“ഡാ ഡാ..കവി ..നീ എന്താ കാണിക്കുന്നേ…”
അവൾ ഓട്ടത്തിനിടെ എന്റെ കൈ കുതറി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
“ഒക്കെ പറയാം..മഞ്ജുസ് ഒച്ചയുണ്ടാക്കല്ലേ ..ആളുകള് തെറ്റിദ്ധരിക്കും “
ഞാൻ ഓട്ടം നിർത്തി അവളെ നോക്കി ചിരിയോടെ പറഞ്ഞു .
പക്ഷെ അവളുടെ മുഖത്ത് ഗൗരവമാണ് .
“നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ…സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് “
അവൾ എന്റെ കൈവിടുവിച്ചുകൊണ്ട് ശുണ്ഠി എടുത്തു ഇടുപ്പിൽ രണ്ടും കയ്യും കുത്തി നിന്നു.
“സംസാരിക്കാനൊക്കെ ഉണ്ട്…അതിവിടെ വെച്ചല്ല…മഞ്ജുസ് വാ..ഞാനെല്ലാം പറയാം “
ഞാൻ വീണ്ടും അവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
ഒന്ന് രണ്ടു ആളുകൾ ആ സമയം അതിലൂടെ വന്നപ്പോൾ ഞാനും അവളും അകന്നു മാറി ഗ്യാപ് ഇട്ടു നിന്നു .
അവർക്കു സംശയം ഒന്നുമില്ല..അല്ലേൽ തന്നെ എന്ത് സംശയിക്കാൻ ആണ് . ഹോട്ടലിൽ കപ്പിൾസും ലവ്വേഴ്‌സും ഒക്കെ ഉണ്ട്..
അവർ പോയപ്പോൾ ഞാൻ വീണ്ടും മഞ്ജുസിന്റെ കൈപിടിച്ച് കോണിപ്പടികൾ കയറി..
“എടാ..നീ എന്താ കാണിക്കണേ”
അവൾ കൂടെ നടന്നു പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി അപ്പോഴേക്കും ഞങ്ങൾ മൂന്നാമത്തെ ഫ്ലോറിൽ എത്തിയിരുന്നു . ഞാൻ പെട്ടെന്ന് ബെർമുഡയുടെ പോക്കെറ്റിൽ നിന്നു റൂമിന്റെ കീ എടുത്തു ദേഷ്യപ്പെട്ടു നിക്കുന്ന അവളുടെ മുൻപിൽ കിലുക്കി കാണിച്ചു ..
അവളതു അന്തം വിട്ടു നോക്കി…
“ഇങ്ങോട്ട് നോക്ക് മഞ്ജുസെ…ഞാൻ പൈസ ചോദിച്ചത് ഇതിനാ..നമുക്കിവിടെ കൂടാം”
ഞാൻ അവളെ നോക്കി കള്ളച്ചിരി ചിരിച്ചു ചാവി കുലുക്കികൊണ്ട് പറഞ്ഞു .
പക്ഷെ മഞ്ജുസിന്റെ ഭാവം പെട്ടെന്ന് മാറി .
“അതിനു നിന്റെ മറ്റവളെ നോക്കിയ മതി…ഞൻ പോവാ..”
മഞ്ജു പെട്ടെന്ന് ദേഷ്യപെട്ടുകൊണ്ട് തിരിഞ്ഞു നടക്കാൻ ശ്രമിച്ചു.പക്ഷെ ഞാൻ അവളെ വട്ടം പിടിച്ചു . ഇടുപ്പിലൂടെ കൈചുറ്റി ഞാൻ മഞ്ജുസിനെ എന്നിലേക്ക് ചേർത്ത് പിടിച്ചു..പിന്നെ മറുകൈകൊണ്ടു ഡോറും തുറന്നു …
“ഹാ..അങ്ങനെ പോയാലോ “
ഞാനവളുടെ ചെവിയിൽ പതിയെ പറഞ്ഞു .