നേരത്താണ് മഞ്ജുസിനു വിളിക്കുക . ആ സമയത് അവള് എല്ലാ പണിയും കഴിഞ്ഞു ഫ്രീ ആയിരിക്കും . കൊറച്ചു നേരം എന്തേലുമൊക്കെ മിണ്ടി പറഞ്ഞു അത് അവസാനിപ്പിക്കും . റോസിമോള് എന്നെ കാണാതെ വാശിപിടിച്ചാൽ മാത്രം അവള് ഇടക്കു ഒന്ന് വീഡിയോ കാൾ ചെയ്യും . അത് മിക്കവാറും അവള് കോളേജ് കഴിഞ്ഞു വന്ന ഉടനെ ആയിരിക്കും !
അങ്ങനെ രണ്ടു ആഴ്ച ഞാൻ വീട്ടിലോട്ടു പോകാതെ കോയമ്പത്തൂരിലും ബാംഗ്ലൂരിലുമൊക്കെ ആയിട്ട് ബിസി ആയി . അപ്പുറത്തു ടീച്ചറും തിരക്കിൽ ആയതുകൊണ്ട് പിന്നെ പരിഭവം ഒന്നും ഇല്ല . അധ്യയന വര്ഷം കഴിയാൻ പോകുന്നതുകൊണ്ട് പോർഷൻസ് ഒകെ കവർ ചെയ്യേണ്ടതുണ്ട് . മഞ്ജുസ് അതിന്റെ ചെറിയ ടെൻഷനിൽ ആണ് എന്ന് വേണേൽ പറയാം .
അങ്ങനെ രണ്ടാഴ്ചക്കു ശേഷം വീക്കെൻഡിൽ ഞാൻ വീണ്ടും വീട്ടിലേക്ക് മടങ്ങി . അന്ന് ബാംഗ്ലൂരിൽ നിന്ന് വാങ്ങിച്ച പെർഫ്യൂം ഒകെ എടുത്തു കാറിൽ വെച്ചിട്ടുണ്ട്. ഒരു പെർഫ്യൂമിൽ ഒന്നും മഞ്ജുസ് വീഴില്ല , എന്നാലും കൊടുത്തു നോക്കാം !!
മാത്രമല്ല ഇടക്കിടെ ഞാൻ പൈസ വിത്‌ഡ്രോ ചെയ്യുന്നതിൽ അവൾക്കു ചെറിയ പരിഭവവും ഉണ്ട് . ഞാൻ അനാവശ്യമായി കൊറേ പൈസ ചിലവാക്കുന്നുണ്ട് എന്നാണ് കക്ഷിയുടെ കണ്ടുപിടുത്തം . ചെറിയ വസ്തുത ഉണ്ടെങ്കിലും അങ്ങനെ ഒക്കെ പറയാമോ ? !
ഫ്രെണ്ട്സ് , ആരെങ്കിലും സഹായം ചോദിച്ചാൽ ഞാൻ വേഗം എടുത്തു കൊടുക്കും . ആ സ്വഭാവം മഞ്ജുസിനു തീരെ ഇഷ്ടല്ല . ഗസ്റ്റ് ഹൌസിലെ പഴനി അണ്ണന് ഇതുപോലെ ഒരു ഹോസ്പിറ്റൽ കേസ് വന്നപ്പോൾ ഓപ്പറേഷന്റെ പൈസ ഞാൻ ആണ് കൊടുത്തത് . സംഗതി ഒരു നല്ല കാര്യം ആണെങ്കിലും ഞാൻ മഞ്ജുസിനോട് ചോദിക്കാതെ ആണ് മോശമല്ലാത്ത ഒരു തുക കൊടുത്തത് .
എനിക്ക് കിട്ടുന്ന പൈസ ഒകെ പിന്നെ കോയമ്പത്തൂരിൽ തന്നെ തീരും . മൊത്തം എന്റേതാണെന്നു പറയാമെങ്കിലും കയ്യില് പൈസ കിട്ടാത്ത അവസ്ഥ ആണ് ! സാലറി ആയി എന്റെ അക്കൗണ്ടിൽ അച്ഛൻ ഇടുന്ന പൈസ ഒകെ മഞ്ജു തടഞ്ഞു വെച്ചിരിക്കുവാണ്.
ഞാൻ ഫ്രെണ്ട്സിനു ചുമ്മാ ആയിരവും , പതിനായിരവും ഒകെ കടം കൊടുത്ത് കൊടുത്തു കിട്ടുന്ന പൈസ ഒകെ ചിലവാക്കുന്നതാണ് അതിനു കാരണം . പക്ഷെ ഒരവസരത്തിൽ ഞാൻ സെന്റി അടിച്ചു അവളുടെ കയ്യിന്നു എ.ടി .എം കാർഡ് അടിച്ചുമാറ്റി . അതിൽ പിന്നെ അവളുടെ അക്കൗണ്ട് ആണ് എന്റെ രക്ഷ !
ബാംഗ്ലൂരിലെ ബിസിനെസ്സിൽ പിന്നെ വല്യ പ്രോഫിറ്റ് ഒന്നും കിട്ടി തുടങ്ങിയിട്ടില്ല . ലോൺ ആയിട്ട് എടുത്ത പൈസയും മഞ്ജുസിന്റെ അച്ഛന്റെ കയ്യിന്നു വാങ്ങിയ പൈസയുമൊക്കെ തിരിച്ചു അടക്കേണ്ടതുണ്ട് . അതൊക്കെ കിഴിച്ചു അത്ര വല്യ അമൗണ്ട് ഒന്നും കയ്യിൽ കിട്ടില്ല .മൊത്തം ഒരു റോളിങ്ങ് ആണ് !
അങ്ങനെ ഉച്ചയോടെ ഞാൻ വീട്ടിലെത്തി . വെള്ളിയാഴ്ച ദിവസം ആണ് ഞാൻ നാട്ടിലേക്ക് മടങ്ങിയത് . സാധരണ വൈകീട്ടാണ് മടക്കമെങ്കിൽ അന്ന് ഫുൾ ഡേ ലീവ് ആക്കി രാവിലെ തന്നെ ഞാൻ ഇറങ്ങിയിരുന്നു .വർക്കിംഗ് ഡേ ആയതുകൊണ്ട് മഞ്ജുസും അഞ്ജുവും ആ സമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല .
കാർ നിർത്തി ഞാൻ ഇറങ്ങുമ്പോൾ ഉമ്മറത്ത് അച്ഛൻ ആദിയെയും കളിപ്പിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. മഞ്ജുസ് കോളേജിൽ പോകുന്നതുകൊണ്ട് അച്ഛനും അമ്മയും കൂടിയാണ് പകലൊക്കെ പിള്ളേരെ നോക്കുന്നത് . അഞ്ജുവും മഞ്ജുസും വന്നു കഴിഞ്ഞാൽ പിന്നെ അവരായിക്കോളും!
“ഇതെന്താടാ നീ ഈ നേരത്ത് ?”