“ഓഹോ…അപ്പൊ ടീച്ചറെ കേറി പ്രേമിച്ചതിൽ സാറിനു കൊഴപ്പം ഒന്നും ഇല്ലല്ലേ ?”
എന്റെ ഡയലോഗ് കേട്ട് അവൾ പുച്ഛത്തോടെ തിരിച്ചു ചോദ്യമെറിഞ്ഞു .
“ആര് പ്രേമിച്ചു ? ഞാൻ ചുമ്മാ നോക്കിയല്ലേ ഉള്ളു ..നിന്നോടാരാ അതില് വീഴാൻ പറഞ്ഞത് ”
ഞാൻ ചിരിയോടെ പറഞ്ഞു പുറത്തേക്കു നോക്കിയിരുന്നു .
“അത് പിന്നെ …നീ …ശല്യം ചെയ്തപ്പോ …”
മഞ്ജുസ് എന്റെ തിരിച്ചുള്ള ചോദ്യത്തിന് മുൻപിൽ ഒന്ന് പരുങ്ങി .
“ബ ബ ബ ..നിന്ന് ഉരുളാതെ വണ്ടി എടുക്കെടി ..”
അവളുടെ ചിണുക്കം നോക്കി ഞാൻ പല്ലിറുമ്മി . പിന്നെ അവളുടെ അടുത്തേക്ക് ഏന്തിവലിഞ്ഞു കവിളിൽ പയ്യെ ഉമ്മവെച്ചു .അത് നിറഞ്ഞ ചിരിയോടെ അവളും ഏറ്റുവാങ്ങി .
“ഞാൻ എന്നാടി നിനക്ക് ശല്യം ആയത് ?”
തിരിച്ചു പഴയ സ്ഥാനത്തേക്ക് ഇരുന്നുകൊണ്ട് ഞാനവളെ നോക്കി .
“എന്നാ അങ്ങനെ അല്ലാത്തത് ?”
മഞ്ജുസ് ചിരിയോടെ പറഞ്ഞു കാർ റിവേഴ്‌സ് എടുത്തു .
“ഓഹോ …ഇപ്പൊ അങ്ങനെ ഒക്കെ ആയോ ?”
ഞാൻ അവളുടെ ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ചോദിച്ചു .
“ഇപ്പോഴല്ല ..പണ്ടും അങ്ങനെ തന്നാ ..”
ഗിയർ ഷിഫ്റ്റ് ചെയ്തു കാർ മുന്നോട്ടെടുത്തുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“എന്തുവാടി ഇങ്ങനെ ഒക്കെ പറയണേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“സത്യം അല്ലെ ..നീ ക്‌ളാസിൽ ഇരുന്നു നോക്കുന്നത് തന്നെ എനിക്കുണ്ടാക്കിയ ഇറിറ്റേഷൻ ചെറുതൊന്നും അല്ല . പിന്നെ ചുമ്മാ പൊറകേയുള്ള മണപ്പിച്ചു നടക്കലും ,അവന്റെ ഷോ കാണിക്കലും ..”
മഞ്ജുസ് എന്റെ പഴയ കാലം ഓർത്തു ചിരിച്ചു ആക്സിലറേറ്ററിൽ കാലമർത്തി .
“ഏഹ്? ശരിക്കും ?”
ഞാൻ അവളെ വിശ്വാസം വരാത്ത പോലെ നോക്കി .
“പിന്നല്ലാതെ ..വെറും സ്ടുടെന്റ്റ് ആയ നീ എന്റെ വേണ്ടാത്തിടത്തൊക്കെ നോക്കിയാൽ ഏതു പെണ്ണിനായാലും ദേഷ്യം വരും . ബീഹെവ് യുവർസെൽഫ് എന്ന് ഞാൻ നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു .
“ഓഹ്..അപ്പൊ അന്ന് ശരിക്കും എന്നോട് ദേഷ്യം ആയിരുന്നു അല്ലെ ? ഞാൻ സത്യായിട്ടും വിചാരിച്ചത് നീ ചുമ്മാ അഭിനയിച്ചതാകും എന്നാണ് .. ”
ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .