ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ മറുതലക്കൽ വീണ ഫോൺ എടുത്തു .
“ഹലോ ..എന്താ കണ്ണേട്ടാ ? എന്താ ഈ നേരത്തു?”
വീണ സ്വാഭാവികമായ ചിരിയോടെ കുശലം തിരക്കി .
“ഞാൻ കണ്ണൻ അല്ല..ശ്യാമാ…”
അതിനുള്ള മറുപടി ശ്യാമാണ് നൽകിയത് . അതോടെ മറുവശത്തെ സംസാരത്തിന്റെ ടോണും മാറി .
“ഓഹ്..ഇത് പുതിയ അടവായിരിക്കും അല്ലെ…”
വീണ മറുതലക്കൽ സ്വല്പം പുച്ഛത്തോടെ തിരക്കി .
“ആണെന്ന് വെച്ചോ ? നിനക്കെന്താടി പുല്ലേ ഞാൻ വിളിച്ചാൽ ഫോൺ എടുത്താൽ ?”
ശ്യാം എന്നെ നോക്കി കണ്ണിറുക്കി സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .
“എനിക്ക് എടുക്കാൻ സൗകര്യമില്ല ..അത്ര തന്നെ ..”
വീണ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഓഹോ…എന്ന പിന്നെ ഒകെ അവസാനിപ്പിക്കാം എന്താ ?”
ശ്യാം സ്വല്പം പുച്ഛത്തോടെ ചോദിച്ചു .
“ഓക്കേ ..എനിക്ക് പ്രെശ്നം ഒന്നും ഇല്ല …”
വീണ അതെ രീതിക്ക് തിരിച്ചടിച്ചു .
“നിനക്കു അല്ലേൽ എന്താടി പ്രെശ്നം നായിന്റെ മോളെ …”
വീണയുടെ പൂച്ച സ്വരം കേട്ടതും ശ്യാമിന്റെ ടെമ്പർ തെറ്റി . അതോടെ ഞാൻ അവന്റെ തുടയിലൊന്നു അമർത്തി നുള്ളി .
“സ്സ്….ചളമാക്കല്ലേ മൈരേ ”
ഞാൻ അവന്റെ ചെവിയിലായി പയ്യെ മുരണ്ടു . അപ്പോഴേക്കും മറുതലക്കൽ വീണ ഫോൺ വെച്ചിട്ടു പോയിക്കഴിഞ്ഞിരുന്നു .
“ഇങ്ങനെ ആണോ മൈരേ സംസാരിക്കുന്നെ ?”
ഞാൻ അവനെ നോക്കി പല്ലിറുമ്മി .
“പിന്നെ അവള് പറയുന്നത് കേട്ടില്ലേ ..തെണ്ടി ..”
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .
“എടാ അതൊക്കെ ദേഷ്യപ്പെട്ടു ചുമ്മാ പറയുന്നതല്ലേ ..ഞാൻ മഞ്ജുസിനെ എന്തൊക്കെ തെറി പറഞ്ഞിട്ടുണ്ട് . അവളെന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ട് ..എന്നിട്ട് ഞങ്ങൾ തമ്മിൽ വല പ്രേശ്നവും ഉണ്ടോ ?”
ഞാൻ ശ്യാമിനെ നോക്കി പുരികങ്ങൾ ഇളക്കി .
“നിന്റെ കാര്യം കള..എനിക്ക് ഈ പെണ്ണിന്റെ സംസാരം കേൾക്കുമ്പോ ചൊറിഞ്ഞു വരുന്നുണ്ട് . ”
ശ്യാം അസ്വസ്ഥതയോടെ പറഞ്ഞു .
“ഒന്നടങ് മോനെ..ഞാൻ ശരിയാക്കാം….”
ശ്യാമിനെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ ചിരിച്ചു . പിന്നെ വീണ്ടും വീണയുടെ നമ്പർ എടുത്തു വിളിച്ചു .ഇത്തവണ ആദ്യവട്ടം അവൾ ഫോൺ എടുത്തില്ല. ഞാൻ വീണ്ടും വിളിച്ചപ്പോൾ കക്ഷി ഫോൺ എടുത്തു . ശ്യാം തന്നെയാകും വിളിക്കുന്നത് എന്ന ഭാവത്തിൽ കക്ഷി കലിപ്പിൽ ആണ് തുടങ്ങിയത് .