രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

“അത് നിനക്കെന്റെ മഞ്ജുസിനെ ശരിക്ക് അറിയാത്തോണ്ട് തോന്നുന്നതാ..അവള് എപ്പോഴും ഒരുപോലെ ഒന്നും ആവില്ല ..”
ഞാൻ റോസ്‌മേരിയെ നോക്കി പുഞ്ചിരിച്ചു .

“അതിപ്പോ അവള് മാത്രം അല്ല , എല്ലാരും അങ്ങനെ തന്നെയാ ..”
റോസമ്മ ഒരു കോമ്മൺ കാര്യം പറഞ്ഞു കാലുരണ്ടും സോഫയിലേക്ക് എടുത്തു വെച്ച് ചമ്രം പടിഞ്ഞിരുന്നു .
“പിന്നെ നീ മോശം ഒന്നും അല്ല …ചുമ്മാ അവളെ ചൊറിയാൻ പോയിട്ടല്ലേ ”
എന്റെ സ്വഭാവം ഓർത്തു റോസമ്മ കളിയാക്കി .

“അത് സത്യം …”
ഞാനും അത് ശരിവെച്ചു .

“ഇന്നാള് തന്നെ ഒരു സംഭവം ഉണ്ടായി മോളെ ..അവൾക്കു കാൻഡി കൃഷ് കളിക്കുന്ന സ്വഭാവം ഉണ്ട് . അതുവരെ ജയിക്കാത്ത ഏതോ സ്റ്റേജ് ജയിക്കാൻ നിൽക്കുവാ .ആ ടൈമിൽ പോയി ഞാൻ ഡിസ്പ്ളേയിൽ തോണ്ടി കളി തോൽപ്പിച്ചെന്നും പറഞ്ഞു മുട്ടൻ വഴക്ക് ആയിരുന്നു .  ഏതാണ്ട് അവളുടെ അച്ഛൻ ചത്ത പോലെ വായും പൊളിച്ചു നോക്കിയിട്ട് എന്റെ പൊറം അടിച്ചു പൊളിച്ചു ..”
മഞ്ജുസിന്റെ കുട്ടിക്കളി ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“ഹ ഹ ..അത് കൊള്ളാലോ …”
റോസ്‌മേരിയും അതുകേട്ടു ചിരിച്ചു .

“ആഹ് അതാ പറഞ്ഞെ ..അത് കാണുന്ന പോലെ ഒന്നുമല്ല ”
ഞാൻ വീണ്ടും പറഞ്ഞുകൊണ്ട് ചിരിച്ചു .

അങ്ങനെ മഞ്ജുസിനെ കുറിച്ചും പിള്ളേരെ കുറിച്ചുമൊക്കെ കൊറേ നേരം ഞാനും അവളും കൂടി സംസാരിച്ചു . മാച്ച് കഴിയും വരെ ആ സംസാരം നീണ്ടു . പിന്നെ നേരെ കിടക്കാനായി ബെഡ്‌റൂമിലോട്ടു പോയി .  റോസമ്മയും ഞാനും ഒരു ബെഡിൽ തന്നെയാണ് കിടത്തമെങ്കിലും എനിക്ക് വേറെ തോന്നൽ ഒന്നും ഉണ്ടായിട്ടില്ല.

ഇടക്കു  ഉറക്കത്തിനിടെ അവള് അറിയാതെ എന്റെ ദേഹത്തേക്ക് ചേർന്നാൽ ഞാൻ അവളെ സ്വല്പം നീക്കി കിടത്തും .അല്ലെങ്കിൽ ചിലപ്പോൾ പണി പാളുമെന്നു ഒരു തോന്നൽ ആണ് ! എന്തായാലും പിറ്റേന്ന് കാലത്തു തന്നെ റോസമ്മ എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു . അവിടെ നിന്ന് പിന്നെ ഫ്‌ളൈറ്റിൽ തന്നെ കോയമ്പത്തൂരിലേക്ക് മടങ്ങി .

പിന്നെയുള്ള ദിവസങ്ങളൊക്കെ പതിവ് പോലെ തന്നെ. ഒന്നിടവിട്ട ദിവസങ്ങളിൽ വൈകീട്ട് ജഗത്തും ഞാനും ശ്യാമും കൂടി ബാറിൽ ഒന്ന് കേറും . ചില ദിവസങ്ങളിൽ ഞാൻ കഴിക്കാറില്ലെങ്കിലും ചുമ്മാ അവർക്കു കമ്പനി കൊടുക്കും . കൂടിപ്പോയാൽ രണ്ടു ഗ്ലാസ് ഒക്കെയാണ് എന്റെ ആ സമയത്തെ കോട്ട !

അത് കഴിഞ്ഞു വന്നാൽ പിന്നെ റൂമിൽ തന്നെ . ശ്യാം കൂടുതൽ നേരവും വീണയുമായി ചാറ്റിങ്ങിൽ ആയിരിക്കും . ഞാൻ മിക്കവാറും കിടക്കുന്ന

Leave a Reply

Your email address will not be published. Required fields are marked *