“ആഹ്..എന്ന മടിച്ചു നിൽക്കാതെ വേഗം പറ..”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .
“അങ്ങനെ ഒരുപാടൊന്നും പറയാൻ ഇല്ല . നിന്റെ പിറകെ ഉള്ള നടത്തം ..ഇഷ്ടാണ് മിസ്സെ…എനിക്ക് ഇങ്ങളെ ഇഷ്ടാണ് മിസ്സെ ..എന്നൊക്കെ ഉള്ള നിന്റെ സ്ഥിരം ഡയലോഗ്..”
മഞ്ജുസ് എന്റെ പഴയ കുസൃതികൾ ഓർത്തു ചിരിച്ചു .
“നീയൊന്നു പോണുണ്ടോ കവിനെ..ഞാൻ അല്ലെങ്കിൽ പ്രിന്സിപ്പാളിനോട് കംപ്ലയിന്റ് ചെയ്യും ”
അതിനുള്ള മഞ്ജുസിന്റെ അക്കാലത്തെ പ്രസിദ്ധമായ ഡയലോഗ് ഞാൻ സ്വയം പറഞ്ഞു അവളെ നോക്കി .
“ഹി ഹി..പോടാ ചെക്കാ..”
എന്റെ കളിയാക്കല് കേട്ടതും മഞ്ജുസ് ചിണുങ്ങി .
“എന്തൊക്കെ ബഹളവും ഉപദേശവും ആയിരുന്നു ..ഒടുക്കം എന്തായി ?”
ഞാൻ സ്വല്പം ഗമയിൽ അവളെ നോക്കി .
“എന്താകാൻ ..പറ്റിപ്പോയി ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“ഉവ്വ ഉവ്വ ..തുറന്നു സമ്മതിക്കാൻ നല്ല മടി ആണല്ലേ ? ”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“എന്തിനു ? ഞാൻ നിന്നോട് പറയാറില്ലെങ്കിലും വേറെ എല്ലാവരോടും പറയാറുണ്ട് ..”
മഞ്ജുസ് എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
“എന്തോന്ന് ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .
“എന്റെ ചെക്കൻ പൊളി ആണെന്ന് ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു കണ്ണിറുക്കി . അത് കേട്ടപ്പോൾ എനിക്കും ഒന്ന് കുളിരു കോരി !
“ആഹ് ..അങ്ങനെ ഉള്ളിലുള്ളതൊക്കെ ഇങ്ങട്ട് പോരട്ടെ ”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .
“ഹി ഹി..ഇനി ഒന്നും ഇല്ല ..നീ ഒന്ന് മിണ്ടാതിരിക്ക്…”
മഞ്ജുസ് ഡ്രൈവിങ്ങിലെ ശ്രദ്ധ പാളുന്നതോർത്തു എന്നെ നോക്കി ദേഷ്യപ്പെട്ടു .
“എന്ന് പറഞ്ഞാൽ എങ്ങനെയാ ഈ ദേഷ്യം ഒകെ പിന്നെ നീ മറന്നതെപ്പോഴാ ?”
ഞങ്ങളുടെ ലവ് സ്റ്റോറി ഓർത്തു ഞാൻ വീണ്ടും തിരക്കി .
“അത് ഞാൻ പറഞ്ഞില്ലേ ..അന്നത്തെ ഫങ്ക്ഷന് ഫുഡ് കഴിക്കാൻ വന്നപ്പോ നിന്നേം ശ്യാമിനെയും കണ്ടത്..അന്നത്തെ നിന്റെ സംസാരവും പെരുമാറ്റവും ഒകെ എനിക്ക് നല്ല ക്യാച്ചി ആയി ഫീൽ ചെയ്തു . ഈ ചെക്കൻ എന്താ ഇങ്ങനെ ..എന്നൊക്കെ ഞാൻ വീട്ടിൽ പോയി കൊറേ നേരം ആലോചിക്കുവേം ചെയ്തു ”
മഞ്ജുസ് എന്നെ നോക്കാതെ തന്നെ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു .
“ഹ്മ്മ്…എന്തായാലും അതൊക്കെ നന്നായി . ഞാൻ നിന്നോട് എങ്ങനെയാ കമ്പനി ആവാൻ പറ്റുവാന്ന് ആലോചിച്ചു നടക്കുന്ന ടൈം ആയിരുന്നു . അപ്പോഴാണ് നിന്റെ ലിഫ്റ്റ് കിട്ടിയത് ”