ഞാൻ പോസ് ഇട്ടു നിൽക്കുന്നതുകണ്ടു മഞ്ജുസ് പഴയ സ്റ്റൈലിൽ ചോദിച്ചു .
“ഒരു ഗെറ്റ് ഔട്ട് പറഞ്ഞാലോ ..”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു . അത് കേട്ട് മഞ്ജുസ് ഒന്ന് അടക്കി പിടിച്ചു ചിരിക്കുന്നുണ്ട് . എന്നെ ഇടക്കിടക് ഗെറ്റ് ഔട്ട് അടിച്ചു ക്ലസ്സിലും കോളേജിലും നാറ്റിച്ച നാറിയാണ് എന്റെ ഭാര്യ എന്നത് ഒരു കൗതുകം തന്നെയാണ് !
“കൂടുതൽ ചിരിക്കല്ലേ ..അതൊക്കെ ആലോചിച്ചാല് എനിക്ക് ഇപ്പോഴും നിന്നെ കൊല്ലാനുള്ള ദേഷ്യം വരും”
ഞാൻ മുടിയൊക്കെ ഒന്ന് കുടഞ്ഞു മഞ്ജുസിനു നേരെ തിരിഞ്ഞു .
“പോടാ .അത് നിന്റെ കയ്യിലിരിപ്പുകൊണ്ടാ ”
മഞ്ജുസ് സ്വയം ന്യായീകരിച്ചു മൊബൈൽ അടുത്ത് കിടന്ന സ്ടൂളിലേക്ക് വെച്ചു.
“ഉണ്ട ആണ് . നീ എന്നോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി എത്രവട്ടം ചുമ്മാ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട് ?
കഴിഞ്ഞുപോയ സംഭവങ്ങളായിട്ടു കൂടി അതോർക്കുമ്പോൾ എനിക്ക് ആകെ ചൊറിഞ്ഞു വന്നു .
“അന്നെനിക് വേറെ എനിക്ക് ഓപ്‌ഷൻ ഇല്ലല്ലോ . പക്ഷെ ഇപ്പൊ ഞാൻ പാവം ആയില്ലേ ? ”
മഞ്ജുസ് നിഷ്കളങ്കമായി പറഞ്ഞു എന്നെ നോക്കി .
“എന്ത് പാവം ? ഇപ്പൊ നീ അതിനു പകരം പിണങ്ങി കിടന്നല്ലേ എന്നോട് ദേഷ്യം തീർക്കുന്നത് ?”
ഞാൻ ചിരിയോടെ അവളെ നോക്കി .
“അത് നീ എന്റെ അടുത്ത് വരാൻ വേണ്ടിയല്ലേ . നീ എന്നെ കെയർ ചെയ്യുമ്പോ എനിക്ക് ഭയങ്കര ഫീലാണ് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നേരെ കൈനീട്ടി .ഞാനതു നോക്കി പയ്യെ ചിരിച്ചു .
“വാടോ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
അതോടെ ഞാൻ വേഷമൊന്നും മാറാൻ നിക്കാതെ അവൾക്കരികിലേക്ക് ചെന്ന് ആ കരവലയത്തിനുള്ളിലേക്ക് കടന്നു .മഞ്ജുസ് സ്വല്പമൊരു കുറുമ്പൊടെ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ചുംബിച്ചു .
“കവിൻ…”
മഞ്ജുസ് കുറുകി കൊണ്ട് എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ ഒട്ടിച്ചു ചേർത്തു. ഞാൻ ആ സമയം അവളെയും പിടിച്ചു ബെഡിലേക്കു മറിഞ്ഞു .
“പറ മിസ്സെ..”
ഞാനും പയ്യെ പറഞ്ഞു .
“എനിക്കൊരു കുഞ്ഞു കവിയെ വേണം ..”
മഞ്ജുസ് എന്നെ ഇറുക്കികൊണ്ട് നാണത്തോടെ പറഞ്ഞു .
“നോ നോ ..എനിക്ക് മഞ്ജുസിനെ പോലെ ഒന്നിനെ മതി ..”
ഞാൻ അവളുടെ വാദം തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു ബെഡിൽ കിടന്നു ഉരുണ്ടു .
“വേണ്ട..എനിക്ക് നിന്നെപ്പോലത്തെ ഒരു തെറിച്ച ചെക്കനെ മതി ”
എന്നെ അടിയിലാക്കി എന്റെ ദേഹത്തേക്ക് അവളുടെ വലതു കാൽ കയറ്റിവെച്ചു , ഇടതു കൈകൊണ്ട് എന്റെ മുടിയും തഴുകി മഞ്ജുസ് വശ്യമായി പറഞ്ഞു .
“ഇപ്പൊ വേണോ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .
“തരുവോ ?”