രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

“എന്താ ചെയ്യാ …സ്വന്തം മോനും എന്നെ  വേണ്ടാണ്ടായി ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ അവളുടെ ചിപ്സ് കുറച്ചൂടെ എടുത്തു . പക്ഷെ അപ്പോഴേക്കും അഞ്ജു എന്റെ കയ്യിൽ  കേറി പിടിച്ചു .

“അവിടെ ഇട്ടെ അത്…ആകെക്കൂടി ഇത്തിരിയെ ഉള്ളു ..”
അവളെന്നെ നോക്കി കണ്ണുരുട്ടി .

“എന്തൊരു കഷ്ടം ആണിത്…കെട്ട്യോളും പെങ്ങളും ഒക്കെ കണക്കാ ”
ഞാൻ അതുകണ്ടു ഒരാത്മഗതം പറഞ്ഞു . പിന്നെ ചിപ്സ് ഒകെ തിരിച്ചിട്ടു .

“ഹി ഹി..അത് കണക്കായി പോയി ..നിന്റെ സ്വഭാവം വെച്ച് ഇത്രയൊക്കെ പ്രതീക്ഷിച്ച മതി ”
അഞ്ജു എന്ന് കളിയാക്കികൊണ്ട് ചിരിച്ചു .

“പോടീ …നീ ഒകെ എന്തേലും പറഞ്ഞു എന്റെ അടുത്ത് തന്നെ വരുമല്ലോ.കാണിച്ചു തരാ”
ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് തിരിഞ്ഞു നടന്നു .

“ഉവ്വ ഉവ്വ ..അതൊക്കെ മോളിലുള്ള ആളുടെ അടുത്ത് പറഞ്ഞ മതി.എന്റെയടുത്തു വേണ്ട ..”
അഞ്ജു എനിക്കിട്ടു ഒന്നുടെ താങ്ങി . അവള് അത് തമാശക്ക് പറഞ്ഞതാണേലും അമ്മച്ചി അതുകേട്ടുകൊണ്ടാണ് അങ്ങോട്ടേക്ക് കയറിവന്നത്.

“ഡീ …അഞ്ജു …”
അവള് പറഞ്ഞു നിർത്തിയതും അമ്മയൊന്നു നീട്ടിവിളിച്ചു. ആ സ്വരത്തിലൊരു കടുപ്പം ഉള്ളതുകൊണ്ട് അവളോടൊപ്പം തന്നെ ഞാനും തിരിഞ്ഞുനോക്കി .

“എന്ത് വർത്താനം ആടി ഇതൊക്കെ …മര്യാദക് നിന്നില്ലെങ്കിൽ നിന്റെ മോന്ത ഞാൻ അടിച്ചു പൊട്ടിക്കും ”
അമ്മ ദേഷ്യത്തോടെ വഴക്കു പറഞ്ഞതും  ഒന്ന് സന്തോഷിച്ചിരുന്ന അഞ്ജുവിന്റെ മുഖം  ഫ്യൂസ് ആയ ബൾബ് പോലെയായി .

“അമ്മെ ഞാൻ തമാശക്ക് പറഞ്ഞതാ …”
അഞ്ജു എന്നെ വല്ലായ്മയോടെ നോക്കികൊണ്ട് അമ്മയോടായി പറഞ്ഞു .

“എന്ത് തമാശ…ഇങ്ങനെ നാക്കിനു എല്ലില്ലാന്നു വെച്ചിട്ട് എന്തും പറയാന്നാ ..”
അമ്മച്ചി വീണ്ടും ഭദ്രകാളി രൂപത്തിലേക്ക് മാറി . അതോടെ അഞ്ജു ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു .

“എന്റെ അമ്മെ…അവള് ചുമ്മാ പറഞ്ഞതാ…നിങ്ങളിനി ഓരോന്ന് പറയാൻ നിക്കണ്ട ”
അഞ്ജുവിന്റെ ഭാവം കണ്ടു പാവം തോന്നിയപ്പോൾ ഞാൻ പയ്യെ തട്ടിവിട്ടു .

“ഇരുന്നു വീർപ്പിക്കാതെ പോയി കുളിക്കെടി…വന്നുകേറിയിട്ട് കൊറേ ആയല്ലോ ”
അവളുടെ ഇരിപ്പു നോക്കി അമ്മച്ചി വീണ്ടും കലിപ്പിട്ടു .  അതോടെ അവള് ചെറുക്കനെയും എടുത്തുകൊണ്ട്  പെട്ടെന്ന് എഴുനേറ്റു . ഇരുന്നിരുന്ന കസേര കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ചാണ് അവള് ദേഷ്യം തീർത്തത് . പിന്നെ അമ്മയെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് കൊച്ചിനെ എന്റെ കയ്യിൽ കൊണ്ട് തന്നു .

“അവസാനം ഒക്കെ എന്റെ നെഞ്ചത്തോട്ടാണലോ …”
അവള് പിറുപിറുത്ത്  കൊണ്ട് തിരിഞ്ഞു നടന്നു .

“എടി ഇങ്ങു വന്നേ …”
അവളുടെ പോക്ക് കണ്ടു ഞാൻ പയ്യെ വിളിച്ചു .

Leave a Reply

Your email address will not be published. Required fields are marked *