രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Posted by

“ഇപ്പൊ വരാം ..നീയിവിടെ ഇരി മൈരേ..”
ശബ്ദം താഴ്ത്തി ശ്യാമിനോടായി പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു .

“പിന്നെ എന്തോന്നാ നിന്റെ പ്രെശ്നം ? ഒരു പ്രേശ്നവും ഇല്ലെങ്കിൽ പിന്നെ അവനോടു ദേഷ്യം കാണിക്കുന്നത് എന്തിനാടി?”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു .

“ഒന്നും ഇല്ല കണ്ണേട്ടാ ..ഞാൻ അതത്ര സീരിയസ് ആയിട്ട് പറഞ്ഞതൊന്നും അല്ല . അവനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞുന്നെ ഉള്ളു …പക്ഷെ പറഞ്ഞു വന്നു ഒടുക്കം അവൻ റൈസ് ആയി എന്നെ തെറിയൊക്കെ വിളിച്ചപ്പോ ..”
വീണ ചെറിയ നീരസത്തോടെ പറഞ്ഞു നിർത്തി .

“അതൊക്കെ ചുമ്മാ അല്ലെ മോളെ…നീ വേണേൽ മഞ്ജു ചേച്ചിക്ക് വിളിച്ചു നോക്ക് . ഞാൻ അവളെ എന്തൊക്കെ തെറിവിളിച്ചിട്ടുണ്ടെന്നു അപ്പോഴറിയാം ..”
ഞാൻ ഇതൊക്കെ പ്രേമിക്കുന്നവർക്കിടയിൽ സഹജമാണെന്ന പോലെ തട്ടിവിട്ടു.

“ചുമ്മാ ആണേലും അല്ലേലും കേട്ടോണ്ടിരിക്കാൻ വല്യ സുഖം ഒന്നുമില്ല ..അങ്ങനെ എനിക്ക്  ആരേം സഹിക്കേണ്ട കാര്യം ഒന്നുമില്ല ”
വീണ ഇത്തവണ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .

“ഓക്കേ ..അത് അവൻ മാറ്റികോളും…നീ ഒന്ന് ക്ഷമിക്കെടി …”
ഞാൻ അവളുടെ മറുപടി കേട്ട് ചിരിയോടെ പറഞ്ഞു .

“എനിക്ക് അതിനു ആരോടും പിണക്കം ഒന്നും ഇല്ല…പിന്നെ കൊറച്ചു വെയ്റ്റ് ഇട്ടു നിന്നു എന്നേയുള്ളു ..”
വീണ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ഉവ്വ …എന്റെ ദൈവമേ സകല പെണ്ണുങ്ങളും ഇങ്ങനെ ആണോ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു സ്വന്തം കാര്യം കൂടി ഓർത്തുപോയി !

“ഹി ഹി ..നല്ല എക്സ്പീരിയൻസ്ഡ് ആണല്ലേ ?”
എന്റെ ആത്മഗതം കേട്ട് വീണ ചിരിയോടെ തിരക്കി .

“ആണോന്നോ …നീ കണ്ട മഞ്ജു ചേച്ചി ഒന്നും അല്ല മോളെ ശരിക്കുള്ള മഞ്ജു …അതൊക്കെ എനിക്ക് മാത്രേ അറിയൂ ..”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ സ്വഭാവം ഓർത്തു .

“പക്ഷെ എന്തൊക്കെ പറഞ്ഞാലും ചേച്ചിക്ക് കണ്ണേട്ടനെ കുറിച്ച് പറയാൻ നൂറു നാവാ …ചുമ്മാ ഇരുന്നു തള്ളിക്കോളും”
വീണ എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

“ആഹാ ..അപ്പോ നിങ്ങളുടെ അടുത്തൊക്കെ നമ്മളെ കുറിച്ച് പൊക്കി പറയുന്നുണ്ട് അല്ലെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“പിന്നല്ലാതെ .ഹി ഹി ..”
വീണ ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *