“അയ്യേ അതൊന്നും വേണ്ട …എന്റെ മോളുടെ ഭംഗി ഒകെ പോകും ”
ഞാൻ അതുകേട്ട് നിഷേധാര്ഥത്തില് തലയാട്ടി .
“അത് പിന്നേം വന്നോളുമെന്നെ …ഇത് മെയിൻ വഴിപാടു ആണ് …പിന്നെ മുത്തശ്ശിടെ വക ഗുരുവായൂര് ഒരു തുലാഭാരം ഉണ്ട് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു നിർത്തി .
“സ്വർണം കൊണ്ടാവും …”
ഞാൻ അവളെ ഒന്നാക്കിയ പോലെ പറഞ്ഞു .
“അല്ല പിച്ചള …ഒന്ന് പോടാ അവിടന്ന് ….എന്ത് പറഞ്ഞാലും ഈ വൃത്തികെട്ട സ്വഭാവം ആണ് ”
എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി .
“ഓഹ്..”
ഞാൻ അതുകേട്ടു പയ്യെ മൂളി മുഖം വെട്ടിച്ചു .
“അപ്പൊ എന്ത് പറയണം ? സാറിനു എന്നാ ഇപ്പൊ പോകാൻ ഒഴിവുണ്ടാവാ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“എപ്പോ വേണേലും പോകാം …ടീച്ചർ പറഞ്ഞാൽ മതി …”
ഞാൻ അത് സമ്മതിച്ചുകൊണ്ട് ആദ്യമേ പറഞ്ഞു .
“ഓഹ്…എന്ന അടുത്ത വീക്ക് പഴനിയിൽ പോകാം …ബാക്കി ഒകെ പിന്നെ നാട്ടിൽ തന്നെ അല്ലെ..അത് സൗകര്യം പോലെ എപ്പോ വേണേലും പോകാം …”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞു .
“ഹ്മ്മ്….”
ഞാൻ മൂളി ശരിവെച്ചു .
“അപ്പൊ ശരിക്കും പോവാല്ലേ?”
മഞ്ജുസ് വീണ്ടും എന്നെ നോക്കി .
“ഹാഹ് ..ഇതെന്തിനാ പിന്നേം പിന്നേം എന്നോട് ചോദിക്കുന്നെ ? ഞാൻ പറഞ്ഞില്ലേ പോവാം ന്നു ”
അവളുടെ ചോദ്യം കേട്ട് ഞാൻ കൈമലർത്തി .
“എന്നാലും അങ്ങനെ അല്ലല്ലോ ..നീ എന്റെ ഹസ്ബൻഡ് അല്ലെ. സോ ചോദിച്ചില്ലെങ്കിൽ മോശം അല്ലെ ”
മഞ്ജുസ് എന്റെ നെഞ്ചിൽ തോണ്ടിക്കൊണ്ട് ചിണുങ്ങി .
“ഓഹ്..ഞാൻ നിന്റെ ഹസ്ബൻഡ് ഒക്കെ ആണല്ലേ ..നല്ല കാര്യം..പുതിയ അറിവാണ് കേട്ടോ ”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“ഹ്ഹ ഹ …”
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
“അതേടാ..യു ആർ മൈ സ്വീറ്റ് ഹസ്സ്….മൈ ലക്ക് ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ സ്നേഹത്തോടെ കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു എന്റെ കവിളിൽ ചുംബിച്ചു .
“ഒന്നുടെ നോക്കണോ ?”
ഉരുളുന്നതിനിടെ മഞ്ജുസ് എന്നോടായി തിരക്കി .
“വയ്യ വയ്യ …ഒരു മൂഡ് ഇല്ല..”