രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

അവൾ ചിരിയോടെ അതിനു മറുപടി നൽകി .”ആഹ്..എന്ന നിക്ക്..ഞാൻ കുറച്ചു ചോക്ലേറ്റ്സ് വാങ്ങിയിട്ടുണ്ട്…”
ഞാൻ അതും പറഞ്ഞു തിരികെ മുറ്റത്തേക്ക് തന്നെ ഇറങ്ങി . പിന്നെ കാറിന്റെ ഡാഷ്ബോർഡിൽ വെച്ചിരുന്ന ചോക്ലേറ്റ് ബോക്സ് എടുത്തുകൊണ്ട് തിരികെ കയറി .

“ഇന്ന….അവന്മാർക്ക് കൊടുത്തേക്ക് ”
ഞാൻ ആ ബോക്സ് കുഞ്ഞാന്റിയുടെ കയ്യിൽ കൊടുത്തുകൊണ്ട് ചിരിച്ചു . മഞ്ജുസ് അതെല്ലാം നന്നായിട്ട് നിരീക്ഷിക്കുന്നുണ്ട് .

“മഞ്ജു ഇരിക്കെടി…”
ഞങ്ങളെ ശ്രദ്ധിച്ചോണ്ട് നിൽക്കുന്ന മഞ്ജുസിനെ നോക്കികൊണ്ട് കുഞ്ഞാന്റി ചിരിച്ചു .അതോടെ എന്റെ കെട്ട്യോള് ഒന്ന് കസേരയിലേക്കിരുന്നു പുഞ്ചിരിച്ചു .ഒപ്പം ഞാനും അവളുടെ അടുത്ത് തിണ്ണയിലേക്കായി ഇരുന്നു .

“എന്താടി പുല്ലേ..ഒരുമാതിരി മറ്റേടത്തെ നോട്ടം നോക്കുന്നെ ”
പിന്നെ മഞ്ജുസിന്റെ ചെവിയിൽ പയ്യെ ഒരു സ്വകാര്യം പോലെ പല്ലിറുമ്മി .

“പറഞ്ഞു തരാം …”
മഞ്ജുസ് അതിനു പുഞ്ചിരിച്ചുകൊണ്ട് എന്റെ കാതിൽ മറുപടി നൽകി .

“എന്താ ഒരു രഹസ്യം ..?”
ഞങ്ങളുടെ കുശുകുശുക്കല് കണ്ടു മുത്തശ്ശി തിരക്കി .

“ഏയ് ഒന്നും ഇല്ല….അത് വേറൊരു കാര്യം പറഞ്ഞതാ ”
ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന്‌ ഭാവിച്ചു ചുമൽ കൂച്ചി. പിന്നെ സംസാരം അവസാനിപ്പിച്ച് അകത്തേക്ക് കടന്നു . മുത്തശ്ശിയുടെ മടിയിൽ ഇരുത്തിയ റോസീമോളെ ഞാൻ തന്നെ തിരികെ വാങ്ങി.

ഹാളിൽ എത്തിയതോടെ കുഞ്ഞാന്റിയുടെ മക്കൾ ഞങ്ങളുടെ അടുത്തെത്തി . പിന്നെ വിശേഷങ്ങൾ ഒക്കെ തിരക്കി . കുഞ്ഞാന്റിയുടെ ഇളയ പുത്രൻ എൽ .കെ .ജി ക്‌ളാസിൽ പോകുന്നുണ്ട് എന്നൊക്കെ എന്നോട് തട്ടിവിട്ടു . സംസാരത്തിനിടെ തന്നെ അവന്മാര് ആദിയെയും റോസിമോളെയും കൊഞ്ചിക്കുന്നുണ്ട് .

“വാവേ …”
“അപ്പുട്ട ..”
“പൊന്നുസേ”
എന്നൊക്കെ പറഞ്ഞു രണ്ടും കൂടി അവരെ ഉമ്മവെക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് .ഉച്ച നേരം ആയതുകൊണ്ട് കുഞ്ഞാന്റി ചായ ഒന്നും എടുക്കാൻ നിന്നില്ല. ഇറങ്ങാൻ നേരത്ത് മതിയെന്ന് ഞങ്ങളും പറഞ്ഞു . അതോടെ പിന്നെയുള്ള സംസാരം ഒക്കെ കുടുംബ വിശേഷങ്ങൾ ആയി .

മഞ്ജുസ് ഒപ്പമുള്ളതുകൊണ്ട് എനിക്ക് കുഞ്ഞാന്റിയുമായി കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റുമായിരുന്നില്ല .വീണയുടെ കല്യാണ കാര്യം കുറച്ചു മുൻപേ സെറ്റ് ആക്കിയതടക്കം ഞങ്ങളുടെ പഴനി ട്രിപ്പ് പ്ലാനിങ് വരെ ആ സംസാരത്തിൽ വിഷയങ്ങളായി .

അതിനിടക്ക് ആദി വിനീതയുടെ തോളിൽ കിടന്നു ഉറങ്ങി . റോസിമോള് ആണേൽ പാല് കുടിക്കാൻ വേണ്ടി മഞ്ജുസിന്റെ നെഞ്ചിൽ കിടന്നു ചപ്പാനും കൈകൊണ്ട് ഞെക്കാനും ഒക്കെത്തുടങ്ങി . അതോടെ അവള് പെണ്ണിനേയും എടുത്തു കുഞ്ഞാന്റിയുടെ റൂമിലേക്ക് പോയി . കുഞ്ഞാന്റിയും പിന്നാലെ ചെന്ന് ഉറങ്ങി തൂങ്ങിയ ആദിയെ ബെഡിൽ കിടത്തി തലയിണ കൊണ്ട് തടയും വെച്ചു .

ആ ഒരു ഗ്യാപ്പിലാണ് ഞാൻ പിന്നെ കുഞ്ഞാന്റിയുമായി ഒറ്റക്കൊന്നു

Leave a Reply

Your email address will not be published. Required fields are marked *