ഇന്നത്തെ സ്ഥലത്തു തന്നെയാണോ ബാക്കി ഉള്ള ഷൂട്ടിങ്ങും.
അതേ.. എന്താ..
ഒന്നുമില്ല.. അവിടെ ഷൂട്ടിംഗ് കാണാൻ ആളുകൾ ഉണ്ടായിരുന്നോ
ഉവ്വ്.. കൂടുതലും സ്റ്റുഡിയോ സ്റ്റാഫ് ആയിരുന്നു.
ആന്റി ചെയ്യണത് ശരി അല്ലാട്ടോ..
എന്താ അങ്ങനെ പറഞ്ഞേ..
ആരുമല്ലാത്ത അവർക്കൊക്കെ ഗംഗയാന്റി അഭിനയിക്കണത് കാണാം.. എനിക്കൊന്ന് കാണാൻ പറ്റില്ല അല്ലേ..
ഗംഗക്ക് വിഷമം ആയി.. അവൻ പറയണത് ശരിയാണ്..
ടിനു കുട്ടാ, ഞാൻ ഒരാളെ കെട്ടിപ്പിടിച്ചു ഒക്കെ അഭിനയിക്കണ കണ്ടാൽ നിനക്ക് വിഷമം ആവില്ലേ
ഇല്ല എന്തിനു..
ഇപ്പൊ നീ ഇങ്ങനെ പറയും.. പക്ഷേ അങ്ങനെ കാണുമ്പോ മൈൻഡ് ഡൾ ആകും..
ഇല്ല.. സത്യം.
എങ്കി അടുത്ത തവണ കൊണ്ട് പോകാം.. അവന്റെ വാശിക്ക് മുന്നിൽ അവൾ കീഴടങ്ങി.. സഞ്ജയിനോട് പറഞ്ഞ് ഒരു ഡമ്മി സെറ്റ് അപ്പിൽ ഡീസന്റ് ആയി ഒരു ഷൂട്ട് വെക്കും.
ഗംഗയാന്റി ചിന്തിക്കുന്നതും ഒരു പ്ലാൻ ഭാവങ്ങളിൽ രൂപം കൊള്ളുന്നതും മുഖത്ത് കുസൃതി മിന്നുന്നതും ടിനു വായിച്ചെടുത്തു. പറ്റിക്കാൻ ആണോ ഉദ്ദേശം.. ശരിയാക്കി തരാം.
എന്താണ് ഇനി കോസ്ററ്യൂം?
സാരി.. അല്ലാതെ പിന്നെ എന്ത്?
ഇന്നെന്തായിരുന്നു..
സാരി തന്നെ..
ഉം.. ഞാൻ ഇന്ന് കൂട്ടുകാരന്റെ ഓഫിസിൽ പോയില്ലേ..
ഗംഗ ചോദ്യ ഭാവത്തിൽ നോക്കി.. ഉം ?
അവൻ ജോലി ചെയ്യണത് ചക്രബർത്തി സ്റ്റുഡിയോയിൽ ആണ്.
ഗംഗയുടെ ഉള്ളിൽ ഒരു ഇടി മിന്നി.. മുഖത്തെ ചിരി മാഞ്ഞു..