രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

Rathishalabhangal Life is Beautiful 4 | Author : Sagar Kottapuram

Previous Part

 

“ഇവിടെ എല്ലാത്തിനും നല്ല ക്യാഷ് ആണല്ലോ ..”
ഫുഡ് കഴിച്ചതിന്റെ ബിൽ ഓർത്തു ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനോടായി പറഞ്ഞു .

“ശരിയാ ..നല്ല അറവാണ് ”
മഞ്ജുസും ആ വാദം ശരിവെച്ചു .

“പക്ഷെ മിസ്സിന് ഇതൊന്നും കുഴപ്പം ഇല്ലല്ലോ ? ഞങ്ങളെ പോലത്തെ സാധാരണക്കാർക്കാണ് പ്രയാസം . പാവങ്ങളൊക്കെ ഇപ്പോഴും ഊട്ടിയും കൊടൈക്കനാലും പോയി ഹണിമൂൺ ആഘോഷിക്കേണ്ടി വരും  ”
ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനെ ചേർത്ത് പിടിച്ചു ചിരിയോടെ പറഞ്ഞു .

“കവി നീ ഈ പൈസയുടെ ടോപിക് സംസാരിക്കേണ്ട ട്ടോ .എനിക്കതു ഇഷ്ടല്ല ”
ഞാൻ ചുമ്മാ  തമാശക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസിനു അത് കൊണ്ടു ! അന്നത്തെ ആക്സിഡന്റിനു ശേഷം ഞാൻ കാശിന്റെ കാര്യം പറയുന്നത് കേൾക്കുന്നതെ അവൾക്ക് ഇഷ്ടമല്ല . അതുകൊണ്ട് തന്നെ ആ പറച്ചിലിൽ ഒരു വിഷമം ഉണ്ട് .

“പക്ഷെ എനിക്കിഷ്ടാ …”
ഞാൻ ചെറു ചിരിയോടെ പറഞ്ഞതും മഞ്ജു എന്നെ സംശയത്തോടെ നോക്കി .

“മഞ്ജുസിനു ഓർമ്മയുണ്ടോ നീ എനിക്ക് എ.ടി.എം കാർഡ് തന്നു സഹായിച്ചത് ? പിന്നെ എനിക്ക് പുതിയ മൊബൈൽ ഗിഫ്റ് ആയി തന്നത് ? എനിക്ക് പുതിയ ഡ്രെസ്സൊക്കെ എടുത്തു തന്നത് ?അങ്ങനെ എന്നെ നീ കുറെ ഹെല്പ് ചെയ്‌തിട്ടില്ലേ ?”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു അവളെ നോക്കി .പക്ഷെ മഞ്ജുസ് അതിനു മറുപടി ഒന്നും പറയാതെ ഒരു മങ്ങിയ ചിരി നൽകി .

അപ്പോഴേക്കും ഞങ്ങൾ ഏറെക്കുറെ കോട്ടേജിനു അടുത്തെത്തിയിരുന്നു .

“ഞാൻ കാരണം നിനക്കു കൊറേ പൈസ പോയിട്ടും ഇല്ലേ ? ആ കാർ കൊണ്ടു ഇടിച്ചതടക്കം ..”
ഞാൻ ചിരിയോടെ വീണ്ടും പറഞ്ഞു അവളെ നോക്കി . ഇത്തവണയും മഞ്ജുസ് ഒന്നും മിണ്ടിയില്ല . സ്വന്തം കാര്യം കേൾക്കുന്നതിൽ എന്തോ ഇഷ്ടക്കേടുള്ള പോലെ ആണ് അവളുടെ ഭാവം !

“കവി..നിർത്ത് , മതി . നിന്നെക്കാൾ വലുതല്ല എനിക്ക് കാറും പൈസയും ഒന്നും ..കൊറേ നേരം ആയി ഇത് ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ചൂടാവാൻ തുടങ്ങി .

“അയ്യോ..ഞാൻ അങ്ങനെ പറഞ്ഞതല്ല മഞ്ജുസേ ..”

Leave a Reply

Your email address will not be published. Required fields are marked *