രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23

Rathishalabhangal Life is Beautiful 23

Author : Sagar Kottapuram | Previous Part

 

“ഹര ഹരോ ഹര ഹര …”

” വെട്രി വേൽ മുരുകനുക്ക് ഹരോ ഹര ..”

“ശക്തിവേൽ മുരുകനുക്ക് ഹരോ ഹര ..”

പഴനി മലയുടെ ഭക്തിനിർഭരമായ പരിസരങ്ങളിലൊക്കെ ശരണം വിളികൾ മുഴങ്ങി കേൾക്കുന്നുണ്ട് . കാവടി എടുത്തു നടന്നു പോകുന്നവരും , തല മുണ്ഡനം ചെയ്തു തിരികെ പോകുന്നവരും ഒക്കെയായി നല്ല തിരക്കുള്ള അന്തരീക്ഷം .മലയാളികളും തമിഴരും മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ളവരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട് . എല്ലാവരും അവരുടേതായ ലോകം ആസ്വദിച്ചുകൊണ്ട് നടന്നു നീങ്ങുന്നു . എല്ലായിടത്തെയും പോലെ കൂട്ടത്തിൽ വായിനോക്കികളും ഉണ്ട് . കല്യാണത്തിന് മുൻപ് ഞാനും ആ വകുപ്പിൽ ഒക്കെ തന്നെ പെടും .

ഞാൻ ഏറ്റവും പുറകിൽ റോസിമോളെയും എടുത്താണ് നടന്നിരുന്നത് . ഒരു കറുത്ത ഷർട്ടും കാവി മുണ്ടും ആണ് വേഷം . പഴനി അല്ലെ …കാവി മസ്റ്റ് ആണ് ! ഫുൾ കൈ ഉള്ള കറുത്ത ഷർട്ട് കൈമുട്ടോളം മടക്കിവെച്ചാണ് നടപ്പു . മുണ്ടു മടക്കി കുത്തിയിട്ടില്ല .

എനിക്ക് മുൻപിൽ ആയി അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനുമൊക്കെ നടന്നു നീങ്ങുന്നുണ്ട് . മുൻപ് പഴനിയിൽ വന്നപ്പോഴുള്ള കഥകളും ഇപ്പോള് സംഭവിച്ച മാറ്റവും ഒക്കെ അവരുടെ സംസാരത്തിൽ വിഷയമാകുന്നുണ്ട്.

“വൃത്തി ഒക്കെ നല്ലോണം കുറഞ്ഞു …”

“പണ്ടത്തേക്കാൾ തിരക്കും കൂടി …”

“ഇപ്പൊ വരുന്നതൊക്കെ ഭൂരിഭാഗവും നമ്മുടെ നാട്ടുകാരാണെന്നെ ”

എന്നൊക്കെയുള്ള അവരുടെ സംസാരം ഇടക്ക് ഞാനും ശ്രദ്ധിക്കുന്നുണ്ട് .

ഞാൻ ചുറ്റുപാടും ഒക്കെ നോക്കി കണ്ടാണ് നടക്കുന്നത് . അടിവാരത്തിനു ചുറ്റുമുള്ള നടപ്പന്തല് പോലെ ഉള്ള റോയിലൂടെ ആണ് നടത്തം . നടവഴിക്ക് ഇരുവശത്തും പലതരം കച്ചവടക്കാർ ഉണ്ട് . ടോയ്‌സ് വിൽക്കുന്നവരും , ഫ്രൂട്ട്സ് വിൽക്കുന്നവരും , അഭിഷേക വസ്തുക്കൾ വിൽക്കുന്നവരും , വളയും മാലയും വിൽക്കുന്നവരും , ചെരിപ്പുകൾ സൂക്ഷിക്കുന്നവരും , ഭിക്ഷാടനം നടത്തുന്ന സ്വാമിമാരെ പോലെ തോന്നിപ്പിക്കുന്നവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ട്

ഹോട്ടലുകളും കാസ്സെറ് വിൽക്കുന്ന കടകളുമൊക്കെ അങ്ങിങ്ങായി കാണാം . അവിടെ നിന്നൊക്കെ തമിഴ്‍ മുരുകൻ സ്തുതികളും മലയാളം ഭക്തി ഗാനങ്ങളും ഒക്കെ മിക്സിങ് ആയിട്ട് കേൾക്കുന്നുണ്ട് . അങ്ങിങ്ങായി വായൂവിലൂടെ കർപ്പൂരം കത്തി എരിയുന്ന ഗന്ധവും ഒഴുകി നടക്കുന്നുണ്ട് . നടവഴിയിലൂടെ തന്നെ കുതിര വണ്ടികളും ചെറിയ സ്‌കൂട്ടറുകളും ഒക്കെയായി ആളുകൾ നീങ്ങുന്നുണ്ട് .

“ചാ ച്ചാ..ബൂ ബൂ …”
വഴിയിലൂടെ പോകുന്ന തെരുവ് നായകളെ കണ്ടതും റോസ് മോള് എന്നെ വിളിച്ചു കാണിച്ചു . എന്റെ അടുത്തൂടെ നാവും പുറത്തേക്ക് നീട്ടിനടന്നു പോകുന്ന നായയെ റോസ് മോള് ചൂണ്ടി എന്നെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *