മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി .
“ഹ്മ്മ്….ഉണ്ട് ഉണ്ട് …”
ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും റോസ് മോളുടെ നോട്ടം ഡിസ്പ്ളേയിൽ ഉടക്കി കഴിഞ്ഞിരുന്നു . എന്റെ മുഖം മഞ്ജുസിന്റെ ഫോണിൽ കണ്ടതും പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു .
“ചാ ച്ചാ..”
മഞ്ജുസിനെ നോക്കികൊണ്ട് റോസ് മോള് ഡിസ്പ്ളേയിലേക്ക് കൈചൂണ്ടി ചിരിച്ചു .
“അയ്യടാ ..ഞാൻ കണ്ടടി പെണ്ണെ ..”
റോസ്‌മോളുടെ കവിളിൽ പയ്യെ നുള്ളികൊണ്ട് മഞ്ജുസ് ചിരിച്ചു .
“ഡീ പൊന്നുസേ …ചാച്ചന് ഉമ്മ താടി …ഉമ്മാഹ്…”
ഞാൻ ഫോണിലൂടെ ഉമ്മവെക്കുന്ന പോലെ ഭാവിച്ചു റോസ് മോളെ നോക്കി .അതുകണ്ടതോടെ പെണ്ണ് കൈകൊട്ടി ചിരിച്ചു .
അതോടെ മഞ്ജുസ് ഫോൺ അവളുടെ കൈകളിലേക്ക് പിടിച്ചു കൊടുത്തു . ഡിസ്പ്ളേയിലെ എന്റെ മുഖം നോക്കി റോസ് മോള് കൗതുകത്തോടെ ഡിസ്പ്ളേയിൽ തഴുകി [അവളുടെ കുഞ്ഞികൈ അതിലൂടെ ഇഴയുന്നത് ഇടയ്ക്കു കാമറ കാഴ്ച മറക്കുന്നുണ്ട് ] . എന്റെ മുഖത്ത് തഴുകുന്ന പോലെ പെണ്ണ് ഡിസ്പ്ളേയിൽ കയ്യോടിക്കുന്നത് കണ്ടപ്പോൾ എനിക്കും പാവം തോന്നി .
“പാവം ഉണ്ടെടാ കവി…അത് കാട്ടണ നോക്കിയേ ”
റോസ് മോള് ചെയ്യുന്നത് കണ്ടു മഞ്ജുസ് ചിരിച്ചു .
“ചാ ച്ചാ …”
എന്റെ മുഖം നോക്കി പെണ്ണ് ചിണുങ്ങി . പിന്നെ ഡിസ്പ്ളേയിൽ മുഖം ചേർത്ത് ഉമ്മവെച്ചും നക്കിയുമൊക്കെ അവളുടെ സ്നേഹം പ്രകടിപ്പിച്ചു .ഫോൺ ഷേക് ആവുന്നുണ്ടെങ്കിലും അപ്പുറത്തു നടക്കുന്നതൊക്കെ എനിക്ക് ഊഹിക്കാമായിരുന്നു .ഇടക്ക റോസ്‌മോളുടെ കയ്യിന്നു ഫോൺ താഴെ വീണു എന്നും തോന്നുന്നു !
“ഡീ ഡീ പെണ്ണെ..എന്റെ ഫോൺ നാശം ആക്കല്ലേ ..”
പെണ്ണ് ചെയ്യുന്നത് കണ്ടു മഞ്ജുസ് ഫോൺ പിടിച്ചു വാങ്ങി . പിന്നെ അവള് അത് നേരെ പിടിച്ചു .
“എടാ ഈ പെണ്ണ് എന്റെ ഫോൺ താഴെ ഇട്ടെടാ ”
റോസ്‌മോളുടെ കവിളിൽ ചുംബിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“എടി നീ ചുമ്മാ അതിനെ അടിക്കുവൊന്നും ചെയ്യല്ലേ ട്ടോ ..പാവം ആണ് ”
റോസ് മോളുടെ പുഞ്ചിരി നിറഞ്ഞ മുഖം ഡിസ്പ്ളേയിലൂടെ കണ്ടു രസിച്ചു ഞാൻ പറഞ്ഞു .