രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

അതിനു ചെറിയ ഒരു പുഞ്ചിരിയോടെ അവളും മറുപടി നൽകി . പിന്നെ അവള് പറഞ്ഞ പോലെ അധികം അഡൽറ്റ് ടോക്ക് ഒന്നും വരാതെ ശ്രദ്ധിച്ചു ഞാൻ മാന്യമായി തന്നെ സംസാരിച്ചു .അതിനിടക്ക് തന്നെ റോസിമോളെ ഉറക്കി കിടത്തി മഞ്ജുവും ഉമ്മറത്തേക്കെത്തി . പിന്നെ ഞങ്ങളോടൊപ്പം അവളും കൂടി .

പക്ഷെ മഞ്ജുസ് വന്നതോടെ കുഞ്ഞാന്റി സ്വയം ഒഴിഞ്ഞു തന്നു .സ്വല്പ നേരം മാത്രം ഞങ്ങൾക്കിടയിൽ ഇരുന്ന ശേഷം അവളെന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അകത്തേക്ക് വലിഞ്ഞു .

“എന്ത് പറഞ്ഞു നിന്റെ കുഞ്ഞാന്റി ?”
വിനീത കണ്ണിൽ നിന്ന് മാഞ്ഞതും മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . അവളുടെ ചോദ്യത്തിൽ ഒരു കൊനഷ്ട് ഉണ്ടെന്നു എനിക്കും അറിയാം .

“അവള് ഇംഗ്ലീഷ് ലെക്ച്ചർ അല്ലാത്തോണ്ട് മലയാളം തന്നെയാ പറഞ്ഞത് ”
ഞാൻ അതുകൊണ്ട് മോശമല്ലാത്ത ഒരു ചളി അടിച്ചു .

“ഹോ ..ഭയങ്കരം തന്നെ …ഞാൻ കരുതി ഹിന്ദി ആയിരിക്കുമെന്ന് ”
മഞ്ജുസ് അതുകേട്ടു ഒന്നെന്നെ കളിയാക്കി .

“നീ എന്തിനാടി എന്റെ മഞ്ജുസ് ആവശ്യമില്ലാത്ത കാര്യം ചോദിക്കണേ …”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നിരങ്ങികൊണ്ട് ചിണുങ്ങി .പിന്നെ അവളെ ഇടം കൈകൊണ്ട് എന്നിലേക്ക് ചേർത്തുപിടിച്ചു .

“എന്നെ നിനക്ക് തീരെ വിശ്വാസം ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടേലും പോവ്വേ …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“അയ്യോ അതൊക്കെ നിനക്കു ബുദ്ധിമുട്ടാവില്ലേ ?”
എന്റെ സംസാരം കേട്ട് അവള് ചിരിച്ചു .

“ഒരൊറ്റ കുത്തങ്ങട് തന്നാൽ ഉണ്ടല്ലോ …”
ഞാനതുകേട്ടു അവളുടെ തുടയിൽ ഒന്ന് നുള്ളി .

“ചുമ്മാ …ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ ..എനിക്ക് നിന്നെ ഭയങ്ക…രായിട്ട് ഇഷ്ടാ ”
മഞ്ജുസ് പെട്ടെന്ന് ചിരിച്ചുകൊണ്ട് എന്റെ കൈത്തലം പിടിച്ചെടുത്തു പയ്യെ മുത്തി . കൃത്യം ആ സമയത്തു തന്നെയാണ് ശ്യാമിന്റെ കാൾ ഉം വരുന്നത് .

ആ സമയം കൊണ്ട് വീണ അവനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു കാണും . അതാണ് ഒന്നുമല്ലാത്ത നേരത്തൊരു വിളി .

“ശ്യാം ആണല്ലോ …”
ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തതും മഞ്ജുസ് അവന്റെ നെയിം വായിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കി .

“ഒക്കെ അറിഞ്ഞു കാണും …”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .

“ഇങ്ങു താ…ഞാൻ സംസാരിക്കാം …”
മഞ്ജുസ് പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ഫോൺ തട്ടി എടുത്തു സ്പീക്കർ മോഡ് ഇട്ടു . പിന്നെ കാൾ അറ്റൻഡ് ചെയ്തു .

“ഡാ മൈരേ …എവിടെയാ ?”
മഞ്ജുസ് അറ്റൻഡ് ചെയ്തതും ശ്യാമിന്റെ സ്ഥിരം ചോദ്യം എത്തി .അതോടെ മഞ്ജുസ് എന്നെ ഒന്ന് കടുപ്പിച്ചു നോക്കി .

“മര്യാദക്ക് സംസാരിക്കെടാ ..”
അവന്റെ അഭിസംബോധന കേട്ടതും മഞ്ജുസ് തിരിച്ചു സ്വരം ഉയർത്തി .

“അയ്യോ….ച്ചെ …മിസ് ആരുന്നോ ….”

Leave a Reply

Your email address will not be published. Required fields are marked *