“അയ്യാ ..കേക് തിന്നാൻ പറ്റിയ പ്രായം …”
ഞാൻ അവളെ കളിയാക്കികൊണ്ട് മുഖം വക്രിച്ചു . അതിനു ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവള് വായിലുള്ളത് വിഴുങ്ങികൊണ്ട് നൊട്ടിനുണഞ്ഞു .
“ഞങ്ങൾക്കൊന്നും ഇല്ലേ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“വേണോ ? ”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“ഏയ്..ഞാൻ ചുമ്മാ ചോദിച്ചതാ..”
ഞാൻ ചിരിയോടെ പറഞ്ഞു ആദിയെ അവളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു .
“അഞ്ജു ഫ്രിഡ്ജിൽ വെച്ചിട്ടു പോയതാ . കണ്ടപ്പോ ഞാൻ ഇങ്ങു എടുത്തു…ഇനി വന്നാൽ പെണ്ണിന്റെ വായിന്നു കേൾക്കണം ..”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു .
“നന്നായി…”
ഞാൻ അവളെ കളിയാക്കി പറഞ്ഞു ആദിയെ എന്റെ അടുത്ത് കിടത്തി . റോസ് മോളും അതിന്റെ അടുത്ത് തന്നെ ഇരുന്നു എന്റെ മൊബൈലും നോക്കി ഇരിപ്പുണ്ട് .
“നീ ഇവരെ നോക്കി ഇരിക്ക് ..ഞാൻ അലക്കീട്ടു വരാം ..പിള്ളേരുടെ കുറെ ഡ്രസ്സ് ഉണ്ട് ”
മഞ്ജുസ് എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
“വരണേ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .
“ഹ ഹ ….നോക്കട്ടെ ..”
എന്റെ മറുപടി കേട്ട് പയ്യെ ചിരിച്ചുകൊണ്ട് അവൾ മറുപടി നൽകി . പിന്നെ മുടിയൊക്കെ കെട്ടിവെച്ചു റൂമിൽ കിടന്ന മുഷിഞ്ഞ തുണികളൊക്കെ ചുരുട്ടി എടുത്തുകൊണ്ട് താഴേക്കിറങ്ങിപോയി .
അതോടെ ഞാനും പിള്ളേരും റൂമിൽ ഒറ്റക്കായി . റോസ് മോള് എന്റെ ഫോണിൽ കളിക്കുന്നത് ആദികുട്ടൻ എന്റെ അടുത്തിരുന്നു ചെറിയ പിണക്കത്തോടെ നോക്കുന്നുണ്ട് . അത് പിടിച്ചു വാങ്ങാൻ ചെന്നാൽ അവനു റോസ്‌മോളുടെ കയ്യിന്നു നല്ലതു കിട്ടും .
സംഗതി അവൻ ആൺകുട്ടി ആണേലും പാവത്താൻ ആണ് . അതുകൊണ്ട് തന്നെ തമ്മിൽ ഉരസിയാൽ റോസിമോള് അവനെ അടിക്കും .ഒരു പ്രാവശ്യം എന്തോ ടോയ്‌സ് എടുത്തു ആദിയുടെ തലമണ്ടക്കിട്ടു റോസിമോള് ഒരു അടികൊടുത്തു . അത് കണ്ടുകൊണ്ടു വന്ന മഞ്ജുസിന്റെ കയ്യിന്നു പെണ്ണിന് ഒരെണ്ണം കിട്ടുവേം ചെയ്തു .
“അ.ച്ച ..ദാ…”