രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

“ഇപ്പൊ പിന്നെ മായേച്ചി പ്രെഗ്നന്റ് ആയോണ്ട് ശല്യം ഇല്ല. പക്ഷെ മഞ്ജു ചേച്ചി ശരിക്കും ശല്യം ആണ് . ക്‌ളാസിൽ വന്ന കണ്ട പരിചയം കൂടി കാണിക്കില്ല …എന്ത് സാധനം ആണ് …”
അഞ്ജലി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു നിർത്തിയതും മഞ്ജുസ് അകത്തു നിന്നും ഉമ്മറത്തേക്ക് എഴുന്നള്ളി .

“ആഹ്..അതേടി..ഇനി അത് പറഞ്ഞോ. കോളേജിൽ ബന്ധം ഒന്നും ഇല്ല..നീ സ്റുഡന്റും ഞാൻ ടീച്ചറും ആണ് ”
മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ടു .

“പിന്നെ…ലോകത്തു നീ മാത്രമാണല്ലോ ടീച്ചർ ”
ഞാൻ മഞ്ജുസിന്റെ മറുപടി കേട്ട് അവളെ കളിയാക്കി .

“അങ്ങനെ പറഞ്ഞു കൊടുക്ക് കണ്ണേട്ടാ ..എന്നെ ഒകെ എത്രവട്ടം വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് അറിയോ ”
അഞ്ജലി മഞ്ജുസിനെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു .

“സ്വാഭാവികം ….”
ഞാൻ അതുകേട്ടു ചിരിച്ചു .

“ക്‌ളാസിൽ നല്ലപോലെ ബീഹെവ് ചെയ്തില്ലെങ്കിൽ ആരായാലും ഇറിറ്റേറ്റഡ്‌ ആകും ..”
അഞ്ജലിയുടെ മറുപടി കേട്ട് മഞ്ജുവും തട്ടിവിട്ടു .

“ഇവളെങ്ങനെയാ കോളേജില് ?”
ഞാൻ മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് അഞ്ജലിയെ ചോദ്യ ഭാവത്തിൽ നോക്കി .

“ഓഹ്‌..കൊഴപ്പല്യ ..കൊറച്ചു ലുക്ക് ഉള്ളോണ്ട് ബോയ്സിന് ഒക്കെ വല്യകാര്യം ആണ് ..”
മഞ്ജുസിനെ കളിയാക്കികൊണ്ട് അഞ്ജലി തട്ടിവിട്ടു .

“പോടീ പോടീ …”
അതുകേട്ടു മഞ്ജുസ് അവളുടെ പുറത്തു പയ്യെ ഒരടി നൽകി .

“ഹ ഹ …അത് ഞങ്ങളുടെ ബാച് ഉള്ളപ്പോഴും അങ്ങനെയാ ..”
ഞാനതു ശരിവെച്ചു .

“പിന്നെ ഫാഷൻ പരേഡ് എന്നൊക്കെ പിള്ളേര് കളിയാക്കി വിളിക്കും ”
മഞ്ജുസിന്റെ ഡ്രസ്സിങ് സ്റ്റൈൽ ഒകെ ഓർത്തു അഞ്ജലി തട്ടിവിട്ടു .

“ആഹ്..അത് മായേച്ചിയും പറയും ”
ഞാൻ അത് ചിരിയോടെ കേട്ടിരുന്നു .

പിന്നെയും കുറച്ചു നേരം അഞ്ജലിയുമായി ഞങ്ങൾ കത്തിവെച്ചിരുന്നു . ഒടുക്കം ഊണ് കഴിക്കാനുള്ള നേരമായപ്പോൾ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് തന്നെ യാത്ര പറഞ്ഞു മടങ്ങി . അവിടെ നിന്ന് ഊണൊക്കെ കഴിച്ചു പിന്നെ നേരെ കുഞ്ഞാന്റിയുടെ വീട്ടിലേക്ക് കാറെടുത്തു വിട്ടു .

അവളോട് മാത്രം ഞാൻ വരുന്ന കാര്യം വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു .ആളിപ്പോ മൂന്നാമതും പ്രെഗ്നന്റ് ആയിട്ടുണ്ട് . വിനോദ് മാമൻ ഇടക് വന്നു പോയതിന്റെ ഗുണം ! അവളുടെ ആഗ്രഹപ്രകാരം ഇതെങ്കിലും പെൺകൊച്ചു ആയാൽ മതിയായിരുന്നു .അല്ലെങ്കിൽ അവള് നാലാമത്തേതിനും ട്രൈ ചെയ്യും ! കുഞ്ഞുമാമനും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ല !

Leave a Reply

Your email address will not be published. Required fields are marked *