“തരുമെടി …ഇനി ഞാൻ കുറച്ചു മാറ്റിപിടിക്കാൻ പോവാ ..നിന്നെ ഒക്കെ ശരിയാക്കി തരാം . നിന്റെ ഈ ജാഡയും എന്റെ തലയിൽ കേറുന്ന സ്വഭാവമൊക്കെ മാറ്റിയെടുത്തിട്ട് തന്നെ കാര്യം ”
ഞാൻ പാതി കളിയായുംകാര്യമായും പറഞ്ഞു നിർത്തി .
“ഓ സന്തോഷം ..നിന്റെ കയ്യിന്നു രണ്ടു തല്ലു വാങ്ങാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട് ..”
മഞ്ജുസ് കാര്യമായിട്ട് തന്നെ പറഞ്ഞു .
“തരാടി..തരാ ..നീ പേടിക്കണ്ട ”
ഞാൻ ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്….പിന്നെ …ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് . ”
എന്റെ ഡയലോഗടി കേട്ട് അവള് പിന്നെയും ചിരിച്ചു .
“എനിക്ക് ആഗ്രഹം ഒക്കെ ഉണ്ട് മോളെ ..പക്ഷെ നിന്റെ മോന്ത കാണുമ്പോ പറ്റണില്ല ..”
ഞാൻ എന്റെ നിസഹായത ഓർത്തു ചിണുങ്ങി .
“ഹി ഹി …പോടാ അവിടന്ന് …”
മഞ്ജുസ് ചിരിച്ചു .
“സത്യായിട്ടും …അല്ലേൽ ഞാൻ എന്നോ കൈവെച്ചിട്ടുണ്ടാവും ..എനിക്ക് അത്രക്ക് ദേഷ്യം വന്ന ടൈം ഒക്കെ ഉണ്ടായിട്ടുണ്ട് ..”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .
“ഹ്മ്മ് ..അറിയാം ..കൂടുതൽ വിശദീകരിക്കേണ്ട മോനെ..ഞാൻ മൂഡ് ഓഫാകും .”
അതൊന്നും കേൾക്കാൻ ഇഷ്ടമില്ലാത്ത പോലെ മഞ്ജുസ് ചിരിച്ചു .
“ആണോ…എന്നാ വേണ്ട .”
ഞാൻ പയ്യെ ചിരിച്ചു .
“ഹ്മ്മ്..എന്നാൽ പിന്നെ വെക്കട്ടെ ഏട്ടാ …”
മഞ്ജുസ് പതിവുപോലെ കൊഞ്ചിക്കൊണ്ട് എന്നെ കളിയാക്കി .
“പോടീ …”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു . അതോടൊപ്പം മറുതലക്കൽ ഫോൺ കട്ടായി . അതോടെ ചായയും കുടിച്ചു തീർത്തു ഞാൻ അകത്തേക്ക് കയറി . ശ്യാം അപ്പോഴും വീണയുടെ പ്രെശ്നം തീർക്കാനുള്ള ശ്രമത്തിൽ ആണ് .
“ഡാ …ഇത് വരെ സെറ്റായില്ലെ ?”
ബെഡിൽ കിടന്നു ടൈപ്പ് ചെയ്യുന്ന ശ്യാമിനെ നോക്കി ഞാൻ ചോദിച്ചു .
“എവിടന്നു ..പെണ്ണ് വിളിച്ചിട്ട് എടുക്കുന്നില്ല ..മെസ്സേജ് അയച്ചാൽ റിപ്ലൈ കിട്ടാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കണം ..”
ശ്യാം സ്വല്പം നിരാശയോടെ പറഞ്ഞു .
“ഹ്മ്മ്….അതൊക്കെ ഞാൻ ഇപ്പ ശരിയാക്കി തരാം . നീ വിളിച്ചാൽ അല്ലെ അവള് എടുക്കാത്തതുള്ളൂ ..ഞാൻ വിളിച്ചാൽ എടുക്കുമല്ലോ ..”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു വീണയുടെ നമ്പർ ഡയൽ ചെയ്തു . പിന്നെ സ്പീക്കർ മോഡിൽ ഇട്ടു ഫോൺ ശ്യാമിന് നൽകി .