രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]

Posted by

പെട്ടെന്ന് മനസിൽ വന്ന ഒരു കാര്യം മുന്നും പിന്നും നോക്കാതെ ഞാൻ ചോദിച്ചു .

“കണ്ടിട്ടൊക്കെ ഉണ്ട് ..”
മഞ്ജുസ് എന്നെ നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“എന്നിട്ടെന്താ എന്നോട് പറയാത്തത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി. പിന്നെ ഷർട്ട് ഊരി തുടങ്ങി .

“പറയാൻ മാത്രം എന്താ ഉള്ളത് ? ഞങ്ങള് തമ്മിലെന്താ വല്ല ഇടപാടും ഉണ്ടോ ?”
എന്റെ ചോദ്യം ഇഷ്ടപെടാത്ത മട്ടിൽ മഞ്ജുസ് മറുപടി നൽകി .

“ചൂടാവല്ലേ മഞ്ജുസേ ..ഞാൻ അങ്ങനൊന്നും പറഞ്ഞില്ലല്ലോ ”
ഷർട് അവിടെ കണ്ട ഒരു ടീപോയിലേക്കിട്ടു ഞാൻ അവളോടായി പറഞ്ഞു .

“നീ എന്തിനാ കണ്ണാ ആവശ്യമില്ലാത്ത കാര്യങ്ങള് എപ്പോഴും സംസാരിക്കണേ? ”
മഞ്ജുസ് പെട്ടെന്ന് എഴുനേറ്റു ചെറിയ ദേഷ്യത്തോടെ ചോദിച്ചു .

“ചുമ്മാ …അങ്ങേരെ പിന്നെ ഞാൻ കണ്ടിട്ടുപോലും ഇല്ല , അതുകൊണ്ട് ചോദിച്ചതാ ”
ഞാൻ പയ്യെ മറുപടി നൽകി .

“മ്മ്..റിലേറ്റീവ് അല്ലെ ..ഇടക്കു ഒന്ന് രണ്ടു സ്ഥലത്തൊക്കെ വെച്ച് അവനെ കണ്ടിരുന്നു ..”
ഒടുക്കം ഒന്നയഞ്ഞു മഞ്ജുസ് എന്നോടായി പറഞ്ഞു കൈകൾ  കൂട്ടിത്തിരുമ്മി .

“എന്നിട്ട് മഞ്ജുസ് എന്തേലും അയാളോട് സംസാരിച്ചോ ?”
ഞാൻ അറിയാനുള്ള ആഗ്രഹം കൊണ്ട് ആവേശത്തോടെ ചോദിച്ചു .

“മ്മ്…”
എന്റെ ആവേശം അടിമുടി ഒന്ന് നോക്കി അവൾ പയ്യെ മൂളി .

“എന്താ സംസാരിച്ചേ?”
ഞാൻ ഒന്നുടെ ചോദിച്ചു .പക്ഷെഅവളിൽ നിന്ന് മറുപടി ഒന്നുമില്ല .

“ഹാഹ് പറയെടോ ..”
ഞാൻ ഒന്നുടെ അവളെ പ്രോത്സാഹിപ്പിച്ചു .

“ഒന്നുമില്ല..ചുമ്മാ വഴക്കിട്ടു സഹായിച്ചതിനൊക്കെ  ഒരു താങ്ക്സ് പറഞ്ഞു . അതുകൊണ്ടാണല്ലോ പിരിയേണ്ടി വന്നതും നിന്നെ കാണേണ്ടി വന്നതുമൊക്കെ . പിന്നെ പുള്ളി വേറെ കല്യാണം കഴിക്കാൻ പോകുവാണെന്നൊക്കെ പറഞ്ഞപ്പോൾ ഒരു കൺഗ്രാറ്സ് കൂടെ പറഞ്ഞു..”
മഞ്ജു അതെല്ലാം നിസാര മട്ടിൽ പറഞ്ഞു അവസാനിപ്പിച്ചു.

“അപ്പൊ അയാളോട് ഒരു ദേഷ്യവും ഇല്ലേ ?”
ഞാൻ മഞ്ജുസിനെ അത്ഭുതത്തോടെ നോക്കി .

“എന്തിനാടാ ? ആദ്യമൊക്കെ ഞാൻ ഒറ്റപ്പെട്ടു നിന്നപ്പോൾ ദേഷ്യം തോന്നിയിരുന്നു എന്നത് സത്യാ . പക്ഷെ നമ്മുടെ കോളേജിൽ എത്തിയപ്പോൾ തൊട്ട് ..”
മഞ്ജുസ് ഒന്ന് പറഞ്ഞുനിർത്തി എന്നെ നാണത്തോടെ നോക്കി .

“തൊട്ട് ….ബാക്കി പറ ..”
ഞാൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു ആവേശത്തോടെ പറഞ്ഞു .

“ബാക്കി ഒകെ നിനക്കറിയുന്നതല്ലേ ? അവിടെ തൊട്ട് ഒരു തെണ്ടി ചെക്കൻ എന്നെ വല്ലാണ്ടെ ടോർച്ചർ ചെയ്യുവാ “

Leave a Reply

Your email address will not be published. Required fields are marked *