രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

Rathishalabhangal Life is Beautiful 20

Author : Sagar Kottapuram | Previous Part

 

അങ്ങനെ പിറ്റേന്നത്തെ ദിവസം റോസമ്മയുടെ കാറിൽ ഞങ്ങള് ഓഫീസിലേക്ക് പോയി . അവിടത്തെ മീറ്റിങ്ങും പുതിയ കോൺട്രാക്റ്റിന്റെ കാര്യങ്ങളുമൊക്കെ ആയി പതിനൊന്നു പതിനൊന്നര വരെ ഞാൻ  ബിസി ആയിരുന്നു .അത് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് കാർത്തി വന്നത് കണ്ടത്  . അവനെ ഞാൻ റോസ്‌മേരിക്ക് പരിചയപെടുത്തികൊടുത്തു . കാഷ്വൽ ലുക്കിൽ തന്നെയാണ് അവൻ ഓഫീസിൽ എത്തിയത് . അഞ്ചാറ് കൊല്ലത്തെ ബാംഗ്ലൂർ ലൈഫ് അവനിൽ നല്ല മാറ്റം ഉണ്ടാക്കിയിട്ടുണ്ട് .

“ഹായ് കാർത്തി …”
അവന്റെ കൈപിടിച്ച് കുലുക്കികൊണ്ട് റോസമ്മ പുഞ്ചിരി തൂകി .

“ഹായ് ..”
അവനും തിരിച്ചു ചിരിച്ചു .

“കാര്യങ്ങൾ ഒക്കെ കവിൻ പറഞ്ഞില്ലേ?”
എന്ന് നോക്കികൊണ്ട് റോസമ്മ അവനോടായി തിരക്കി .

“ഹ്മ്മ്…പറഞ്ഞു .”
കാർത്തി അതിനു പയ്യെ മറുപടി നൽകി .

“എന്നാപ്പിന്നെ നമുക്ക് നോക്കാം അല്ലേ ? വരൂ ”
അവനോടായി പറഞ്ഞുകൊണ്ട് റോസമ്മ തിരിഞ്ഞു നടന്നു ,പിന്നാലെ അവനും പോയി . പിന്നെ ഓഫീസിൽ തന്നെ ഒരുക്കിയിട്ടുള്ള ചെറിയ സ്റ്റുഡിയോയിൽ വെച്ചു അവന്റെ ട്രയൽ ഫോട്ടോഷൂട്ട് ഉം നടത്തി . റോസ്‌മേരിയും ഫോട്ടോഗ്രാഫറും അടക്കം എല്ലാവര്ക്കും അതിൽ തൃപ്തി വന്നതോടെ കാർത്തിക്കും നേട്ടമായി .

“എങ്ങനെ ഉണ്ടാരുന്നു ?’”
എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ അവനെ കണ്ടു ഞാൻ ആവേശത്തോടെ ചോദിച്ചു .

“സെറ്റ് …”
അവൻ എന്നെ നോക്കി തംബ്സ് അപ്പ് കാണിച്ചു .

“ഹാവൂ..സമാധാനം ആയി . അങ്ങനേലും  നിനക്കൊരു പണി കിട്ടിയല്ലോ . സ്ഥിരം മോഡൽ ആയിട്ട് കൂടിക്കോ ”
ഞാൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .

“ആഹ് നോക്കട്ടെ …ഇത് ക്ലിക് ആയാൽ ചിലപ്പോ കൂടുതൽ ഓഫർ കിട്ടും ”
കാർത്തിയും അവന്റെ പ്ളാനുകൾ വിശദീകരിച്ചു .

“ഹ്മ്മ്…സിനിമയാണോ ലക്‌ഷ്യം ?”
ഞാനവനെ  സംശയത്തോടെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *