രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

അങ്ങനെ ഞങ്ങള് തറവാട്ടിൽ എത്തി . പൂമുഖത്തെ ചാര് കസേരയിൽ ഞങ്ങളെയും പ്രതീക്ഷിച്ചു മുത്തശ്ശിയും തൊട്ടടുത്തായി കുഞ്ഞാന്റിയും ഇരിപ്പുണ്ടായിരുന്നു . കുഞ്ഞാന്റിയുടെ മക്കള് രണ്ടും അകത്താണെന്നു തോന്നുന്നു . പുറമെ രണ്ടിനെയും കാണുന്നില്ല .അതുകൊണ്ട് കലപില ശബ്ദങ്ങൾ ഒന്നും അന്തരീക്ഷത്തിൽ ഇല്ല .

മുറ്റത്തേക്ക് കാറ് കയറ്റി നിർത്തി ഞാനും മഞ്ജുവും പിള്ളേരെ എടുത്തുകൊണ്ട് ഇറങ്ങി . ഇത്തവണ റോസീമോൾ എന്റെ മടിയിലായിരുന്നു ഇരുന്നത് . അവളെയും എടുത്തു ഞാൻ ഇറങ്ങി .

“മുത്തശ്ശി ….”
ഞാൻ മുറ്റത്തെക്കിറങ്ങി എന്റെ പുന്നാര മുത്തശ്ശിയെ നോക്കി കൈവീശി .

“ആഹ്…കേറി വാ ഡാ കണ്ണാ …”
മുത്തശ്ശി അതുകണ്ടു ചിരിച്ചു . അതോടെ ഞാനും മഞ്ജുവും സ്റ്റെപ്പുകൾ കയറി ഉമ്മറത്തേക്ക് കയറി .

“രാവിലെ എത്തിക്കാണും അല്ലെ ?”
കയറി വന്ന മനസ്സിന്റെ കയ്യിൽ നിന്നു ആദിയെ എടുത്തുപിടിച്ചുകൊണ്ട് കുഞ്ഞാന്റി തിരക്കി . അവൾക്കു ഗർഭം ഉണ്ടെങ്കിലും വയർ ഒന്നും വീർത്തു തുടങ്ങിയിട്ടില്ല. സ്റ്റാർട്ടിങ് ടൈം ആണ് !

പതിവ് പോലെ സാരിയും ബ്ലൗസും തന്നെയാണ് വേഷം . അവളുടെ വശീകരണത്വം പിന്നെ പറയാതിരിക്കുന്നതാണ് നല്ലത് . സെക്സിനെസ്സ് നോക്കിയാൽ മഞ്ജുസിനേക്കാൾ മുകളിൽ ഞാൻ അവൾക്കു മാർക്കിടും ! ചരക്ക് എന്ന് പറഞ്ഞാൽ അത് കുഞ്ഞാന്റി ആണ് !

“ആ…എത്തി ..അപ്പുറത്തൊക്കെ പോയിട്ടാ വരുന്നത് ”
മഞ്ജുസ് ചിരിയോടെ തന്നെ മറുപടി പറഞ്ഞു .

“ഇപ്പൊ കോളേജിൽ പോകുന്നില്ലേ ?”
കുഞ്ഞാന്റി വീണ്ടും തിരക്കി .

“ഹ്മ്മ്…ഉണ്ട്..”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി. പിന്നെ മുത്തശ്ശിയെ നോക്കി പുഞ്ചിരിച്ചു .

“പിള്ളേരൊക്കെ എന്തിയെ കുഞ്ഞാന്റി ?”
മുത്തശ്ശിയുടെ അടുത്തേക്കായി ഇരുന്നുകൊണ്ട് ഞാൻ പയ്യെ അന്വേഷിച്ചു . പിന്നെ റോസിമോളെ മുത്തശ്ശിയുടെ മടിയിലേക്ക് ഇരുത്തി .

“ചാ .ച്ച ”
ഞാൻ അവളെ കൈവിട്ടതും പെണ്ണ് പിന്നെയും കണ്ണുരുട്ടി .

“അവിടെ ഇരിക്ക് പെണ്ണെ …ഞാൻ എവിടേം പോണില്ല ”
അവളുടെ കുറുമ്പു കണ്ടു ഞാൻ പെണ്ണിന്റെ കവിളിൽ ഒന്ന് പയ്യെ നുള്ളി

“എന്താടി മോളെ..നിനക്ക് മുത്തശിനെ പിടിച്ചില്ലേ”
അവളുടെ തലയിൽ തഴുകികൊണ്ട് മുത്തശ്ശി ചിരിച്ചു .

“അവൾക്ക് ആരെയും പിടിക്കില്ല …എപ്പോഴും അച്ഛൻ തന്നെ എടുത്തു നടക്കണം ”
മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞത് . അതുകേട്ടു മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു .

“പിള്ളേരെവിടെ ?”
ഞാൻ പിന്നെയും കുഞ്ഞാന്റിയെ നോക്കി .

“ടി.വി കാണുന്നുണ്ട് …”

Leave a Reply

Your email address will not be published. Required fields are marked *