രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Posted by

എന്റെ ഡയലോഗടി കൂടുന്നതോർത്തു മഞ്ജുസ് കണ്ണുരുട്ടി .”ഞാനല്ല..നീയാണ് ഓവർ ..ഫാഷൻ ഷോക്ക് വരുന്ന പോലെയാ കോളേജിൽ വന്നിരുന്നത് ”
ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു .

“പോടാ പോടാ ..നിനക്കൊക്കെ അസൂയ ആണ് ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഒലക്ക ആണ് ..എനിക്ക് സഹതാപമേ ഉള്ളു ..കൊറച്ചു പൈസ ഉണ്ടെന്നു വെച്ചിട്ട് ഇങ്ങനെ ഉണ്ടോ അഹങ്കാരം ”
ഞാൻ അവൾക്കിട്ടു താങ്ങിക്കൊണ്ട് ചിരിച്ചു .

“പിന്നെ പിന്നെ …ഞാൻ എന്ത് അഹങ്കാരം കാണിച്ചെന്ന ഈ പറയണേ ? ഞാൻ പാവം അല്ലെ ”
മഞ്ജുസ് സ്വയം പുകഴ്ത്തികൊണ്ട് എന്നെ നോക്കി .

“ഉവ്വവ്വാ …നിന്നെ സഹിക്കുന്ന എന്നോട് തന്നെ ഇത് ചോദിക്കണം ”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി . മഞ്ജുസും അത് കേട്ട് ചിരിച്ചു . പിന്നെയും ഞങ്ങളെന്തൊക്കെയോ സംസാരിച്ചിരുന്നു . വീടെത്തും വരെ അത് തുടർന്നു.

ഞാനും മഞ്ജുവും വീട്ടിലേക്ക് വരുന്ന കാര്യം അമ്മയോടും അഞ്ജുവിനോടും മഞ്ജുസ് വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട്  എന്റെ അമ്മച്ചി ഉമ്മറത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു . കോയമ്പത്തൂരിലേക്ക് മടങ്ങിയ ശേഷം ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ ആദ്യമായി സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്നത് . ഈ ഗെറ്റ് ടുഗതർ ഇല്ലായിരുന്നെങ്കിൽ കൃത്യം വെക്കേഷൻ കഴിഞ്ഞേ മഞ്ജുസ് തിരിച്ചു വരുള്ളൂ !

കാറിൽ നിന്നിറങ്ങിയ എന്നെയും മഞ്ജുവിനെയും അമ്മച്ചി സ്നേഹപൂർവ്വം സ്വീകരിച്ചു .

“സുഖമല്ലേ മോളെ ..അവിടെ കൊഴപ്പം ഒന്നും ഇല്ലല്ലോ ?”
മരുമകളുടെ കൈപിടിച്ചുകൊണ്ട് അമ്മച്ചി ക്ഷേമം അന്വേഷിച്ചു .

“ഇല്ലമ്മേ ..സുഖായിട്ടു ഇരിക്കണൂ. ഞാൻ ഇവിടെ ഇല്ലാത്തോണ്ട് അമ്മക്ക് എന്നോട് ദേഷ്യം  ഒന്നും ഇല്ലല്ലോ അല്ലെ ?”
മഞ്ജുസ് അമ്മയെ ചേർത്ത് പിടിച്ചു ചോദിച്ചു .അതിനു മറുപടി ഒന്നും പറയാതെ എന്റെ മാതാശ്രീ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

“നാളെ തന്നെ പോവോടാ?”
എന്നെ നോക്കികൊണ്ട് അമ്മച്ചി തിരക്കി .

“ആഹ്..എനിക്ക് പോണം അമ്മെ ..ഓഫീസിൽ പോയി തുടങ്ങിയിട്ടല്ലേ ഉള്ളു …മഞ്ജുസ് വേണെങ്കിൽ ഇവിടെ നിന്നോട്ടെ  ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു . പക്ഷെ അതിഷ്ടപ്പെടാത്ത അവൾ എന്നെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടി  .

“ഹ്മ്മ്..ഇപ്പൊ നിക്കും …”
മഞ്ജുസിന്റെ സ്വഭാവം അറിയാവുന്ന എന്റെ അമ്മച്ചി അതുകേട്ടു ചിരിച്ചു .

“അങ്ങനെ ഒന്നും ഇല്ല അമ്മെ ..ഞാൻ വേണേൽ ഇവിടെ നിന്നോളം ”
മഞ്ജുസ് ഞങ്ങൾ പറഞ്ഞത് ഇഷ്ടമാകാത്ത പോലെ മുഖം വീർപ്പിച്ചു .

“ആഹ് ..നല്ല കാര്യം …ന്റെ മോള്  ഇതൊക്കെ എന്നും പറയുന്നത് കേട്ടാൽ മതി ”
എന്റെ അമ്മച്ചിയും മഞ്ജുസിനിട്ടു ഒന്ന് താങ്ങി . അതോടെ മഞ്ജുസും ഒന്ന് പ്ലിങ് ആയി !

Leave a Reply

Your email address will not be published. Required fields are marked *