“കുളിക്കാൻ പോവാ ?”
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .
“പിന്നെ ഇതിന്റെ അകത്തു ചോറ് വെക്കാൻ പോവോ ?”
മഞ്ജുസ് അതുകേട്ടു തഗ് അടിച്ചു എന്നെ നോക്കി .
“ചോറ് വെച്ചില്ലെങ്കിലും അതുകൊണ്ട് വേറേം ഉപകാരങ്ങൾ ഉണ്ടേ …”
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .
“എന്ന പോയിട്ട് വാ ..ഞാൻ പുറത്തു നിക്കാം …”
ഇത്തവണയും മഞ്ജുസ് തന്നെ സ്‌കോർ ചെയ്തു .
“ഊതല്ലേ …”
അവളുടെ മറുപടി മറുപടി കേട്ട് ഞാൻ ചിരിച്ചു .
“എന്റെ കാർഡ് എവിടെടാ ?”
മഞ്ജുസ് എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .
“കയ്യിലുണ്ട് …”
ഞാൻ ചെറിയ നിരാശയോടെ പറഞ്ഞു .
“ആഹ്..ഉണ്ടായാൽ മതി …”
മഞ്ജുസ് കടുപ്പിച്ചു പറഞ്ഞുകൊണ്ട് ബാത്റൂമിന് ഉള്ളിലേക്ക് കയറി . പിന്നെ അഞ്ചു മിനുട്ടിനുള്ളിൽ വേഗം കുളിച്ചുകൊണ്ട് തിരിച്ചിറങ്ങി . ടവൽ ചുറ്റി പുറത്തിറങ്ങിയ അവള് ഷെൽഫിൽ നിന്ന് ഒരു പാന്റീസ് വേഗം എടുത്തിട്ടു . പിന്നെ ടവൽ ഊരിമാറ്റികൊണ്ട് ബ്രായും കൂടി അണിഞ്ഞു . എന്റെ മുൻപിൽ പുറം തിരിഞ്ഞു നിന്നുകൊണ്ടാണ് അവളതൊക്കെ ചെയ്തത് . ഒടുക്കം ഒരു നൈറ്റി കൂടി വലിച്ചിട്ടുകൊണ്ട് അവള് മുടിയൊന്നു നന്നായി തുവർത്തി .
നോം അതെല്ലാം നോക്കിക്കണ്ടു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു .
“എന്താ ഫ്യൂസ് പോയ പോലെ ?”
എന്റെ മുഖത്തെ വാട്ടം കണ്ടു മഞ്ജുസ് പുരികം ഇളക്കി .
“ഏയ് ഒന്നും ഇല്ല …”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചുമൽ കൂച്ചി കാണിച്ചു .
“ന്നാലും ….”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ മുടി പുറകിൽ കെട്ടിവെച്ചുകൊണ്ട് എന്റെ അരികിലേക്ക് നടന്നു വന്നു .
“ഒന്നും ഇല്ലെടോ …”
ഞാൻ വീണ്ടും തീർത്തു പറഞ്ഞു . എന്നാലും വിശ്വാസം വരാത്ത പോലെ അവളെന്റെ അരികിൽ വന്നിരുന്നു . പിന്നെ കൈത്തലം ഉയർത്തി എന്റെ കഴുത്തിലും നെറ്റിയിലും ഒകെ തൊട്ടു നോക്കി .
“ഏയ് പനി ഒന്നും ഇല്ല …”
മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .
“നിനക്കെന്നെ തീരെ വിശ്വാസം ഇല്ലല്ലേ ?”
ഞാൻ അവളെ നോക്കി പയ്യെ തിരക്കി .
“കാർഡിന്റെ കാര്യം ആണെങ്കി..അതെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .