“പോടാ അവിടന്ന് ..ഞാൻ എന്റെ മോളെ അടിക്കോ”
മഞ്ജുസ് എന്നെ തള്ളിപറഞ്ഞുകൊണ്ട് റോസ്‌മോളുടെ കവിളിൽ ഒന്നുടെ ചുംബിച്ചു .
“മതിയെടി …നീ പോയി നിന്റെ ചെക്കനെ ഉമ്മവെക്ക്..”
അവളുടെ പെട്ടെന്നുള്ള സ്നേഹപ്രകടനം കണ്ടു അസൂയപെട്ടെന്ന പോലെ ഞാൻ പറഞ്ഞു .
“അവൻ താഴെ അഞ്ജുവിന്റെ കൂടെ ഉണ്ട് …ഞാൻ വിളിച്ചിട്ട് വന്നില്ല ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ആഹ്…ചെക്കന് വിവരം വെച്ച് തുടങ്ങി …നിന്റെ കാര്യം പോക്കാടി..”
ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു .
“ചാ ച്ചാ..ഉമ്മ്ഹ ..”
അതിനിടക്ക് പെണ്ണ് എന്നെ ഉമ്മവെക്കുന്ന പോലെ കാണിക്കുന്നുണ്ട് .
“ഉമ്മ്ഹ..പൊന്നുസേ …”
ഞാൻ തിരിച്ചും അവൾക്കു ഉമ്മ കൊടുത്തു ചിരിച്ചു .
“എന്ന വെക്കെട്ടെടാ ..”
മഞ്ജുസ് ഫോൺ നേരെ പിടിച്ചുകൊണ്ട് ചോദിച്ചു .
“എന്തിനാ ഇത്ര ധൃതി ? നിനക്കു കക്കൂസിലെങ്ങാനും പോകാൻ ഉണ്ടോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ് ഉണ്ട് ..അയ്യടാ അവന്റെ ഒരു ചീഞ്ഞ കോമഡി ”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് മുഖം വക്രിച്ചു .
“പിന്നല്ലാതെ …പോയി ചെറുക്കനെ കൂടി എടുത്തിട്ട് വാ ..അതിനെ കൂടി കാണട്ടെ ..”
ഞാൻ പയ്യെ പറഞ്ഞു .
“അത് പിന്നെ സൗകര്യം പോലെ ഞാൻ വിളിക്കാം …എടാ എനിക്ക് ആൻസർ ഷീറ്റ് ഒകെ നോക്കാൻ ഉള്ളതാ ”
മഞ്ജുസ് പെട്ടെന്ന് ജോലി കാര്യം എടുത്തിട്ടു.
“ഹ്മ്മ്…എന്ന അങ്ങനെ …”
ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു .
“ഓക്കേ…ഡീ പൊന്നുസേ ..ചാ ച്ചാ ഇപ്പൊ പോവും …ഒരു ഉമ്മ കൂടി കൊടുത്തോ ..”
പെണ്ണിന്റെ മുഖത്തിന് അടുത്തേക്ക് മൊബൈൽ പിടിച്ചു കൊണ്ട് മഞ്ജുസ് ചിണുങ്ങി . അതോടെ റോസ് മോളുടെ സ്നേഹ ചുംബനം ഞാൻ വീണ്ടും ഏറ്റുവാങ്ങി .
“അപ്പൊ ശരി മോനെ ..ഞാൻ ടൈം കിട്ടുവാണേൽ രാത്രി വിളിക്കാം …”
മഞ്ജുസ് എന്നെ നോക്കി കൈവീശികൊണ്ട് ചിരിച്ചു .
“ഓക്കേ ..”
ഞാൻ ഞാൻ ചിരിയോടെ പറഞ്ഞു , പിന്നെ കാൾ കട്ടാക്കി !