ്പാണ് . അവന്റെ കൂടെയുള്ള മൂന്നു പേരും പാർക്കിൽ ഉണ്ടായിരുന്ന വേറെ ആളുകളും കൂടിയതോടെ സംഭവം കൈവിട്ടു പോയി..
“എന്താ സംഭവം..എന്താ നടന്നത്..”
എന്നൊക്ക എതിരാക്കി ആളുകൾ ഓടിക്കൂടി..
ഞങ്ങളും അങ്ങോട്ടേക്ക് പെട്ടെന്ന് ഓടി ..സ്വല്പം ദൂരം ഉള്ളത് കൊണ്ട് പെട്ടെന്ന് എത്തിയില്ല . അപ്പോഴേക്കും അവൻ മഞ്ജുസിന്റെ കൈതട്ടികൊണ്ട് അവളെ ബലമായി തള്ളി . അത്യാവശ്യം കരുത്തുള്ള തള്ളൽ ആയതുകൊണ്ട് മഞ്ജുസ് പുറകിലേക്ക് നീങ്ങി മായേച്ചിയുടെ ദേഹത്തിടിച്ചു നിന്നു.
അതുകണ്ടു അവന്മാർ കളിയാക്കി ചിരിക്ക്കുന്നുണ്ട്. പിന്നെ ലോക്കൽ ഭാഷയിൽ എന്തോ ഡയലോഗും. അതുടെ ആയതോടെ മഞ്ജുസിനു ദേഷ്യമായി . അത്രേം ആൾക്കാരുടെ ഇടയിൽ അവൻ പിടിച്ചു തള്ളിയ നാണക്കേടും ദേഷ്യവും ഓർത്തപ്പോൾ അവൾ മായേച്ചിയെ തള്ളി മാറ്റി മുന്നോട്ടാഞ്ഞു .