അങ്ങനെ ശ്യാമിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഞങ്ങൾ ചെക് ഇൻ ചെയ്യാനായി എയർപോർട്ടിന് അകത്തേക്ക് കയറി .ഞങ്ങളെ ആശംസിച്ചു അവനും ചെറു പുഞ്ചിരിയോടെ മടങ്ങി . ഉച്ചയോടു അടുപ്പിച്ചുള്ള ഫ്ളൈറ്റിൽ ഞങ്ങളങ്ങനെ കൊച്ചിയുടെ നിലത്തു നിന്നും ആകാശങ്ങളിലെ ഉയരങ്ങളിലേക്ക് പറന്നു ! വിന്ഡോ സീറ്റിലിരുന്ന ഞാൻ സ്വല്പം കഴിഞ്ഞതും ആകാശ കാഴ്ചയുടെ മനോഹാരിതയിൽ മുഴുകിയിരുന്നു ! കഷ്ടിച്ച് രണ്ടു മണിക്കൂർ യാത്രയെ അങ്ങോട്ടേക്കുള്ളു . അതുകൊണ്ട് തന്നെ വല്യ മുഷിച്ചിലും ഇല്ല !
മഞ്ജുസും എന്റെ കൈചേർത്തു പിടിച്ചു അരികിൽ ഒരു കാമുകിയുടെ ഭാവങ്ങളോട് കൂടി ഇരുന്നു . മാലിദ്വീപിലെ തലസ്ഥാനമായ മാലിയിലേക്ക് വിമാനം അടുക്കും തോറും ആ പ്രദേശത്തിന്റെ ആകാശ ദൃശ്യം എന്നെയും മഞ്ജുവിനെയും തെല്ലൊന്നു അത്ഭുതപ്പെടുത്തി .
കടലിന്റെ നിറങ്ങളിൽ തന്നെ പലവിധ മാറ്റങ്ങൾ ഉണ്ട്. പവിഴ പുറ്റുകൾ നിറഞ്ഞ ദ്വീപുകളും , ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളുമായി പളുങ്കു ജലം പോലെ സമുദ്ര ഭാഗങ്ങൾ തെളിഞ്ഞു കണ്ടു . അതിൽ പച്ച തുരുത് പോലെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാലിയിലെ ദ്വീപ് സമൂഹങ്ങൾ .പൂഴിമണലിൽ മനോഹരമായി കിടക്കുന്ന ബീച്ചുകൾ !
ആൾവാസമുള്ളതും ഇല്ലാത്തതുമായ കുറെ ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ് . ആകാശ കാഴ്ച്ചയിൽ തന്നെ മനോഹരമായി തോന്നിയ ഒരിടം ! യാത്ര വിവരണം വിശദീകരിച്ചു ബോറടിപ്പിക്കുന്നില്ല , അധികം വൈകാതെ തന്നെ ഫ്ളൈറ്റ് മാലിയിൽ ലാൻഡ് ചെയ്തു ! എയർപോർട്ടിൽ നിന്നും പുറത്ത് കടന്ന ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് “ബാൻഡോസ് ” എന്ന ദ്വീപിലേക്കാണ് ! അവിടെയുള്ള റിസോർട്ടിൽ ആണ് ഞങ്ങളുടെ താമസവും റൂമുമൊക്കെ .
ആദ്യം മാലിയിലെ ടൗണിൽ ഒന്ന് കറങ്ങി അത്യാവശ്യമുള്ള ഡ്രെസ്സുകളൊക്കെ വാങ്ങി . ബീച്ച് ഫ്രോക് ആണ് മഞ്ജുസ് അവൾക്കു ധരിക്കാൻ വേണ്ടി വാങ്ങിയത് . ആ സമയം ഞാൻ കടയുടെ പുറത്തു ആയിരുന്നതുകൊണ്ട് കക്ഷി എന്തൊക്കെ ആണ് വാങ്ങിയതെന്നു ശരിക്കു കാണാനൊത്തില്ല .
“ബാ ബാ പോകാം …”
ഷോപ്പിംഗ് കഴിഞ്ഞു പുറത്തിറങ്ങിയതും മഞ്ജുസ് തിരക്ക് കൂട്ടി . അതോടെ ഒന്നും ചോദിക്കാനൊത്തില്ല .
പിന്നെ ഒരു സ്പീഡ് ബോട്ടിൽ അവിടെ നിന്നും നേരെ ബാൻഡോസ് ദ്വീപിലേക്ക് തിരിച്ചു . അവിടത്തെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ആണ് ഞങ്ങളുടെ റൂം ! ഒകെ മഞ്ജുസ് തന്നിഷ്ടത്തിനു ചെയ്തതാണ് . ഞാൻ എന്തേലും അഭിപ്രായം പറഞ്ഞാൽ അവൾക്കു പിടിക്കില്ല .
“ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ..അല്ലെങ്കി ഞാൻ ഒറ്റക്ക് പോകും ”
എന്ന് സുഖമുള്ളൊരു ഭീഷണിയും മുഴക്കും . ഞാൻ എന്തേലും ചൊറി വർത്തമാനം പറയുമെന്ന് അവൾക്ക് ഉറപ്പുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത് ! കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോൾ തന്നെ എന്റെ സ്വഭാവമൊക്കെ ഏറെക്കുറെ കക്ഷി ശരിക്കു പഠിച്ചിട്ടുണ്ട് .
അങ്ങനെ ഒടുക്കാൻ ഞങ്ങൾ പ്രസ്തുത സ്ഥലത്തെത്തി . ടൂർ ഏജൻസിയുടെ ആളുകൾ ഞങ്ങളെ സ്വീകരിക്കാൻ വേണ്ടി അവിടെ ഉണ്ടായിരുന്നു . പത്തഞ്ഞൂറു ഏക്കറോളം വരുന്ന ഐലൻഡ് ആണ് ബാൻഡോസ് . മരങ്ങളും തുരുത്തും സ്പാകളും റിസോർട്ടുകളും റെസ്റ്റോറന്റുകളുമൊക്കെ ആയി അതങ്ങനെ വൃത്താകൃതിയിൽ പരന്നു കിടക്കുന്നുണ്ട് .