തുണിയുടുക്കാത്ത സത്യം ആണ് ! ആറാം മാസത്തിൽ ആണ് മഞ്ജുവിനെ അവളുടെ വീട്ടിലേക്ക് അച്ഛനും അമ്മയും കൂട്ടികൊണ്ടു പോയത് . പിന്നെ പ്രസവം കഴിഞ്ഞു പിള്ളേരുടെ തൊണ്ണൂറു വരെ മഞ്ജു സ്വന്തം വീട്ടിൽ ആയിരുന്നു താമസം .
അതൊക്കെ അങ്ങനെ ആലോചിച്ചിരുന്നു ഞാൻ മഴയും കണ്ടിരുന്നു . ഓഫീസ് റൂമിൽ ഇരുന്നു ആ മഴ നോക്കി കാണുന്നത് വല്ലാത്തൊരു രസമുള്ള അനുഭവമായിരുന്നു . പിന്നെ മഴ സ്വല്പം ഒന്ന് വിട്ടു നിന്ന സമയം നോക്കി ഗസ്റ്റ് ഹൌസിലേക്ക് ശ്യാമിനൊപ്പം മടങ്ങി .
വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി സ്വയം ചായ ഉണ്ടാക്കി കുടിച്ചതിനു ശേഷമാണ് ഞാൻ മഞ്ജുവിനെ വിളിച്ചത് . അപ്പോഴും പുറത്തു മഴ തകർക്കുന്നുണ്ട് !
കപ്പിൽ ചായ എടുത്തുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു . ശ്യാം ആ സമയത് എന്റെ റൂമിൽ കിടന്നു വീണയുമായി ചാറ്റ് ചെയ്യുന്നുണ്ട് . ഞാൻ കാരണമുണ്ടായ അവരുടെ വഴക്ക് പറഞ്ഞു തീർക്കലാണ് ഉദ്ദേശം . ഞാൻ അത് പിന്നെ പരിഹരിക്കാം എന്ന മട്ടിൽ എന്റെ പ്രഥമ ആവശ്യത്തിലേക്ക് നീങ്ങി .
മഞ്ജുവിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു . അധിക നേരമൊന്നും വൈറ്റ് ചെയ്യേണ്ടി വന്നില്ല . കക്ഷി വേഗം ഫോൺ എടുത്തു .
“എന്താടാ ?”
മഞ്ജുസ് മുഖവുരയൊന്നും കൂടാതെ തിരക്കി .
“ചുമ്മാ ..നിന്നെ വിളിക്കാൻ എന്തേലും കാരണം വേണോ ”
ഞാൻ ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്…”
അതിനു മഞ്ജുസ് പയ്യെ മൂളി .
“പിന്നെ നമ്മുടെ ട്രോഫീസ് ഒകെ എവിടെയ ? നിന്റെ അടുത്തുണ്ടോ ?”
ഞാൻ സംശയത്തോടെ തിരക്കി .
“ഇല്ലെടാ ..ഞാനിപ്പോ റൂമിലാ ..പിള്ളേര് രണ്ടും താഴെ അഞ്ജുവിന്റേയും അച്ഛൻെറയും കൂടെ കളിക്കുന്നുണ്ട് ”
മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .
“ഹ്മ്മ്…പിന്നെ അവിടത്തെ മഴ ഒകെ മാറിയോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…ഇപ്പൊ കുറവുണ്ട് ..എന്തേയ് ?”
മഞ്ജുസ് ചിരിയോടെ തിരക്കി .
“ചുമ്മാ …ഇവിടെ നല്ല മഴയാ…എന്റെ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യണ പോലെ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .
“നാണമില്ലല്ലോ ചെക്കാ …ഈ ഒലിപ്പിക്കല് നിർത്തിക്കൂടെ ”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു .
“ഓക്കേ നിർത്താം ..നോ പ്രോബ്ലം ! അപ്പൊ എന്റെ മോള് എന്തിയേടി? അവള് എന്നെ ചോദിച്ചോ ?”
ഞാൻ റോസിമോളെ ഓർത്തു പയ്യെ തിരക്കി .
“താഴെ ഉണ്ട് …ഇന്ന് നിന്നെ കാണാഞ്ഞിട്ട് വീട്ടിലൊക്കെ ഇഴഞ്ഞു