രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

“നീ എന്നാടി പെണ്ണെ ഒന്ന് മിണ്ടികിട്ടാ ?”
സ്റ്റെയർകേസ് കയറുന്നതിനിടെ റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു. അതിനു ഇക്കിളി എടുത്ത പോലെ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി . റൂമിലെത്തി വേഷം മാറി ഞാൻ ഒരു പഴയ മുണ്ടും ടി-ഷർട്ടും എടുത്തിട്ടു . റോസിമോളെ ബെഡിൽ ഇരുത്തിയ ശേഷമാണ് വേഷം മാറിയത് .

അതിനു ശേഷം വീണ്ടും റോസ്‌മോളുടെ അടുത്തേക്ക് തന്നെ നീങ്ങി . അവളെ ബെഡിൽ എണീപ്പിച്ചു നിർത്തി ഞാൻ അവളെ പയ്യെ നടത്തിച്ചു നോക്കി . ആദികുട്ടൻ എണീച്ചു നിൽക്കാനും ഒന്ന് രണ്ടു സ്റ്റെപ് വെക്കാനും ഒക്കെ തുടങ്ങിയിട്ടും റോസ്‌മോൾ ഇപ്പോഴും മുട്ടുകുത്തി നടക്കുവാണ്. അതൊന്നു മാറ്റി എടുക്കണം !

“ചാച്ചാ …”
ഞാൻ എണീപ്പിച്ചു നിർത്തിയപ്പോൾ അവളെന്നെ നോക്കി പുരികം ചുളിച്ചു .

“നടക്കെടി പൊന്നു …പിച്ച ..പിച്ചാ…”
ഞാൻ കൊഞ്ചിക്കൊണ്ടു  അവളെ ഒന്ന് രണ്ടു സ്റ്റെപ്പ് ബെഡിൽ നടത്തിച്ചു .  അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് തന്നെയാണ് ആ ശ്രമം .

“ഹി ഹി ഹി..”
ഒന്ന് രണ്ടു അടി വെച്ചപ്പോഴേക്കും പെണ്ണ് ചിരിക്കാൻ തുടങ്ങി . പിന്നെ ഒന്നിനും കൂട്ടാക്കാതെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“ചാ ച്ചാ…”
എന്റെ നെഞ്ചിൽ ചപ്പികൊണ്ട് അവള് പുഞ്ചിരിച്ചു .

“ചാച്ച അല്ല പൂച്ച …മിണ്ടാണ്ടിരിക്കെടി …”
ഞാൻ വരിഞ്ഞു മുറുക്കികൊണ്ട് പല്ലിറുമ്മി . പിന്നെ ബെഡിൽ മലർന്നുകിടന്നുകൊണ്ട് അവളെ നെഞ്ചിൽ കിടത്തി . എന്റെ ശ്വാസ ഗതിക്കൊപ്പം അവള് ഉയർന്നു താവുന്നത് പെണ്ണ് കൗതുകത്തോടെ രസിക്കുന്നുണ്ട് . ഞാൻ വയർ ഒന്ന് വീർപ്പിക്കുമ്പോൾ അവള് അതിനു അനുസരിച്ചു ഉയരും..ശ്വാസം വിടുമ്പോൾ വീണ്ടും പഴയ പോലെ ആകും !

“ഹാ ഹ ഹ ..എന്താ ചിരി …നല്ല സുഖം ഉണ്ടാവും ല്ലേ ..”
ഞാൻ അവളുടെ കിടത്തം ആസ്വദിച്ചു ചിരിച്ചുകൊണ്ട് അവളുടെ പുറത്ത്  തഴുകി .

കുറച്ചു നേരം കൂടി അവളെ കളിപ്പിച്ചു ഞാൻ റൂമിൽ തന്നെ ഇരുന്നു . പിന്നെ ഉച്ചക്കുള്ള ഫുഡ് ഒകെ കഴിച്ചു  രണ്ടുപേരെയും കുറച്ചു നേരം കളിപ്പിച്ചു . കുറച്ചു കഴിഞ്ഞതോടെ എനിക്ക് ഉറക്കം വന്നു തുടങ്ങി . ആദിയെ അമ്മച്ചി ഭക്ഷണം കൊടുത്ത ശേഷം ഉറക്കി കിടത്തിയിരുന്നു . റോസ് മോള് എന്നെ കണ്ട കാരണം ഉറങ്ങാൻ കൂട്ടാക്കിയില്ല . അല്ലെങ്കിൽ ഉച്ചക്കത്തെ ശാപ്പാട് കഴിഞ്ഞാൽ ഉറങ്ങുന്നവളാണ് !

പക്ഷെ എനിക്ക് ഒരു മൂന്നു മൂന്നര ഒകെ ആയതോടെ നല്ല മയക്കം തോന്നി . പിന്നെ ഒന്നും നോക്കാതെ പെണ്ണിനേം എടുത്തു മുകളിലേക്ക് പോയി . അവളെ എന്റെ ഒപ്പം കിടത്തി കുറച്ചു നേരം ബെഡിൽ കിടന്നതു മാത്രേ ഓര്മ ഉള്ളു . അതിനിടക്ക് എപ്പോഴോ ഞാൻ നല്ല ഉറക്കത്തിൽ പെട്ടു.

പിന്നെ മഞ്ജു മാഡം കോളേജിൽ നിന്ന് തിരിച്ചു വന്ന സമയത്താണ് എണീക്കുന്നത് . ബെഡിൽ കമിഴ്ന്നു കിടന്നു റോസിമോളെ കെട്ടിപിടിച്ചു ഉറങ്ങിയിരുന്ന ഞാൻ മഞ്ജു ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് മിഴിക്കുന്നത് . അപ്പോഴേക്കും സമയം അഞ്ചര മണി ഒകെ ആയിക്കാണും .

Leave a Reply

Your email address will not be published. Required fields are marked *