“സ്പ്രേ അല്ല ..അതെന്റെ വിയർപ്പിന്റെ സ്മെൽ ആണ് “
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു.
“ആഹ് അതാണ് …ഇത്ര ഫീൽ “
ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു..
“പിന്നെ ..ഇങ്ങനെ നടന്ന പോരാ..നമുക്കൊരു ട്രോഫി വേണം “
മഞ്ജു എന്റെ കാതിൽ പറഞ്ഞു..
“ഉടനെ വേണ്ടെന്ന് മഞ്ജുസ് അല്ലെ പറഞ്ഞെ “
ഞാൻ അവളിൽ നിന്നു അകന്നു മാറി കൊണ്ട് പറഞ്ഞു..
“ഉടനെ വേണ്ട ..എന്നാലും വേണം…”
മഞ്ജു ചിരിച്ചു .
“ഇയാള് പറയും പോലെ ..ഞാൻ അനുസരിച്ചിട്ടല്ലേ ഉള്ളു ..അന്നും ഇന്നും…”
ഞാൻ പതിയെ പറഞ്ഞു…
മഞ്ജു എന്നെ കെട്ടിപിടിച്ചു കൊണ്ട് ബെഡിലേക്ക് വീണു…
“ഏയ് ഏയ് ..എടി തെണ്ടി ..വിട്”
ഞാൻ അവളെ തള്ളിമാറ്റാൻ നോക്കി ..
“മ്മ് .ഹും …വിടുന്നില്ല….ഇന്ന് ഹാഫ് ഡേ ലീവ് എടുക്കാൻ പോവാ ..നീ പെട്ടെന്ന് ഫ്രഷ് ആയിട്ട് വന്നേ “
മഞ്ജുസ് ചിരിയോടെ പറഞ്ഞു..
“സത്യായിട്ടും ?”
ഞാനവളെ പ്രതീക്ഷയോടെ നോക്കി..
“ആഹ്..നീ എളുപ്പം വാ “
മഞ്ജു ചിരിയോടെ പറഞ്ഞു..
ആ സമയം ആണ് മഞ്ജുവിന്റെ ഫാദർ വിളിക്കുന്നത്…മഞ്ജു എന്നോട് മിണ്ടല്ലേ എന്ന് കാണിച്ചുകൊണ്ട് ഫോൺ എടുത്തു…
“ആഹ്..അച്ഛാ…എന്താ ?”
മഞ്ജു ഫോൺ എടുത്തുകൊണ്ട് തിരക്കി..
“നിന്റെ ഭർത്താവു ഇന്ന് എഴുന്നള്ളുമോ ?”
അയാൾ ഗൗരവത്തിൽ തിരക്കി…
“ഇന്നോ…അവനു നല്ല സുഖമില്ല അച്ഛാ…പനി ആണ്…വരാൻ സാധ്യത ഇല്ല “
മഞ്ജു മടിച്ചു മടിച്ചു പറഞ്ഞു..
“മ്മ്…കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം….”
അയാൾ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു .
മഞ്ജു കണ്ണാടിച്ചു കാണിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു !
അവസാനിച്ചു ! നന്ദി ..നമസ്കാരം – സാഗർ