എനിക്കു വലിയ സന്തോഷം ഒന്നും തോന്നിയില്ല ..
“എന്നാ എനി അങ്ങോട്ട് ഈ തിരക്ക് എല്ലാം മാറ്റി വെച്ചിട്ട് നമുക്ക് കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി താമസിച്ചാലോ “
ഞാൻ ഇക്കാന്റെ തോളിലേക് ചാഞ്ഞു കൊണ്ട് ചോദിച്ചു…
“എന്നാൽ എല്ലാം എന്റെ മുത്തിന്റെ ആഗ്രഹം പോലെ “
പോകുന്ന വായിക്ക് ഒരു സ്റ്റാർ ബാക്‌സിൽ നിർത്തി രണ്ടു കോഫി വാങ്ങി വീട്ടിലേക് പോയി… . വീട്ടിൽ കയറി വെള്ളം എടുത്തു കുടിച് ടോയ്‌ലെറ്റിൽ കയറി കുറച്ചു നേരം ഷവറിന്റ അടിയിൽ നിന്നു…. നല്ല തണുപ്പ് ആയിരുന്നു വെള്ളത്തിനു അത് കൊണ്ട് തന്നെ ശരീരം ഒന്ന് തണുക്കാൻ തുടങ്ങി..
ഞാനും ഇക്കയും ഭക്ഷണം കഴിച്ചു ചുമ്മ ഇരുന്നു ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ ഓരോ വിഷയം സംസാരിക്കാൻ തുടങ്ങി ഞാൻ പതിയെ നാട്ടിലെ വിഷയത്തിലേക്ക് മാറ്റി..അതിന്റ ഇടയിൽ കുറച്ചു ദൂരെയുള്ള കല്ലിയാണം വിഷയം ആയി വന്നു..
“ഉമ്മാ ആരുടെ കൂടെയാണ് കല്ലിയാണതിനു പോയത് “
“നിന്നോട് ഞാൻ പറഞ്ഞില്ലേ പുതിയ ഡ്രൈവറെ വെച്ചത് അവന്റെ കൂടെ “
“ഏത് ഡ്രൈവർ. “
“ഉപ്പാന്റെ ഫ്രണ്ടിന്റെ അപ്പുറത്തുള്ള ഒരു സന്തോഷ്… “
എന്റെ റബ്ബേ ഇവൻ എന്തു ഭാവിച്ചാണ്.. ഞാൻ ഒരു ആത്മഗതം പോലെ പറഞ്ഞു.
“ഒറ്റയ്ക്കോ ഉമ്മാ അവന്റെ കൂടെ “
“അല്ല ജമീലത്തയും കൂടെ ഉണ്ട്.. പിന്നെ അവനെ വിശ്വസിക്കാം എന്ന് ഉമ്മാ പറഞ്ഞു “
“താമസം എവിടെയാ “
“താമസം എല്ലാം നാണുവേട്ടന്റെ വിട്ടിൽ ആണ് “
പിന്നെ അതിനെ പറ്റി ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല… കുറച്ചു കഴിഞ്ഞു മക്കൾ രണ്ടു പേരും സ്കൂളിൽ നിന്ന് വന്നു..
മക്കളെ പരിചയ പെടുത്തി ഇല്ലല്ലോ.. മൂത്തത് പെണ്ണും ഇളയത് ആണും.. ഐസ ഫാത്തിമ അഞ്ചു വയസ്സ് ഒന്നിൽ പഠിക്കുന്നു.. ഹനാൻ ല്കജിയിലും..
മക്കളെ യൂണിഫോം അഴിച്ചു മാറ്റി കൊടുത്തു കുളിപ്പിച്ച എന്നിട്ട് ഫുഡ് കൊടുത്തു അപ്പോയ്ക്കും ഇക്കാ റെഡി ആയി വന്നു.. മക്കൾ രണ്ടും ഇക്കാന്റെ കൂടെ ഓഫീസിൽ പോയി… ഞാൻ കുറച്ചു കിടക്കാൻ വേണ്ടി മെയിൻ ഡോർ അടച്ചു കുറ്റി ഇട്ട് ബെഡ്‌റൂമിൽ വന്നു കിടന്നു.. കുറച്ചു നേരം ഉറങ്ങി എന്നിട്ട് എണിറ്റു ഫ്രഷ് ആയി വന്നു നിസ്കാരം എല്ലാം കഴിഞ്ഞു വീണ്ടും ടീവി യുടെ മുന്നിൽ ഇരുന്നു വെറുതെ ഫോൺ എടുത്തു നോക്കിയപ്പോൾ വാട്സാപ്പിൽ ഒരുപാട് മെസ്സേജ് വന്നു കിടപ്പുണ്ട്..