“അയ്യടാ ..നീ ആരാ അതിനു ? നിന്റെ മുൻപിൽ അഭിനയിച്ചാൻ”
മഞ്ജുസ് എന്നെ കളിയാക്കി സ്വയം ചിരിച്ചു .
“ഓഹ് …”
അവളുടെ പോസ് കണ്ടു ഞാൻ പുച്ഛമിട്ടു .
“പിന്നെപ്പോഴോ ഏതോ ഫങ്ക്ഷനിൽ വെച്ച് കണ്ടപ്പൊഴാ എനിക്ക് പാവം തോന്നിയത് . ഞാൻ ക്‌ളാസിൽ പറയുന്നതൊക്കെ കേട്ട് നീ വല്ലാണ്ടെ ഫീൽ ആയി നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോ …”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്റെ ഭാവം ശ്രദ്ധിച്ചു .
“ആഹ്..മതി മതി…ഒകെ എനിക്കറിയാം ”
ഞാൻ അതത്ര കേൾക്കാൻ ഇഷ്ടമില്ലാത്ത പോലെ പറഞ്ഞു .
“ഹി ഹി ..നീ എന്തിനാ അതിനു ചൂടാകുന്നേ..അതൊക്കെ കഴിഞ്ഞില്ലേ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“എന്ത് കഴിഞ്ഞു? അന്നും ഇന്നും നീയെന്നെ ഇൻസൾട്ട് ചെയ്തിട്ടല്ലേ ഉള്ളു . ഒകെ കഴിഞ്ഞാൽ വന്നു സോറിയും പറഞ്ഞു കൂടെ കിടക്കും . ഞാൻ വെറും പൊട്ടൻ ! നീയൊന്നു കരഞ്ഞു കാണിച്ചാൽ ഒകെ മറക്കും ”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
“ദേ കവി…പറഞ്ഞു പറഞ്ഞു സീരിയസ് ആവല്ലേ ട്ടോ ”
എന്റെ ടോൺ മാറിയതും അവളൊന്നു പേടിച്ചു . ഇനി പഴയ ആക്സിഡന്റ് കേസ് എങ്ങാനും ഞാൻ എടുത്തിടുമോ എന്ന ടെൻഷൻ അവൾക്കുണ്ട് . അത് മാത്രം അവൾക്ക് സഹിക്കാൻ പറ്റില്ല . ഒരിക്കൽ ഞാൻ അത് ചുമ്മാ പറഞ്ഞതിന് അവള് ബാത്‌റൂമിൽ കയറി വാതിലടച്ചു ഇരുന്നു ഉറക്കെ കരഞ്ഞു ! ആരും ഇല്ലാത്ത സമയം ആയതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു . ഇല്ലെങ്കിൽ അമ്മയും അഞ്ജുവും ഒക്കെ അറിഞ്ഞു ആകെ നാണക്കേട് ആയേനെ !
“ഏയ് ഇല്ല ..ഞാൻ ചുമ്മാ പറഞ്ഞതാടീ ..”
പെട്ടെന്ന് ആ കാര്യം ഓര്മവന്നപ്പോൾ ഞാനും എരിവ് വലിച്ചുകൊണ്ട് ചിരി വരുത്തി .
“ആഹ്..എന്നാൽ കൊഴപ്പമില്ല ..”
അത് കേട്ടതോടെ അവളുടെ മുഖം തെളിഞ്ഞു . ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് അവൾ കാറ് വേഗത്തിൽ വിട്ടു .
“പിന്നെ ബാക്കി പറ …ഞാൻ എങ്ങനെയൊക്കെയാ നിന്നെ ശല്യം ചെയ്തേ ?”
ഞാൻ അവളെ നോക്കി വീണ്ടും ചോദിച്ചു .
“ഹാഹ്..നീ അത് വിട്ടില്ലേ? ഞാൻ ചുമ്മാ ഒരു രസത്തിനു പറഞ്ഞതാടോ ”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് ഇളിച്ചു കാണിച്ചു . ആ പാൽ പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി എന്നും എന്റെ വീക്നെസ് ആണ് .
“ഞാനും ഒരു രസത്തിനു വേണ്ടിയാ ചോദിച്ചതെന്നു വെച്ചോ ..ഇങ്ങനെ മിണ്ടാണ്ടിരുന്നു പോയാൽ എന്താ സുഖം ഉള്ളത് ?”
ഞാൻ അവളെ നോക്കി പുരികം ഉയർത്തി . അപ്പോഴേക്കും വഴിയിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു .
“ഹ്മ്മ്…എന്ന പറയാം…”
അത് കേട്ടതും മഞ്ജുസ് ചിരിച്ചു .