ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“ഞാൻ ഞെട്ടിപ്പോയി …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“താങ്ക് യു ..താങ്ക് യു ….”
ഞാൻ അവളുടെ കൈപിടിച്ച് അമർത്തികൊണ്ട് ചിരിച്ചു .
“നീ ആള് വിചാരിച്ച പോലെ ഒന്നും അല്ലല്ലോ ..”
മഞ്ജുസ് എന്നെ വീണ്ടും ആദ്യം കാണുന്ന പോലെ നോക്കി .
“ആഹ്..അത് മനസിലാക്കിയ മതി…നമ്മക്കും ബാധകം ആണ് ”
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് ചിരിച്ചു .
“പിന്നെ പിന്നെ…”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“ഒരു പിന്നേം ഇല്ല …നീ വാടി ഞാൻ കാണിച്ചു തരാം ”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .പിന്നെയുമെന്തൊക്കെയോ സംസാരിച്ചു നടന്നു ഞങ്ങൾ റൂം എടുത്തിരുന്ന ഹോട്ടലിൽ എത്തി . ഞാനും മഞ്ജുസും പിള്ളേരും കൂടി ഒരു റൂമിൽ ആണ് . കീർത്തനയും അശ്വതിയും അഞ്ജുവും കൂടി ഒരു റൂം ഷെയർ ചെയ്യുന്നുണ്ട് . അമ്മമാരൊക്കെ വേറൊരു റൂമിൽ . അച്ഛനും മഞ്ജുസിന്റെ അച്ഛനും , ചെറിയച്ഛനും കൂടി മറ്റൊരും റൂമിൽ ആണ് തലേന്ന് കിടന്നത് .എല്ലാം അടുപ്പിച്ചു അടുപ്പിച്ചു തന്നെയാണ് . അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള റൂമും സൗകര്യങ്ങളുമൊക്കെ തന്നെയാണ് .
രാത്രിയിൽ ഒന്ന് മിനുങ്ങാൻ ഒക്കെ വേണ്ടിയാകും അച്ഛനും മഞ്ജുസിന്റെ അച്ഛനും ഒക്കെ കൂടി അവർക്ക് സെപ്പറേറ്റ് റൂം മതി എന്ന് പറഞ്ഞത് . അതിനുള്ള പ്ലാനിങ് ഒക്കെ വണ്ടിയിൽ വെച്ചു തന്നെ സെറ്റാക്കിയിരുന്നു.
റൂമിൽ എത്തിയ ഉടനെ ഞാൻ വീണ്ടും കുളിക്കാൻ ആയി കയറി . ദേഹത്തൊക്കെ ആകെ പൊടിയും മാനും ഒക്കെ ആയിരുന്നു . കുളി കഴിഞ്ഞു വേറൊരു ജോഡി ഡ്രസ്സ് എടുത്തിട്ട് ഞാൻ തിരികെ വന്നു . മഞ്ജുസ് ആ നേരത്തു ബെഡിൽ ഒരു വശം ചെരിഞ്ഞു കിടപ്പാണ് . റോസ്‌മോളും ആദിയും അവളുടെ ദേഹത്ത് അള്ളിപിടിച്ചും കൊത്തിപ്പിടിച്ചും ഒക്കെ കളിക്കുന്നുണ്ട് .
“‘അമ്മ..മാ …”
അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആദി കിടന്നു ഒച്ചവെക്കുന്നുണ്ട് .
“ആഹ്…പറ അപ്പൂസേ …”
അവൾ ആ വിളി പുഞ്ചിരിയോടെ കേട്ടു .
“ചാ ചാ ..”
കുളി കഴിഞ്ഞെത്തിയ എന്നെ കണ്ടതോടെ നമ്മുടെ മൊതല് ചിരി തുടങ്ങി .
“അത് മിൽമ കുടിക്കാൻ വേണ്ടിട്ടാവും ..”