“ഹ്മ്മ്…അത് വിട്..നീ പെട്ടെന്ന് അവനെ വിളിച്ചു കാര്യം സോൾവ് ആക്കിക്കെ..ഇതിപ്പോ ഞാൻ കാരണം ആണെന്നു ആണ് അവൻ പറയുന്നത് . എനിക്കിവിടെ സ്വൈര്യം തരുന്നില്ല ”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .
“അയ്യടാ ..അങ്ങോട്ട് വിളിച്ചു ഉണ്ടാക്കാൻ ഒന്നും എനിക്ക് പറ്റില്ല ..വേണെങ്കിൽ ഇങ്ങോട്ടു വിളിച്ചു സോറി പറയട്ടെ ..”
വീണ വീണ്ടും കടും പിടുത്തം തുടങ്ങി .
“ദേ പെണ്ണെ ..എന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കല്ലേ ..അവൻ കൊറേ വിളിച്ചിട്ട് നീ പോസ് ഇട്ടതല്ലേ ? അങ്ങനെ നീ മാത്രം വല്യ ആളാവണ്ട ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഓ ..അല്ലേലും കണ്ണേട്ടൻ അവന്റെ സൈഡല്ലേ പറയത്തുള്ളൂ..എന്റെ ഭാഗം പറയാൻ ആരും ഇല്യ ”
വീണ ചെറിയ പരിഭവത്തോടെ പറഞ്ഞു .
“ആഹ്..ആരും വേണ്ട ..നീ തന്നെ ധാരളം ആണ് ..”
ഞാൻ ചിരിയോടെ തട്ടിവിട്ടു .
“ദേ ദേ ..കണ്ണേട്ടാ ന്നു വിളിച്ച നാവുകൊണ്ട് എന്നെകൊണ്ട് ഒന്നും പറയിപ്പിക്കാതെ വെച്ചിട്ട് പോയെ ..”
എന്റെ കളിയാക്കിയുള്ള സംസാരം കേട്ട് വീണ പല്ലിറുമ്മി .
“വെക്കുവൊക്കെ ചെയ്യാം…പക്ഷെ പറഞ്ഞതൊക്കെ ഡീൽ അല്ലെ ?”
ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു .
“ആഹ്..ഡീൽ ….”
വീണ അതിനു മറുപടിയും നൽകി . അതോടെ ഫോൺ വിളി അവസാനിപ്പിച്ച് ഞാൻ ശ്യാമിന്റെ അടുത്തേക്ക് ചെന്നു .
“മൈരേ …ഒകെ പറഞ്ഞു സെറ്റാക്കിയിട്ടുണ്ട് . വേണേൽ വിളിച്ചു നോക്ക് ..”
അവന്റെ നീണ്ടു നിവർന്നുള്ള കിടത്തം നോക്കി ഞാൻ പുച്ഛത്തോടെ പറഞ്ഞു .
“അവളെന്തു പറഞ്ഞു ?”
ശ്യാം അതുകേട്ടു എന്നെ പ്രതീക്ഷയോടെ നോക്കി .
“അവള് പലതും പറയും ..നീ അത് നോക്കണ്ട ..വേണേൽ വിളിച്ചു നോക്കെടേയ് ”
ഞാൻ സ്വല്പം ഗമയിൽ തള്ളിക്കൊണ്ട് ചിരിച്ചു . പിന്നെ അവനെ റൂമിൽ നിന്നും ഉന്തി തള്ളി പുറത്തിറക്കി മഞ്ജുസിനെ വീഡിയോ കാൾ ചെയ്തു .
ആദ്യ ശ്രമത്തിൽ മഞ്ജുസ് കാൾ എടുത്തില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ കണക്ട് ആയി . പറഞ്ഞ പോലെ എന്റെ റോസിമോളെയും ഒക്കത്തു വെച്ചുകൊണ്ടുള്ള മഞ്ജുസിന്റെ പുഞ്ചിരി തൂകിയുള്ള മുഖം വീഡിയോ കോളിൽ തെളിഞ്ഞു .
“കേൾക്കുന്നുണ്ടോ മിസ്സെ ?”
ഞാൻ ഹെഡ് സെറ്റ് ചുണ്ടോടു ചേർത്ത് പിടിച്ചുകൊണ്ട് തിരക്കി .
“ആഹ്..ഉണ്ടെടാ..പറഞ്ഞോ …”
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ റോസ് മോളുടെ നേരെ കാമറ നീക്കിപിടിച്ചു .
“ഡീ ഡീ പൊന്നുസേ..ദേ നോക്കെടി നിന്റെ ചാ ച്ചാ”