“എന്താ .ഡാ കോപ്പേ ..എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ”
വീണ ഫോണിലൂടെ പല്ലിറുമ്മി .
“ഞാൻ ശ്യാം അല്ല ..”
അവളുടെ സംസാരം കേട്ട് ഞാൻ ശാന്തനായി പറഞ്ഞു . അതോടെ മറുതലക്കൽ വീണ എരിവ് വലിച്ചു !
“സ്സ് ….പണ്ടാരങ്ങള്,,നിങ്ങൾക്ക് രണ്ടാൾക്കും കൂടി ഒരു ഫോൺ ആണോ ”
വീണ ആരോടെന്നില്ലാതെ പറഞ്ഞു .
“നീ എന്തിനാ മോളെ ഇങ്ങനെ ചൂടാവുന്നെ ? ഞാൻ നിന്നെ എന്തേലും ചെയ്തോ ?”
അവളുടെ ദേഷ്യം കേട്ട് ഞാൻ ചിരിയോടെ തിരക്കി .
“കണ്ണേട്ടാ പ്ലീസ് ….എനിക്കിപ്പോ സംസാരിക്കാൻ മൂഡില്ല ..ആ തെണ്ടി അടുത്ത് തന്നെ ഉണ്ടാകുമല്ലേ ?”
വീണ എല്ലാമറിയാവുന്ന മട്ടിൽ ചോദിച്ചു .
“ഉണ്ടെങ്കിൽ നിനക്കെന്താ ? നീ എന്നോടല്ലെ സംസാരിക്കുന്നത് ”
ഞാൻ വളരെ നോർമൽ ആയി തട്ടിവിട്ടു .
“ദേ കണ്ണേട്ടാ ..”
എന്റെ മറുപടി കേട്ട് വീണ ചിണുങ്ങി .
“എന്തോന്നാടി പെണ്ണെ…എന്റെ പേരും പറഞ്ഞിട്ട് നീ അവനോടു മിണ്ടാതെ നടന്നാൽ പിന്നെ എനിക്കെന്താ ഒരു അന്തസ് ഉള്ളത് ? ഏഹ് ?”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി .
അതിനു വീണ പ്രേത്യകിച്ചു ഒന്നും പറഞ്ഞില്ല.
“എന്താടി നീ ഒന്നും പറയാത്തെ?”
ഞാൻ വീണ്ടും പയ്യെ തിരക്കി .
“കണ്ണേട്ടാ..അത്…അങ്ങനെ കണ്ണേട്ടൻ വിചാരിക്കണ പോലെ ഒന്നും ഇല്യ …”
വീണ എന്റെ സംസാരം കേട്ട് ഒന്ന് മനസാന്തരപ്പെട്ടു .
“ഞാൻ അല്ലല്ലോ ..നീയല്ലേ അതിനു എന്നെക്കുറിച്ചു മോശമായിട്ട് വിചാരിച്ചത് . നീയും അവനും സംസാരിക്കുന്നത് കേട്ടിരിക്കുന്ന ഞാനാണല്ലോ നിന്റെ കാഴ്ചപ്പാടില് മോശക്കാരൻ ”
ഞാൻ ഇത്തവണ സ്വല്പം കടുപ്പിച്ചു തന്നെ പറഞ്ഞു .
“ശോ..എന്തൊരു കഷ്ടം ആണിത് ..ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ . ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ കണ്ണേട്ടാ ”
ഞാൻ ചുമ്മാ ഓരോന്ന് സെന്റി അടിക്കുന്നത് ഇഷ്ടമാകാത്ത പോലെ അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ സ്പീക്കർ മോഡ് ഓഫ് ചെയ്തുകൊണ്ട് ബെഡിൽ ഇന്നും എഴുനേറ്റു .