രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

“ആഹ് ഇത്രേ ഒക്കെ ഉള്ളു ..കൂടുതല് വേണെങ്കി ടോർച് അടിച്ചു നോക്ക് …”
അവള് എന്റെ മറുപടി കേട്ട് പുച്ഛം ഇട്ടു .

“അതുശരി…മര്യാദക്ക് വർത്താനം പറഞ്ഞില്ലേൽ ഞാൻ മോന്തക്കൊന്നു തരും പെണ്ണെ ”
അവളുടെ തർക്കുത്തരം കേട്ട് ഞാൻ ഒന്ന് കലിപ്പിട്ടു. അകത്തുള്ളവര് കേൾക്കാതിരിക്കാൻ വേണ്ടി ശബ്ദം ഒന്ന് കുറച്ചുകൊണ്ടാണ് പറഞ്ഞത് .

“എന്തൊരു കഷ്ടാ..ഇത് …ഈ വീട്ടില് എവിടെ ഇരുന്നാലും സ്വൈര്യം തരില്ലലോ ”
എന്റെ വക കൂടി കിട്ടിയതോടെ അഞ്ജു ദേഷ്യപെട്ടുകൊണ്ട് ഇരുന്നിടത്തു നിന്നു എഴുനേറ്റു . പിന്നെ എന്നെ തുറിച്ചു നോക്കികൊണ്ട് അകത്തേക്ക് പോകാൻ ഒരുങ്ങി . പക്ഷെ ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു .

“ആഹ് ആഹ്…അങ്ങനെ അങ്ങ് പോയാലോ ..”
ഞാൻ അവളെ പിടിച്ചു നിർത്തിക്കൊണ്ട് പുഞ്ചിരിച്ചു .

“വിടെടാ …”
പക്ഷെ ഇത്തവണ അവള് കുറച്ചൂടെ കടന്നു എന്നെ നോക്കി ദഹിപ്പിച്ചു .

“എന്തോന്ന് ?”
ഞാൻ അവള് പറഞ്ഞത് കേട്ട് ഒന്ന് പല്ലിറുമ്മി . പിന്നെ അവളുടെ കയ്യിലെ പിടുത്തം ഒന്ന് ബലപ്പെടുത്തി . എന്റെ മുഖ ഭാവം കണ്ടിട്ടോ എന്തോ ഇത്തവണ അഞ്ജു പേടിച്ചു .

“വിട് കണ്ണേട്ടാ…ഞാൻ പോട്ടെ …”
ഇത്തവണ നല്ല കുട്ടി ആയി അവള് ചിണുങ്ങി .

“എങ്ങോട്ടു ? നീ ഈ വീടിന്റ അകത്തേക്ക് തന്നെ അല്ലെ ?”
ഞാൻ അവളെ നോക്കി ചിരിച്ചു . പിന്നെ അവളെ എന്റെ അടുത്തേക്ക് പിടിച്ചിരുത്തി .

“ആരോടാടി ഇത്ര കാര്യായിട്ട് ചാറ്റിങ് ? ഞാൻ കൊറേ നാളായി ശ്രദ്ധിക്കുന്നു ?”
ഞാൻ പെട്ടെന്ന് നോർമൽ രീതിയിലേക്ക് വന്നുകൊണ്ട് അവളെ നോക്കി പുരികം ഇളക്കി .

“അറിഞ്ഞിട്ടിപ്പോ എന്തിനാ ? എന്റെ ഫ്രെണ്ട്സിനെ ഒക്കെ നീയറിയോ ?”
അഞ്ജു എന്നെ ഗൗരവത്തിൽ നോക്കി .

“അതുക്കും മേലെ ആരേലും ഉണ്ടോന്നാ ഞാൻ ചോദിച്ചത് ?”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു അവളെ നോക്കി .

“ആഹ്..ഒരു നാലഞ്ചെണ്ണം ഉണ്ട് …”
എന്റെ ചോദ്യം കേട്ട് അവള് പുച്ഛത്തോടെ പറഞ്ഞു മുഖം തിരിച്ചു .

“നീയാരാ പാഞ്ചാലിയോ ?”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു .

“ഒന്ന് പോടോ …”
എന്റെ കൗണ്ടർ കേട്ട് അവളും ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും അച്ഛൻ ഫുഡ് കഴിച്ചു തീർത്തു ഉമ്മറത്തേക്കെത്തി . അതോടെ ഞാനും അഞ്ജുവും ഇരുന്നിടത്തു നിന്നു പയ്യെ പൊന്തി .

Leave a Reply

Your email address will not be published. Required fields are marked *