മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .”പാവം ന്റെ മോള് …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“അയ്യടാ ..എന്താ സ്നേഹം ..എന്നോട് പോലും ഇത്ര സ്നേഹം ഇല്ല ”
മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .
“ആഹ്..ഇല്ല ..എന്റെ മോള്ക്ക് നിന്റെ കൂതറ സ്വഭാവം കിട്ടല്ലേ എന്ന ഒറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ ..”
ഞാൻ അവളെ കളിയാക്കി .
“ഹ്മ്മ്..പറയുന്ന ആള് പിന്നെ സൂപ്പർ ആണല്ലോ ..”
മഞ്ജുസും വിട്ടില്ല .
“ഡീ ഡീ ..നിന്നോട് തല്ലുകൂടാൻ ഞാൻ പിന്നെ വരാം ..ഇപ്പൊ എന്റെ മോളെ കാണിച്ചു താടി …നീ വീഡിയോ കാൾ ആയിട്ട് വേഗം വന്നേ ..”
ഞാൻ സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു .
“ശെടാ ..അപ്പൊ എന്നേം മോനേം ഒന്നും കാണണ്ടേ? എന്ത് പറഞ്ഞാലും ഒരു മോള് ..”
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ചിരിച്ചു .
“നിന്നെ ഒക്കെ ഇനി എന്ത് കാണാനാ…നിന്റെ ബോഡിയില് എന്തൊക്കെ പുള്ളിയുണ്ട് പാടുണ്ട് എന്നുവരെ എനിക്ക് കാണാപാഠം ആണ് .”
ഞാൻ അർഥം വെച്ച് പറഞ്ഞതും മഞ്ജുസ് പയ്യെ ചിരിച്ചു .
“ഹി ഹി..നിന്റെ ഒരു കാര്യം …”
മഞ്ജുസ് അതാസ്വദിച്ച പോലെ ചിരിച്ചു .
“ചിരിക്കാതെ എളുപ്പം വീഡിയോ കാൾ ചെയ്യ് ..ഞാൻ റൂമിൽ ചെന്നിരിക്കാം ..”
മഞ്ജുസിന്റെ ചിരി കേട്ടുകൊണ്ട് തന്നെ ഞാൻ തട്ടിവിട്ടു .
“ശോ എന്റെ കവി ഒന്നടങ് ..ഞാൻ പിള്ളേർക്ക് ഫുഡ് ഒക്കെ കൊടുത്തിട്ട് വിളിക്കാം ..അതുവരെ ഒന്ന് ക്ഷമിക്ക് ”
എന്റെ തിരക്കു കണ്ടു ആൾ ദേഷ്യപ്പെട്ടു .
“ഹ്മ്മ്….ശരി ശരി …എളുപ്പം വേണം …”
ഞാൻ ചിരിയോടെ മൂളി .
“അങ്ങനെ എളുപ്പം ഒന്നും പറ്റില്ല ..സൗകര്യപ്പെടുമ്പോ വിളിക്കാം ”
മഞ്ജുസ് കളിയായി പറഞ്ഞു ചിരിച്ചു .
“ഓവർ ആക്കല്ലേ ..ഞാൻ വന്നാൽ ഇതിനുള്ളതൊക്കെ തരുന്നുണ്ട് ”
അവളുടെ പുച്ഛം ടോൺ ഇഷ്ടമല്ലാത്ത ഞാൻ പല്ലിറുമ്മി .
“ഹ്മ്മ് പിന്നെ ..അങ്ങനെയിപ്പോ എത്രയാ നീ തന്നിട്ടുള്ളത് …”
മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു .