രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12
Rathishalabhangal Life is Beautiful 12 | Author : Sagar Kottapuram |
Previous Part
ആ സമയത്താണ് കാറിൽ കയറി ഇരുന്നുകൊണ്ട് ഞങ്ങൾ എന്ത് വേണമെന്ന് പരസ്‍പരം ആലോചിച്ചത് . മഞ്ജുസ് ആണ് ഇത്തവണ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് . എല്ലാവരും പോയതോടെ ഞങ്ങൾ മാത്രം അവിടെ ഒറ്റക്കായി !
“ശോ..ഇങ്ങനെ ഞാൻ ലൈഫിൽ നാണം കെട്ടിട്ടില്ല ഡാ ..”
സ്റ്റീയറിങ്ങിലേക്ക് മുഖം ചേർത്തുവെച്ചു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഞാനും …”
അവളുടെ കിടത്തം കണ്ടു ഞാനും പയ്യെ തട്ടിവിട്ടു . അതോടെ കക്ഷി എന്നെ തുറിച്ചൊന്നു നോക്കി .
“നീ എന്താ ഡീ ഇങ്ങനെ നോക്കുന്നെ ? എനിക്കും അത്യവശ്യം നാണവും മാനവും ഒക്കെ ഉണ്ട് ”
ഞാനവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
“ഓഹ്..അത് പുതിയ അറിവാണല്ലോ ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു .
“ആഹ്..ആണെങ്കിൽ നന്നായി . നിനക്കു അല്ലേലും സ്വന്തം കാര്യം മാത്രമേ ഉള്ളു . ”
അവളുടെ ദേഷ്യം കണ്ടു ഞാൻ പുച്ഛത്തോടെ തട്ടിവിട്ടു .
“ആഹ്..ഇനി അത് പറഞ്ഞോ . അല്ലേലും അവസാനം എന്റെ നെഞ്ചത്തേക്കാണല്ലോ വരവ് ”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .
“പിന്നെ ദേഷ്യം വരില്ലേ..ഏതു നേരത്തും ഒരുമാതിരി മനുഷ്യനെ കളിയാക്കുന്ന പോലത്തെ സംസാരം ആണ് ”
ഞാൻ ഒരു പരിഭവം പോലെ പറഞ്ഞു .
“ഹ്മ്മ്…ബെസ്റ്റ് പാർട്ടിയാ ഈ പറയുന്നത് .”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് സ്വയം ചിരിച്ചു .p
“എന്തായാലും ഇമ്മാതിരി പരിപാടിക്ക് ഇനി ഞാനില്ല മോനെ . ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നായി . ഹോ.ഒരു കല്യാണം കഴിച്ചെന്നു വെച്ച് ഇങ്ങനെ ഉണ്ടോ ആള്ക്കാര് ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു കാർ ഓണാക്കി .
“സ്റ്റുഡന്റിനെ കല്യാണം കഴിച്ചാൽ അങ്ങനെ ഒക്കെ ഉണ്ടാകും ”
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .